Tag Archives: Smartphone

ഐഫോണ്‍ SEയെ കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം

Posted on Mar, 27 2016,ByArun

ഐഫോണ്‍ എസ്ഇ അഥവാ ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ ആപ്പിള്‍ അവതരിപ്പിച്ചു. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് വൈസ് പ്രസിഡന്‍റ് ഗ്രെഗ് ജൊസ്വെയ്ക് ആണ് ഫോണിന്‍റെ പ്രഖ്യാപനം നടത്തിയത്. ഐഫോണ്‍ 5 എസിന് സമാനമായ രൂപകല്‍പ്പനയോടെ എത്തിയിരിക്കുന്ന ഫോണിന് 5 എസിനേക്കാള്‍ മികച്ച ഹാര്‍ഡ്‌വെയറാണുള്ളത്. 1136 x 640 പിക്സല്‍ റെസലൂഷന്‍ നല്‍കുന്ന 4 ഇഞ്ച് സ്ക്രീനുള്ള ഐഫോണ്‍ എസ്ഇയുടെ വരവോടെ ഐഫോണ്‍ 5 എസിന്റെ നിര്‍മ്മാണവും ആപ്പിള്‍ അവസാനിപ്പിക്കുമെന്നാണ് ശ്രുതി. ഐഫോണുകളുടെ ഡിസ്‌പ്ലേ മിഴിവിന് കാരണമായ റെറ്റിന ഡിസ്‌പ്ലേ […]

അഭ്യൂഹങ്ങള്‍ക്ക് വിട സാംസങ്ങ് ഗാലക്‌സി എസ് 5 എത്തി

Posted on Feb, 25 2014,ByArun

സാംസങ്ങിന്റെ ഏറ്റവും പുതിയ മുന്‍നിര ഫോണായ ഗാലക്‌സി എസ് 5 പുറത്തിറങ്ങി. ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ സാംസങ്ങ് സിഇഒ ജെ.കെ. ഷിന്‍ ആണ് ഗാലക്‌സി എസ് 5 സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ മിക്കവരും ആകാംക്ഷയോടെ കാത്തിരുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. 5.1 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് (1920 x 1080) ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. അതിനാല്‍ ഈ ഫോണിനെ നമുക്ക് ഫാബ്‌ലറ്റ് വിഭാഗത്തില്‍ ഉള്‍പെടുത്താം. ഗാലക്‌സി എസ് 5ന്റെ […]

നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ യാഥാര്‍ത്ഥ്യമായി

Posted on Feb, 25 2014,ByArun

എല്ലാവരും ആഗ്രഹിച്ചപോലെ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍വെച്ച് അത് സംഭവിച്ചു. നോക്കിയ അവരുടെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ അവതാരിപ്പിച്ചു. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസിന്റെ ഒരു പരിഷ്കരിച്ച പതിപ്പാണ്‌ നോക്കിയ അവരുടെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. നോക്കിയ എക്‌സ് ( Nokia X ), നോക്കിയ എക്‌സ് പ്ലസ് ( Nokia X+ ), നോക്കിയ എക്‌സ് എല്‍ ( Nokia XL ) എന്നിവയാണ് നോക്കിയ അവതരിപ്പിച്ച ആന്‍ഡ്രോയ്ഡ് ഫോണുകള്‍. ആശ ഫോണിന്റെ വിന്‍ഡോസ് ഇന്റര്‍ഫേസിനോട് സാമ്യമുള്ള […]

നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ടെസ്റ്റിങ്ങ് കഴിഞ്ഞ നവംബര്‍ മുതല്‍ ഇന്ത്യയിലും നടക്കുന്നു

