Tag Archives: Narendra Modi

ഇന്ത്യയെ ക്ലീനാക്കാന്‍ ഫെയ്സ്ബുക്കും കൈകോര്‍ക്കുന്നു

Posted on Oct, 11 2014,ByArun

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത്‌ പദ്ധതിയ്ക്ക് വേണ്ടി ഫെയ്‌സ്ബുക്കിന്റെ പിന്തുണയും പങ്കാളിത്തവും ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ് വാഗ്ദാനം ചെയ്തു. സുക്കര്‍ബര്‍ഗിന്റെ മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മോദി തന്നെ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ അറിയിച്ചതാണ് ഈ കാര്യം. കൂടിക്കാഴ്ചയില്‍ സ്വച്ഛ് ഭാരത്‌ പദ്ധതിയെക്കുറിച്ച് സുക്കര്‍ബര്‍ഗിനോട്‌ സംസാരിച്ചു. ഇതിന് വേണ്ടി ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ ഉണ്ടാക്കുന്നതില്‍ ഫെയ്സ്ബുക്ക് ഭാരത സര്‍ക്കാരിനെ സഹായിക്കുമെന്നും, സ്വച്ഛ് ഭാരത്‌ മിഷന് പുതിയ ഉണര്‍വ്വേക്കുമെന്നും മോദി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ പറഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ […]

ജനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ വെബ്‌സൈറ്റുമായി മോദി സര്‍ക്കാര്‍

Posted on Jul, 26 2014,ByArun

അധികാരത്തിലേറി അറുപതാം ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ ജനങ്ങളുമായുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു വെബ്സൈറ്റ് നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിച്ചു. വെബ്സൈറ്റ് വിലാസം http://mygov.nic.in എന്നാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി തന്നെയാണ് ഈ വെബ്സൈറ്റ് അവതരിപ്പിച്ചത്. നാഷണല്‍ ഇന്‍ഫര്‍മേറ്റിക്‌സ് സെന്ററാണ് ഈ വെബ്സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ജനങ്ങളും ഭരണകുടവും തമ്മിലുള്ള ആശയവിനിമയം ഇതിലുടെ എളുപ്പമാകുമെന്നും തെരഞ്ഞെടുപ്പ് വേളകളില്‍ മാത്രമായി ഒതുങ്ങേണ്ടതല്ല ജനങ്ങളുമായുള്ള ബന്ധമെന്നും വെബ്‌സൈറ്റിലുള്ള സന്ദേശത്തില്‍ മോദി പറയുന്നു. ഭരണനിര്‍വഹണത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും, പുതിയ ആശയങ്ങളും ജനങ്ങള്‍ക്ക് ഈ […]

നരേന്ദ്ര മോദി വിക്കിലീക്ക്‌സിന്റെ പേരില്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്ന് വിക്കിലീക്സ്

Posted on Mar, 17 2014,ByArun

അമേരിക്കയുമായി ബന്ധപ്പെട്ട രഹസ്യരേഖകളുടെ വെളിപ്പെടുത്തലിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ വെബ് പോര്‍ട്ടലായ വിക്കിലീക്സ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്കെതിരെ രംഗത്ത്. വിക്കിലീക്ക്‌സിന്റെ പേരില്‍ നരേന്ദ്ര മോദി കള്ളം പ്രചരിപ്പിക്കുന്നു എന്നാണ് ആരോപണം. വിക്കിലീക്ക്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വിക്കിലീക്‌സ് ഇക്കാര്യം അറിയിച്ചത്. ജൂലിയന്‍ അസാന്‍ജ് സാക്ഷ്യപ്പെടുത്തി എന്ന് കാണിച്ചുകൊണ്ട് മോദി അനുകൂലികള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്ന ചിത്രം താഴെ നല്‍കിയിരിക്കുന്നു. അമേരിക്ക നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന്റെ വിക്കിലീക്ക്‌സ് കേബിളുകള്‍ പുറത്തിറക്കിയെന്ന് ബിജെപിയും നരേന്ദ്ര മോദിയും […]

സ്മാര്‍ട്ട് നമോ, നരേന്ദ്ര മോദിയുടെ പേരില്‍ ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍

Posted on Jul, 29 2013,ByArun

ചൈനയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ്‌ ചെയ്യുന്ന ഒരു കൂട്ടം ഗുജറാത്തികളായ സംരഭകര്‍ ആണ് നരേന്ദ്ര മോദിയുടെ പേരില്‍ ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാന്‍ ഉദേശിക്കുന്നത്. സ്മാര്‍ട്ട് നമോ എന്നാണ് ഈ ഫോണിന് അവര്‍ നല്‍കിയിരിക്കുന്ന പേര്. നരേന്ദ്ര മോദി ഫാന്‍സ് എന്ന സ്വതന്ത്ര ഗ്രൂപ്പ് സ്മാര്‍ട്ട് നമോയുടെ പേരില്‍ വെബ്‌സൈറ്റും (www.smartnamo.com) ആരംഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 1.5 ജിഎച്ച്എസ് ക്വാഡ് കോര്‍ പ്രോസസറും, ഗൊറില്ല ഗ്ലാസ് 2 പ്രൊട്ടക്ഷനും, 13 മെഗാ പിക്‌സല്‍ ക്യമാറയും ഫോണില്‍ […]