Tag Archives: Twitter

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് ട്വിറ്ററിലും വന്‍ ജനപ്രീതി

Posted on May, 06 2014,ByTechLokam Editor

സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ ചേര്‍ന്നു മണിക്കൂറുകള്‍‌ക്കുള്ളില്‍ തന്നെ ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ ഉയര്‍ന്നു. @superstarrajini എന്നതാണ് രജനികാന്തിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍. “Salutation to the Lord. Vaṇakkam aṉaivarukkum !! A big thank you to all my fans. Excited on this digital journey http://goo.gl/hyuvZx” എന്നായിരുന്നു രജനീകാന്തിന്റെ ആദ്യ ട്വീറ്റ്. ആരാധകരോട് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തിയാണ് രജനി തന്റെ ആദ്യ ട്വീറ്റ് എഴുതിയത്. തന്റെ ഇളയ […]

സോഷ്യല്‍ മീഡിയ സേവങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും: സുശീല്‍കുമാര്‍ ഷിന്‍ഡെ

Posted on Jan, 18 2014,ByTechLokam Editor

ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്‌ തുടങ്ങിയ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ ദുരുപയോഗം തടയാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലെ പോസ്റ്റുകളും ചിത്രങ്ങളും നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍ വഴി വര്‍ഗീയ കലാപത്തിന് കാരണമാകും വിധം പ്രകോപനപരമായ ചിത്രങ്ങളും, സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് തടയാന്‍ ഒരു നിരീക്ഷണ സംവിധാനം കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഷിന്‍ഡെ വ്യക്തമാക്കി. പാട്നയില്‍ […]

ഫെയ്സ്ബുക്ക് ട്വിറ്ററിനെ വീണ്ടും കോപ്പിയടിച്ചിരിക്കുന്നു; ട്രെന്റിങ്ങ് ടോപ്പിക്ക്‌ ഇനി ഫെയ്സ്ബുക്കിലും

Posted on Jan, 17 2014,ByTechLokam Editor

ട്വിറ്റര്‍ സവിശേഷതകള്‍ കോപ്പിയടിക്കുന്നത് ഫെയ്സ്ബുക്ക് യാതൊരു നാണവും ഇല്ലാതെ തുടരുന്നു. ഇത്തവണ അടിച്ച് മാറ്റിയത് ‘ട്രെന്റിങ്ങ് ടോപ്പിക്ക്‌’ സവിശേഷതയാണ്. ഇത് വഴി ഫേസ്ബുക്കില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ മനസ്സിലാക്കുവാന്‍ ഉപയോക്താവിന് സാധിക്കും. തുടക്കത്തില്‍ യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ ഉപയോക്തക്കള്‍ക്കാണ് ഇത് ലഭിക്കുക. എന്നാല്‍ താമസിക്കാതെ മറ്റു മേഖലകളിലും ഫേസ്ബുക്ക് ട്രെന്‍റിങ്ങ് എത്തുമെന്നാണ് ഫേസ്ബുക്ക് വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ മൊബൈല്‍ പതിപ്പുകളില്‍ ട്രെന്‍റിങ്ങ് തല്‍കാലം ലഭ്യമാകില്ല. വ്യാഴാഴ്ച ഉച്ചക്കാണ് ആദ്യമായി ട്രെന്റിങ്ങ് ടോപ്പിക്ക്‌ ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപെട്ടത്. […]

മൈക്രോസോഫ്റ്റിന്റെ ഒഫീഷ്യല്‍ ബ്ലോഗ്‌, ട്വിററ്റര്‍ അക്കൗണ്ട്‌ എന്നിവ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്ക് ചെയ്തു

Posted on Jan, 14 2014,ByTechLokam Editor

സിറിയന്‍ ഇലക്ട്രോണിക് ആര്‍മി വീണ്ടും ആഞ്ഞടിച്ചിരിക്കുന്നു. ഇത്തവണ പ്രഹരമേറ്റത് മൈക്രോസോഫ്റ്റിനാണ്. മൈക്രോസോഫ്റ്റിന്റെ ട്വിററ്റര്‍ അക്കൗണ്ട്‌, ഒഫീഷ്യല്‍ ബ്ലോഗ്‌, ചില ഒഫീഷ്യല്‍ ഇമെയില്‍ അക്കൗണ്ടുകള്‍ എന്നിവവയാണ് സിറിയന്‍ ഇലക്ട്രോണിക് ആര്‍മിയുടെ ഹാക്കിങ്ങിന് ഇരയായത്. മൈക്രോസോഫ്റ്റിന്റെ MSFTnews എന്ന ട്വിററ്റര്‍ അക്കൗണ്ണ്ടാണ് എസ്ഇഎ ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത ട്വിററ്റര്‍ അക്കൗണ്ട്‌ വഴി താഴെ കൊടുത്തിരിക്കുന്ന ട്വീറ്റ് അവര്‍ പോസ്റ്റ്‌ ചെയ്തു. മൈക്രോസോഫ്റ്റ് ഈ ട്വീറ്റ് പിന്നീട് നീക്കം ചെയ്തു. മൈക്രോസോഫ്റ്റ് ഹോട്ട്മെയില്‍, ഔട്ട്‌ലുക്ക്‌ എന്നിവയിലെ ഇമെയില്‍ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ട്, […]

സ്കൈപ്പിന്റെ ട്വിറ്റെര്‍ അക്കൗണ്ട്‌ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്ക് ചെയ്തു.

