Tag Archives: VLC

വിഎല്‍സി പ്ലെയെര്‍ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ തിരിച്ചെത്തി

Posted on Jul, 20 2013,ByArun

ഒട്ടുമിക്ക വീഡിയോ ഫോര്‍മാറ്റുകളും പ്ലേ ചെയ്യാന്‍ കഴിയുന്ന വിഎല്‍സി പ്ലെയറിന്റെ ഐഒഎസ് പതിപ്പ് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ തിരിച്ചെത്തി. ലൈസന്‍സിങ്ങ് പ്രശ്നം കാരണം 2011 ജനുവരിയില്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഈ ആപ്പ് പിന്‍വലിച്ചിരുന്നു. ഐപാഡിലും, ഐഫോണിലും ഈ പുതിയ വിഎല്‍സി ആപ്പ് പ്രവര്‍ത്തിക്കും. ഈ പുതിയ ആപ്പ് പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത്‌ ഐഒഎസ് 5 എങ്കിലും വേണം. ഈ പുതിയ വിഎല്‍സി ആപ്പ് വഴി ബ്ലൂടൂത്ത് ഹെഡ്സെറ്റുമായി സമന്വയിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. […]

യുട്യൂബ് വീഡിയോ എങ്ങനെ വിഎല്‍സി മീഡിയ പ്ലെയെര്‍ വഴി പ്ലേ ചെയ്യാം

Posted on Jul, 08 2013,ByArun

വിഎല്‍സി മീഡിയ പ്ലെയെര്‍ ഉപയോഗിച്ച് നമുക്ക് ഒട്ടുമിക്ക വീഡിയോ ഫോര്‍മാറ്റിലും ഉള്ള വീഡിയോകള്‍ പ്ലേ ചെയ്യാം. മാത്രമല്ല വെബ്ബ് ബ്രൌസറിന്റെയോ, അഡോബ് ഫ്ലാഷ് പ്ലെയറിന്റെയോ സഹായം കൂടാതെ വിഎല്‍സി മീഡിയ പ്ലെയെര്‍ ഉപയോഗിച്ച് നമുക്ക് യുട്യൂബ് വീഡിയോ കാണാം. യുട്യൂബ് വീഡിയോ കാണാന്‍ ആദ്യം വിഎല്‍സി മീഡിയ പ്ലെയെര്‍ തുറക്കുക എന്നിട്ട് കീബോര്‍ഡില്‍ Ctrl+N അമര്‍ത്തുക. അപ്പോള്‍ തുറന്നു വരുന്ന Network URL ഡയലോഗ് ബോക്സില്‍ നിങ്ങള്‍ക്ക് കാണേണ്ട യുട്യൂബ് വീഡിയോ യുആര്‍എല്‍ കൊടുക്കുക. എന്നിട്ട് ആ […]