Tag Archives: Syrian Electronic Army

മൈക്രോസോഫ്റ്റിന്റെ ഒഫീഷ്യല്‍ ബ്ലോഗ്‌, ട്വിററ്റര്‍ അക്കൗണ്ട്‌ എന്നിവ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്ക് ചെയ്തു

Posted on Jan, 14 2014,ByTechLokam Editor

സിറിയന്‍ ഇലക്ട്രോണിക് ആര്‍മി വീണ്ടും ആഞ്ഞടിച്ചിരിക്കുന്നു. ഇത്തവണ പ്രഹരമേറ്റത് മൈക്രോസോഫ്റ്റിനാണ്. മൈക്രോസോഫ്റ്റിന്റെ ട്വിററ്റര്‍ അക്കൗണ്ട്‌, ഒഫീഷ്യല്‍ ബ്ലോഗ്‌, ചില ഒഫീഷ്യല്‍ ഇമെയില്‍ അക്കൗണ്ടുകള്‍ എന്നിവവയാണ് സിറിയന്‍ ഇലക്ട്രോണിക് ആര്‍മിയുടെ ഹാക്കിങ്ങിന് ഇരയായത്. മൈക്രോസോഫ്റ്റിന്റെ MSFTnews എന്ന ട്വിററ്റര്‍ അക്കൗണ്ണ്ടാണ് എസ്ഇഎ ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത ട്വിററ്റര്‍ അക്കൗണ്ട്‌ വഴി താഴെ കൊടുത്തിരിക്കുന്ന ട്വീറ്റ് അവര്‍ പോസ്റ്റ്‌ ചെയ്തു. മൈക്രോസോഫ്റ്റ് ഈ ട്വീറ്റ് പിന്നീട് നീക്കം ചെയ്തു. മൈക്രോസോഫ്റ്റ് ഹോട്ട്മെയില്‍, ഔട്ട്‌ലുക്ക്‌ എന്നിവയിലെ ഇമെയില്‍ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ട്, […]

സ്കൈപ്പിന്റെ ട്വിറ്റെര്‍ അക്കൗണ്ട്‌ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്ക് ചെയ്തു.

Posted on Jan, 02 2014,ByTechLokam Editor

മൈക്രോസോഫ്റ്റിന്റെ കീഴിലുള്ള സ്കൈപ്പ് ഇന്‍സ്റ്റന്റ് മെസ്സഞ്ചറിന്റെ ട്വിറ്റെര്‍ അക്കൗണ്ട്‌ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ( എസ്ഇഎ ) എന്ന ഹാക്കിങ്ങ് ഗ്രൂപ്പ്‌ ഹാക്ക് ചെയ്തു. ഈ കഴിഞ്ഞ ബുധനാഴ്ചയാണ് ഹാക്കിങ്ങ് നടന്നത്. സിറിയയിലെ ഡമാസ്കസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഹാക്കിങ്ങ് ഗ്രൂപ്പ് ആണ് എസ്ഇഎ. “മൈക്രോസോഫ്റ്റിന്റെ ഇമെയിലുകള്‍ ( ഹോടമെയില്‍, ഔട്ട്‌ലുക്ക്‌) ഉപയോഗിക്കരുത്, നിങ്ങളുടെ അക്കൌണ്ടുകള്‍ അവര്‍ നിരീക്ഷിച്ച് വിവരങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് വില്‍ക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ #SEA”. ( “Don’t use Microsoft emails (hotmail, outlook), […]

സിറിയന്‍ ഇലക്ട്രോണിക് ആര്‍മി വീണ്ടും; ഇത്തവണ വെട്ടിലായത് ട്വിറ്റെര്‍, ന്യൂയോര്‍ക്ക്‌ ടൈംസ്‌, ഹഫിങ്ങ്ടണ്‍ പോസ്റ്റ്‌ എന്നിവയുടെ വെബ്സൈറ്റുകള്‍