Posted on Jan, 02 2014,ByTechLokam Editor

മൈക്രോസോഫ്റ്റിന്റെ കീഴിലുള്ള സ്കൈപ്പ് ഇന്‍സ്റ്റന്റ് മെസ്സഞ്ചറിന്റെ ട്വിറ്റെര്‍ അക്കൗണ്ട്‌ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ( എസ്ഇഎ ) എന്ന ഹാക്കിങ്ങ് ഗ്രൂപ്പ്‌ ഹാക്ക് ചെയ്തു. ഈ കഴിഞ്ഞ ബുധനാഴ്ചയാണ് ഹാക്കിങ്ങ് നടന്നത്. സിറിയയിലെ ഡമാസ്കസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഹാക്കിങ്ങ് ഗ്രൂപ്പ് ആണ് എസ്ഇഎ. “മൈക്രോസോഫ്റ്റിന്റെ ഇമെയിലുകള്‍ ( ഹോടമെയില്‍, ഔട്ട്‌ലുക്ക്‌) ഉപയോഗിക്കരുത്, നിങ്ങളുടെ അക്കൌണ്ടുകള്‍ അവര്‍ നിരീക്ഷിച്ച് വിവരങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് വില്‍ക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ #SEA”. ( “Don’t use Microsoft emails (hotmail, outlook), […]

ഫെയ്സ്ബുക്ക്, ട്വിറ്റെര്‍, ജിമെയില്‍, യാഹൂ എന്നിവയിലെ 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപെട്ടിരിക്കുന്നു

Posted on Dec, 05 2013,ByTechLokam Editor

ഫെയ്സ്ബുക്ക്, ട്വിറ്റെര്‍, ജിമെയില്‍, യാഹൂ, ലിന്‍കിഡ്ഇന്‍ തുടങ്ങി വളരെയധികം ജനപ്രീതി നേടിയ വെബ്സൈറ്റുകളിലെ 20 ലക്ഷത്തോളം അക്കൗണ്ടുകളുടെ ലോഗിന്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ് സുരക്ഷ കമ്പനിയായ ട്രസ്റ്റ്‌വേവ് ആണ് ഈ വാര്‍ത്ത‍ പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട്‌ പ്രകാരം പോണി (Pony) മാല്‍വെയറിന്റെ സഹായത്തോടെ ആണ് മുകളില്‍പ്പറഞ്ഞ വെബ്സൈറ്റ്കളിലെ അക്കൗണ്ടുകളുടെ ലോഗിന്‍ യൂസര്‍നെയിമും പാസ്സ്‌വേര്‍ഡും ചോര്‍ത്തിയിരിക്കുന്നത്. മാല്‍വെയര്‍ ലോഗിന്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ നിയന്ത്രിക്കുന്ന സര്‍വറുകളില്‍ എത്തിക്കാന്‍ പ്രാപ്തമായതായിരുന്നെന്നാണ് അറിയുന്നത്. ചോര്‍ത്തിയ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഇതുവരെ ഏതോക്കെ രീതിയില്‍ […]

സിറിയന്‍ ഇലക്ട്രോണിക് ആര്‍മി വീണ്ടും; ഇത്തവണ വെട്ടിലായത് ട്വിറ്റെര്‍, ന്യൂയോര്‍ക്ക്‌ ടൈംസ്‌, ഹഫിങ്ങ്ടണ്‍ പോസ്റ്റ്‌ എന്നിവയുടെ വെബ്സൈറ്റുകള്‍

Posted on Aug, 28 2013,ByTechLokam Editor

സിറിയന്‍ ഇലക്ട്രോണിക് ആര്‍മി എന്ന ഹാക്കിങ്ങ് ഗ്രൂപ്പ് സൈബര്‍ലോകത്തെ അവരുടെ സംഹാരതാണ്ഡവം തുടരുന്നു. ഇത്തവണ അവരുടെ ആക്രമണത്തിന് ഇരയായത് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ഹഫിങ്ങ്ടണ്‍ പോസ്റ്റ്‌ എന്നിവയുടെ വെബ്സൈറ്റുകളും ട്വിറ്റെരിന്റെ ചില വെബ്സൈറ്റുകളും ആണ്. twitter.com, twimg.com, nytimes.com, huffingtonpost.co.uk, twitter.co.uk, twitter.ae തുടങ്ങിയ ഡൊമൈനുകള്‍ ആണ് ആക്രമണത്തിന് ഇരയായത്. മുകളില്‍ പറഞ്ഞ ഡൊമൈനുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മെല്‍ബണ്‍ ഐടി എന്ന കമ്പനി വഴിയാണ്. വളരെയധികം പ്രശസ്തമായ വെബ്സൈറ്റുകള്‍ക്ക് ഡൊമൈന്‍ നെയിം സേവനങ്ങള്‍ നല്‍കുന്ന ഒരു കമ്പനിയാണ് മെല്‍ബണ്‍ […]