Posted on Feb, 14 2014,ByArun

കഴിഞ്ഞ കുറച്ച് മാസങ്ങളായി നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഇറങ്ങാന്‍ തുടങ്ങിയിട്ട്. നോക്കിയയെ ഏറ്റെടുത്ത മൈക്രോസോഫ്റ്റ് ഈ ഫോണിനെ വെളിച്ചം കാണിക്കുമോ എന്നത് ഒരു വലിയ ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു. അതെന്തായാലും ഈ ആന്‍ഡ്രോയ്ഡ് ഫോണിന്റെ ടെസ്റ്റിങ്ങ് കഴിഞ്ഞ നവംബര്‍ മുതല്‍ ഇന്ത്യയിലും നടക്കുന്നുണ്ട്. ഇന്ത്യയില്‍ ഈ ഫോണിന്റെ ടെസ്റ്റിങ്ങ് നടക്കുന്നു എന്നുള്ളതിന്റെ തെളിവ് ലഭിച്ചത് zauba എന്ന വെബ്സൈറ്റില്‍ നിന്നാണ്. ഇന്ത്യയിലേക്ക് ഇറക്കുമതി/എക്സ്പോര്‍ട്ട് ചെയ്യുന്ന സാധനങ്ങളുടെ വിവരങ്ങള്‍ നല്‍കുന്ന വെബ്സൈറ്റ് ആണ് zauba. ഏതു […]

നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഈ മാസം എത്തും

Posted on Feb, 11 2014,ByArun

നോക്കിയ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കാര്യം ഈ മാസം നടക്കാന്‍ സാധ്യതയുണ്ട്. നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഫെബ്രുവരി 24ന് ബാഴ്സിലോണയില്‍ ആരംഭിക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ (Mobile World Congress) അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാള്‍ സ്ട്രീറ്റ് ജേണല്‍ ആണ് ഈ വാര്‍ത്ത‍ പുറത്തുവിട്ടത്. നോക്കിയയും, മൈക്രോസോഫ്റ്റും ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. evleaks എന്ന ട്വിറ്റര്‍ അംഗം ഈ ഫോണിന്റെ എന്ന് അവകാശപെടുന്ന ചിത്രങ്ങള്‍ മുന്‍പ് പുറത്തുവിട്ടിരുന്നു. ഗൂഗിള്‍ രൂപപ്പെടുത്തുന്ന ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമല്ല നോക്കിയ ഉപയോഗിക്കുക. […]

എല്‍ജി യുടെ വക്ര സ്ക്രീനുള്ള ഫോണ്‍ ജി ഫ്ലെക്സ് ഇന്ത്യന്‍ വിപണിയിലെത്തി

Posted on Feb, 07 2014,ByArun

എല്‍ജി അവരുടെ വക്ര സ്ക്രീനുള്ള ഫോണ്‍ ജി ഫ്ലെക്സ് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. 69,999 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ജി ഫ്ലെക്സിന്റെ വില. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വില കൂടിയ ആന്‍ഡ്രോയ്ഡ് ഫോണായിരിക്കും ജി ഫ്ലെക്സ്. പ്ലാസ്റ്റിക്ക് ഒ.എല്‍.ഇ.ഡി സ്ക്രീനോട് കൂടി ഇറങ്ങിയ ലോകത്തിലെ ആദ്യ ഫോണാണിത് എന്നാണ് എല്‍ജി അവകാശപെടുന്നത്. എച്ച്ഡി ഡിസ്പ്ലേയോട് കൂടിയ ഫോണിലെ സ്ക്രീനിന്റെ വലിപ്പം 6 ഇഞ്ചാണ്. എല്‍ജി മാറ്റം വരുത്തിയ ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.2.2 ഒഎസ് ആണ് […]

നോക്കിയാ ലൂമിയ 625; 4.7 ഇഞ്ച്‌ സ്ക്രീന്‍ വലിപ്പമുള്ള ഫാബ്ലെറ്റ് ഫോണുമായി നോക്കിയ

Posted on Jul, 24 2013,ByArun

അവസാനം ഫാബ്ലെറ്റ് ഫോണ്‍ യുദ്ധത്തില്‍ സാനിധ്യമറിയിക്കാന്‍ 4.7 ഇഞ്ച്‌ സ്ക്രീന്‍ വലിപ്പമുള്ള ലൂമിയ 625 എന്ന ഫാബ്ലെറ്റ് നോക്കിയ അവതരിപ്പിച്ചു. നോക്കിയ ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും വലിയ ഡിസ്പ്ലെയുള്ള ഫോണാണിത്. വിന്‍ഡോസ് ഫോണ്‍ 8 ഓപ്പറേട്ടിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു എന്‍ട്രി ലെവല്‍ ഫാബ്ലെറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. ഫാബ്ലെറ്റ് ഫോണ്‍ വിപണിയില്‍ നോക്കിയയുടെ വൈകി ഉദിച്ച ബുദ്ധിയാണ് ലൂമിയ 625. നോക്കിയയുടെ പ്രതിയോഗികള്‍ ഈ വിപണിയിലും വളരെയേറെ മുന്നേറിയിരിക്കുന്നു. ഇത് മനസിലാക്കിയത് കൊണ്ടാണ് നോക്കിയാ ഒരു വില […]

ഫയര്‍ഫോക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍

Posted on Jul, 02 2013,ByArun

മോസില്ലയുടെ ഫയര്‍ഫോക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ സ്പെയിനിലെ വിപണിയില്‍ ഇറങ്ങിയിരിക്കുന്നു. ZTE Open, Alcatel One Touch Fire എന്നീ രണ്ട് ഫോണുകള്‍ ആണ് വിപണിയില്‍ വന്നിരിക്കുന്നത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ വരും ദിവസങ്ങളില്‍ ലഭ്യമാകും. അണ്‍ലോക്ക്ട് ZTE Open ന്റെ വില 50 അമേരിക്കന്‍ ഡോളര്‍ ആണ്. 3.5-inch സ്ക്രീന്‍ വലിപ്പമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആണ് ZTE Open. 256MB റാമും 1GHz സ്നാപ്ഡ്രാഗന്‍ പ്രോസസ്സറും ഫോണില്‍ ഉണ്ട്. ഈ ഫോണിലെ ക്യാമറ 3.2 മെഗാ […]

ജപ്പാനെ മറികടന്ന്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി ഇന്ത്യ

Posted on Jun, 28 2013,ByArun

സ്ട്രാറ്റജി അനലിറ്റിക്സിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി മാറിയിരിക്കുന്നു. ഈ ലിസ്റ്റില്‍ അമേരിക്ക ഒന്നാമതും ചൈന രണ്ടാമതും ആണ് ഉള്ളത്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ 2013ന്റെ ആദ്യ പാദത്തിലാണ് ജപ്പാനെ മറികടന്ന് മൂന്നാമത് എത്തിയത്. സാംസങ്ങ്, മൈക്രോമാക്സ്, ആപ്പിള്‍ മുതലായ കമ്പനികളാണ് ഇന്ത്യയില്‍ കൂടതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചത്. പ്രധാന സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്കും, മൊബൈല്‍ അപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നവര്‍ക്കും ഒഴിവാക്കാന്‍ കഴിയാത്ത ഒരു രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു എന്ന് റിപ്പോര്‍ട്ട്‌ […]

അലുമിനിയം ഫ്രെയിം ഉള്ള പുതിയ നോക്കിയ ഫോണ്‍ – നോക്കിയ ലൂമിയ 925 പുറത്തിറങ്ങിയിരിക്കുന്നു

Posted on May, 15 2013,ByArun

ലണ്ടനില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ നോക്കിയ അവരുടെ പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ ആയ നോക്കിയ ലൂമിയ 925 പുറത്തിറക്കിയിരിക്കുന്നു. ലൂമിയ 920, ലൂമിയ 928 എന്നീ ഫോണുകളുടെ ഒരു അപ്ഡേറ്റഡ്‌ പതിപ്പാണ്‌ ഈ ഫോണ്‍ . ഫോണിന്റെ വലിപ്പത്തിലും രൂപകല്‍പനയിലും നോക്കിയ വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ലൂമിയ 920മായി താരതമ്യം ചെയ്യുബോള്‍ ഈ ഫോണിന്റെ കട്ടിയും ഭാരവും കുറവാണു. ലൂമിയ 925ന്റെ കട്ടി 8.5 mm , ഭാരം 139 ഗ്രാമും ആണ്. പക്ഷെ ലൂമിയ […]