Posted on Aug, 28 2013,ByTechLokam Editor

സിറിയന്‍ ഇലക്ട്രോണിക് ആര്‍മി എന്ന ഹാക്കിങ്ങ് ഗ്രൂപ്പ് സൈബര്‍ലോകത്തെ അവരുടെ സംഹാരതാണ്ഡവം തുടരുന്നു. ഇത്തവണ അവരുടെ ആക്രമണത്തിന് ഇരയായത് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ഹഫിങ്ങ്ടണ്‍ പോസ്റ്റ്‌ എന്നിവയുടെ വെബ്സൈറ്റുകളും ട്വിറ്റെരിന്റെ ചില വെബ്സൈറ്റുകളും ആണ്. twitter.com, twimg.com, nytimes.com, huffingtonpost.co.uk, twitter.co.uk, twitter.ae തുടങ്ങിയ ഡൊമൈനുകള്‍ ആണ് ആക്രമണത്തിന് ഇരയായത്. മുകളില്‍ പറഞ്ഞ ഡൊമൈനുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മെല്‍ബണ്‍ ഐടി എന്ന കമ്പനി വഴിയാണ്. വളരെയധികം പ്രശസ്തമായ വെബ്സൈറ്റുകള്‍ക്ക് ഡൊമൈന്‍ നെയിം സേവനങ്ങള്‍ നല്‍കുന്ന ഒരു കമ്പനിയാണ് മെല്‍ബണ്‍ […]

വൈബര്‍ മൊബൈല്‍ അപ്ലിക്കേഷന്റെ സപ്പോര്‍ട്ട് വെബ്സൈറ്റ് സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്ക് ചെയ്തു

Posted on Jul, 23 2013,ByTechLokam Editor

സൗജന്യമായി കാള്‍ ചെയ്യാനും, ടെക്സ്റ്റ്‌ സന്ദേശങ്ങള്‍ അയക്കാനും സഹായിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വൈബെറിന്റെ സപ്പോര്‍ട്ട് വെബ്സൈറ്റ് സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്ക് ചെയ്തു. ഇതിന് മുന്‍പ് ട്രൂകാളര്‍ വെബ്സൈറ്റിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്യപെട്ടിരിക്കുന്നു അതിന് പിന്നിലും സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ആയിരുന്നു. ഹാക്കിങ്ങിന് ശേഷം വൈബെറിന്റെ സപ്പോര്‍ട്ട് വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമായിരുന്നു. ഹാക്കിങ്ങ് നടന്ന ഉടനെ വൈബെറിന്റെ സപ്പോര്‍ട്ട് വെബ്സൈറ്റ് support.viber.com സന്ദര്‍ശിച്ചവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഉള്ള പോലെ ഒരു സന്ദേശമാണ് കാണാന്‍ കഴിഞ്ഞത്. ഇസ്രയേല്‍ […]

ട്രൂകാളര്‍ വെബ്സൈറ്റിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്യപെട്ടിരിക്കുന്നു; പിന്നില്‍ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി

Posted on Jul, 18 2013,ByTechLokam Editor

ട്രൂകാളര്‍ എന്ന മൊബൈല്‍ അപ്ലിക്കേഷന്റെ വെബ്സൈറ്റിന്റെ ഡാറ്റാബേസ് സിറിയന്‍ ഇലക്ട്രോണിക് ആര്‍മി എന്ന ഹാക്കര്‍ ഗ്രൂപ്പ്‌ ഹാക്ക് ചെയ്തിരിക്കുന്നു. ഇതുവഴി ഏകദേശം 100 കോടി ആളുകളുടെ ഫോണ്‍നമ്പരും പേരും അവര്‍ക്ക് കിട്ടിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ പേരും ലൊക്കേഷനും കണ്ടെത്താന്‍ സഹായിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ആണ് ട്രൂകാളര്‍. തങ്ങളുടെ സെര്‍വര്‍ ഹാക്ക് ചെയ്യപെട്ടതായി സ്ഥിതീകരിച്ചുകൊണ്ട് ട്രൂകാളര്‍ ബ്ലോഗ്‌ വഴി പ്രസ്താവന ഇറക്കിയിട്ടുണ്ട് http://www.truecaller.com/blog/2013/07/18/truecaller-statement. ഹാക്കര്‍മാര്‍ക്ക് അംഗങ്ങളുടെ സോഷ്യല്‍ അക്കൗണ്ട്‌ ആക്സസ് ചെയ്യാം എന്ന വാര്‍ത്ത‍ ട്രൂകാളര്‍ നിഷേധിച്ചു. […]