ട്വീറ്റ് എംബഡ് ചെയ്യുന്ന പോലെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളും ഇനി എംബഡ് ചെയ്യാം

Posted on Aug, 02 2013,ByTechLokam Editor

ട്വിറ്റെറിന്റെ ഫീച്ചര്‍ കോപ്പിയടിച്ച് വീണ്ടും ഫെയ്സ്ബുക്ക്. ഇത്തവണ അടിച്ച്മാറ്റിയത് ട്വീറ്റ് എംബഡ് ചെയ്യുന്ന ഫീച്ചര്‍ ആണ്. ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ വെബ്ബ്സൈറ്റിലും, ബ്ലോഗിലും എംബഡ് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ഫെയ്സ്ബുക്ക് സാധ്യമാക്കുന്നത്. ഫെയ്‌സ്ബുക്ക് അവരുടെ ബ്ലോഗിലൂടെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്ന കാര്യം അറിയിച്ചത്. എംബഡ് ചെയ്ത പോസ്റ്റുകള്‍ ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും സാധിക്കും. നിങ്ങള്‍ ഇപ്പോള്‍ വായിച്ച് കൊണ്ടിരിക്കുന്ന ഈ വാര്‍ത്ത‍ ഞങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ആ പോസ്റ്റ്‌ താഴെ എംബഡ് ചെയ്തിരിക്കുന്നു. ഒരു […]

ഫെയ്സ്ബുക്കിലും ഇനി ഹാഷ്(#) ടാഗ് ഉപയോഗിക്കാം; ട്വിറ്റെറിനെ കോപ്പിയടിച്ച് വീണ്ടും ഫെയ്സ്ബുക്ക്

Posted on Jun, 13 2013,ByTechLokam Editor

ട്വിറ്റെറില്‍ നിന്ന് ഫെയ്സ്ബുക്ക് വീണ്ടും ഒരു ആശയം കൂടെ കോപ്പിയടിച്ചിരിക്കുന്നു. ഇനിമുതല്‍ നമുക്ക് ഫെയ്സ്ബുക്കിലും ഹാഷ്(#) ടാഗ് ഉപയോഗിക്കാം. ഫെയ്സ്ബുക്കും അവരുടെ സോഷ്യല്‍ മീഡിയ വെബ്ബ്സൈറ്റിലേക്ക് ക്ലിക്ക് ചെയ്യാവുന്ന ഹാഷ്(#) ടാഗ് ഫീച്ചര്‍ കൂട്ടിചേര്‍ത്തിരിക്കുന്നു. അതുവഴി ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്ന കാര്യങ്ങള്‍ എളുപ്പം കണ്ടെത്താന്‍ കഴിയും. # ചിഹ്നം ഒരു വാക്കിന്റെ കൂടെ ചേര്‍ത്ത് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്താല്‍ ആ വാക്ക് ക്ലിക്ക് ചെയ്യാവുന്ന ഒരു ലിങ്ക് ആയി മാറും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അതെ […]

കൗമാരപ്രായക്കാര്‍ അച്ഛനമ്മമാരെ ഭയന്ന് ഫെയ്സ്ബുക്കില്‍ നിന്നും ട്വിറ്റെറിലേക്ക് കുടിയേറുന്നു എന്ന് റിപ്പോര്‍ട്ട്

Posted on Jun, 01 2013,ByTechLokam Editor

പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്സൈറ്റായ ഫെയ്സ്ബുക്കില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. അമേരിക്കയിലെ പ്യു റിസര്‍ച്ച് സെന്റെര്‍ (Pew Research Center) കൗമാരപ്രായക്കാര്‍ക്കിടയില്‍ നടത്തിയ പഠനം റിപ്പോര്‍ട്ട് പ്രകാരം കൗമാരപ്രായക്കാര്‍ ഫെയ്സ്ബുക്കില്‍ ട്വിറ്റെറിലേക്ക് കുടിയേറുന്നു. ഇവരില്‍ മിക്കപേരുടെയും മാതാപിതാക്കള്‍ ഫെയ്സ്ബുക്കില്‍ ഉണ്ട് അതാണ് പ്യു റിസര്‍ച്ച് സെന്റെര്‍ ഈ ഒരു കൊഴിഞ്ഞുപോക്കുനുള്ള കാരണമായി കാണുന്നത്. ട്വിറ്റെറിന് പുറമേ ഇന്‍സ്ടഗ്രാം എന്ന സോഷ്യല്‍ മീഡിയ വെബ്സൈറ്റ്ലേക്കും കൗമാരക്കാര്‍ മാറുന്നുണ്ട്. ഫെയ്സ്ബുക്കില്‍ അച്ഛനമ്മമാര്‍ അവരുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളതുകാരണം […]