Tag Archives: Video

ക്രോംബോക്സ് ഫോര്‍ മീറ്റിംങ്ങ്സ്; ഗൂഗിളിന്റെ വീഡിയോ കോണ്‍ഫെറന്‍സിങ്ങ് ഉപകരണം

Posted on Feb, 07 2014,ByTechLokam Editor

കാലിഫോര്‍ണിയയിലെ മൗണ്ടിന്‍ വ്യൂവില്‍ നടന്ന ഒരു ചെറിയ ചടങ്ങില്‍വെച്ച് ക്രോംബോക്സ് ഫോര്‍ മീറ്റിംങ്ങ്സ് എന്ന വീഡിയോ കോണ്‍ഫെറന്‍സിങ്ങ് സിസ്റ്റം അവതരിപ്പിച്ചു. ഇന്റെല്‍ കോര്‍ ഐ7 പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന അസുസ് ക്രോംബോക്സ്, ഒരു എച്.ഡി. ക്യാമറ, മൈക്രോഫോണും സ്പീക്കറും, റിമോട്ട് കണ്ട്രോളും കൂടിച്ചേര്‍ന്ന ഒരു സിസ്റ്റം ആണിത്. ക്രോംബോക്സ് ഫോര്‍ മീറ്റിംങ്ങ്സ് ഉപയോഗിച്ച് ഒരു മീറ്റിങ്ങ് റൂം മിനിട്ടുകള്‍ക്കകം സജ്ജീകരിക്കാം. വെബ്ബ് അടിസ്ഥാനമായുള ഒരു കണ്‍സോള്‍ വഴി എല്ലാ മീറ്റിങ്ങ് റൂമുകളും നിയന്ത്രിക്കാം. ആകെ ഒരു ഡിസ്പ്ലേ സ്ക്രീന്‍ […]

നൂറില്‍ കൂടുതല്‍ സബ്സ്ക്രൈബേര്‍സ് ഉള്ള എല്ലാ യൂട്യൂബ് ചാനലുകള്‍ക്കും ഇനി ലൈവ് സ്ട്രീമിങ്ങ് നടത്താം

Posted on Aug, 04 2013,ByTechLokam Editor

യൂട്യൂബിന്റെ ലൈവ് സ്ട്രീമിങ്ങ് സേവനം ഇനിമുതല്‍ നൂറില്‍ കൂടുതല്‍ സബ്സ്ക്രൈബേര്‍സ് ഉള്ള യൂട്യൂബ് ചാനലുകള്‍ക്കും ഉപയോഗിക്കാം. വരും ദിവസങ്ങളില്‍ നൂറില്‍ കൂടുതല്‍ സബ്സ്ക്രൈബേര്‍സ് ഉള്ള എല്ലാ യൂട്യൂബ് ചാനലുകള്‍ക്കും ഈ സേവനം ലഭ്യമാകും. അക്കൗണ്ട്‌ ഫീച്ചര്‍ പേജില്‍ പോയി അംഗങ്ങള്‍ക്ക് ഈ സേവനം പ്രവര്‍ത്തനക്ഷമമാക്കാം. കഴിഞ്ഞ മെയില്‍ ആണ് ലൈവ് സ്ട്രീമിങ്ങ് നടത്താന്‍ ഒരു ചാനലിന് വേണ്ട സബ്സ്ക്രൈബേര്‍സിന്റെ എണ്ണം 1000 ആയി കുറച്ചത്. തുടക്കത്തില്‍ തിരഞ്ഞെടുത്ത ചാനലുകള്‍ക്ക് മാത്രമേ ലൈവ് സ്ട്രീമിങ്ങ് നടത്താന്‍ ഉള്ള അനുവാദം […]

യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ 10 മികച്ച വഴികള്‍

Posted on Jul, 15 2013,ByTechLokam Editor

യുട്യൂബില്‍ കണ്ട വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് പലരും ആഗ്രഹിചിട്ടുണ്ടാകും. സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ളവര്‍ക്ക് ഇതു വളരെ ആശ്വാസമായിരിക്കും. കാരണം സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ്‌ വഴി ഇഷ്ടപെട്ട വീഡിയോ വീണ്ടും വീണ്ടും കാണുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് വീഡിയോ ഒരു തവണ ഡൌണ്‍ലോഡ് ചെയ്താല്‍ പിന്നെ ഇഷ്ടത്തിനനുസരിച്ച് കാണാം. യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന മികച്ച 15 വഴികള്‍ താഴെ നല്‍കിയിരിക്കുന്നു. വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍. 1) keepvid.com […]

യുട്യൂബ് വീഡിയോ എങ്ങനെ വിഎല്‍സി മീഡിയ പ്ലെയെര്‍ വഴി പ്ലേ ചെയ്യാം

Posted on Jul, 08 2013,ByTechLokam Editor

വിഎല്‍സി മീഡിയ പ്ലെയെര്‍ ഉപയോഗിച്ച് നമുക്ക് ഒട്ടുമിക്ക വീഡിയോ ഫോര്‍മാറ്റിലും ഉള്ള വീഡിയോകള്‍ പ്ലേ ചെയ്യാം. മാത്രമല്ല വെബ്ബ് ബ്രൌസറിന്റെയോ, അഡോബ് ഫ്ലാഷ് പ്ലെയറിന്റെയോ സഹായം കൂടാതെ വിഎല്‍സി മീഡിയ പ്ലെയെര്‍ ഉപയോഗിച്ച് നമുക്ക് യുട്യൂബ് വീഡിയോ കാണാം. യുട്യൂബ് വീഡിയോ കാണാന്‍ ആദ്യം വിഎല്‍സി മീഡിയ പ്ലെയെര്‍ തുറക്കുക എന്നിട്ട് കീബോര്‍ഡില്‍ Ctrl+N അമര്‍ത്തുക. അപ്പോള്‍ തുറന്നു വരുന്ന Network URL ഡയലോഗ് ബോക്സില്‍ നിങ്ങള്‍ക്ക് കാണേണ്ട യുട്യൂബ് വീഡിയോ യുആര്‍എല്‍ കൊടുക്കുക. എന്നിട്ട് ആ […]