Tag Archives: Wikipedia

പപ്പുപീഡിയ; രാഹുല്‍ഗാന്ധിയെ കണക്കിന് കളിയാക്കി ഒരു പുതിയ വെബ്സൈറ്റ്

Posted on Oct, 13 2013,ByTechLokam Editor

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രെസ് വൈസ് പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധിയെ കണക്കിന് കളിയാക്കി പപ്പുപീഡിയ എന്ന വെബ്സൈറ്റ് ഇന്റര്‍നെറ്റില്‍ തരംഗമാവുന്നു. www.pappupedia.com എന്നാണ് വെബ്സൈറ്റ് വിലാസം. പേരില്‍ ഉള്ള സാമ്യം പോലെ ഡിസൈനിലും വിക്കിപീഡിയയുമായി സാമ്യം ഉള്ള ഒരു വെബ്സൈറ്റ് ആണിത്. രാഹുല്‍ഗാന്ധിയെ കളിയാക്കുന്ന ഈ വെബ്സൈറ്റ് തുടങ്ങാന്‍ ആരാണ് ധൈര്യം കാണിച്ചതെന്ന് അറിവായിട്ടില്ല. രാഹുലിനെതിരെ പല ആരോപണങ്ങളും വളരെ പരിഹാസ്യമായ രീതിയില്‍ ഈ വെബ്സൈറ്റില്‍ ഉന്നയിച്ചിട്ടുണ്ട്. വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള വളരെ രസകരമായ ഒരു വാചകം ഇങ്ങനെയാണ് ‘A […]

അമേരിക്കന്‍ സുരക്ഷ ഏജന്‍സിയുടെ നിരീക്ഷണത്തില്‍ നിന്നും രക്ഷ നേടാന്‍ വിക്കിപീഡിയ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നു

Posted on Aug, 05 2013,ByTechLokam Editor

അമേരിക്കന്‍ ദേശീയ സുരക്ഷ ഏജന്‍സിയുടെ (NSA) നിരീക്ഷണത്തില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി വിക്കിപീഡിയ വെബ്സൈറ്റ് http പ്രൊട്ടോക്കോളില്‍ നിന്നും സുരക്ഷ കൂടിയ https പ്രൊട്ടോക്കോളിലേക്ക് മാറുന്നു. തങ്ങളുടെ വെബ് സൈറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു എന്ന് മനസിലായതിനെ തുടര്‍ന്നാണ് ഈ നീക്കം. സന്ദര്‍ശകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഏഴാമതാണ് സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയ വെബ്സൈറ്റ്. വിക്കിപീഡിയ സന്ദര്‍ശിക്കുന്ന ആളുകളുടെ വിവരങ്ങളും അമേരിക്കന്‍ സുരക്ഷ ഏജന്‍സിയായ NSA നിരീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസമാണ് ഗാര്‍ഡിയന്‍ പത്രം […]

നിയര്‍ബൈ (Nearby) എന്ന പുതിയ സേവനവുമായി വിക്കിപീഡിയ

Posted on May, 31 2013,ByTechLokam Editor

200ഇല്‍ അധികം ഭാഷകളിലായി 10 ദശലക്ഷത്തില്‍ കൂടുതല്‍ ലേഖനങ്ങള്‍ നമുക്ക് തികച്ചും സൗജന്യമായി വായിക്കാനും, ഉപയോഗിക്കാനും അവസരം ഒരുക്കന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ നിയര്‍ബൈ (Nearby) എന്ന പേരില്‍ ഒരു പുതിയ സേവനം പുറത്തിറക്കിയിരിക്കുന്നു. നമ്മുടെ ഇപ്പോളുള്ള സ്ഥലത്തിന്റെ അടുത്തുള്ള സ്ഥലങ്ങളെ കുറിച്ചുള്ള വിക്കിപീഡിയ ലേഖനങ്ങള്‍ എളുപ്പം കണ്ടെത്താന്‍ ഈ പുതിയ സേവനം വഴി വിക്കിപീഡിയ അവസരം ഒരുക്കുന്നു. ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിലും, മൊബൈലിലും ഈ സേവനം ഉപയോഗിക്കാം. നിയര്‍ബൈ സേവനം ഉപയോഗിച്ചു നോക്കാന്‍ ഈ ലിങ്ക് http://en.m.wikipedia.org/wiki/Special:Nearby […]