Tag Archives: Motorola

മോട്ടോ ജി ടര്‍ബോ ഇന്ത്യയില്‍ എത്തി; വില 14,499 രൂപ

Posted on Dec, 13 2015,ByTechLokam Editor

മോട്ടോറോളയുടെ മോട്ടോ ജി ടര്‍ബോ സ്‍മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി. പേര് സൂചിപ്പിക്കും പോലെ ടര്‍ബോ പവര്‍ ചാര്‍ജറാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ആറു മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ തക്ക ഊര്‍ജം സംഭരിക്കാന്‍ ടര്‍ബോ പവര്‍ ചാര്‍ജര്‍ സംവിധാനത്തിന് കഴിയും. 14,499 രൂപയ്ക്ക് ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭിക്കും. ഇതോടൊപ്പം ഫ്ലിപ്പ്കാര്‍ട്ടുവഴി തിരഞ്ഞെടുക്കപ്പെടുന്ന 100 ഉപഭോക്താക്കള്‍ക്ക് 100 ശതമാനം കാഷ്ബാക്കും മോട്ടറോള വാഗ്ദാനം ചെയ്യുന്നു. 6000 രൂപവരെ എക്‌സേഞ്ച് ഓഫറും കമ്പനി നല്‍കുന്നുണ്ട്. […]

മോട്ടോ ഇ 4ജി പതിപ്പ് ഇന്ത്യയില്‍ എത്തി

Posted on Apr, 15 2015,ByTechLokam Editor

മോട്ടോ ഇ സെക്കന്റ്റ് ജെനറേഷന്റെ 4ജി പതിപ്പ് മോട്ടോറോള ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന. ഫ്ലിപ്പ്കാര്‍ട്ടില്‍ ഫോണിന്റെ വില 7,999 രൂപയാണ്. രൂപകല്‍പ്പനയില്‍ മോട്ടോ ഇ 3ജി പതിപ്പുമായി കാര്യമായ മാറ്റമില്ല. ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് 5.0 ആണ് ഫോണിലെ ഒഎസ്. 1.2 GHz ശേഷിയുള്ള ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസറും, 1 ജിബി റാമും കുറഞ്ഞ വിലയില്‍ ഫോണിനെ കരുത്തുറ്റതാക്കുന്നു. 540X960 പിക്‌സല്‍ റെസലൂഷനോട് കൂടിയ 4.5 ഇഞ്ച് ഡിസ്പ്ലേയാണ് പുതിയ മോട്ടോ ഇയില്‍ ഉള്ളത്. […]

മോട്ടോ ജി വില മോട്ടറോള 2000 രൂപ കുറച്ചു

Posted on Jul, 31 2014,ByTechLokam Editor

മോട്ടറോളയുടെ ഹിറ്റ് ഫോണായ മോട്ടോ ജിയുടെ വില 2000 രൂപ കുറച്ചു. വിപണിയില്‍ ഉയരുന്ന കടുത്ത വെല്ലുവിളി നേരിടാനാണ് ഈ വിലക്കുറവ്. പരിമിത സമയത്തേക്ക് മാത്രമാണ് ഈ കിഴിവ്. ഫ്ലിപ്പ്കാര്‍ട്ട് വഴി മാത്രമേ വിലക്കുറവില്‍ ഫോണ്‍ ലഭിക്കൂ. ഇറങ്ങിയ സമയത്ത് തന്നെ കുറഞ്ഞ വിലക്ക് കൂടുതല്‍ സ്പെസിഫിക്കേഷന്‍ നല്‍കിയ ആന്‍ഡ്രോയ്ഡ് ഫോണാണ് മോട്ടോ ജി. ഫോണിന്റെ 8 ജിബി 16 ജിബി പതിപ്പുകളാണ് വിപണിയിലുള്ളത്. ഈ രണ്ട് പതിപ്പുകളുടെയും വില 2000 രൂപ കുറച്ചിട്ടുണ്ട്. 12,499 രൂപ […]

ആന്‍ഡ്രോയ്ഡ് വെയര്‍ – സ്മാര്‍ട്ട് വാച്ചുകള്‍ ഉള്‍പ്പടെയുള്ള വെയറബിള്‍ ഡിവൈസുക്കായി ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പ്

Posted on Mar, 20 2014,ByTechLokam Editor

ആന്‍ഡ്രോയ്ഡ് വെയര്‍ എന്ന പേരില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉള്‍പ്പടെയുള്ള വെയറബിള്‍ ഡിവൈസുകള്‍ക്കായി മാത്രം ആന്‍ഡ്രോയ്ഡിന്റെ ഒരു പുതിയ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നു. ഇതിന്റെ ഡെവലപ്പര്‍ പ്രിവ്യൂ വേര്‍ഷന്‍ ആണ് ഗൂഗിള്‍ ഇറക്കിയിരിക്കുന്നത്. ഗൂഗിള്‍ അവരുടെ ഔദ്യോഗിക ബ്ലോഗ്‌ വഴിയാണ് ഈ കാര്യം പുറത്തുവിട്ടത്. നേരത്തെ ഗൂഗിള്‍ ഇത്തരം ഒരു പതിപ്പ് ഇറക്കുന്ന സൂചന evleaksപുറത്തുവിട്ടിരുന്നു. ഹെല്‍ത്ത്‌ അപ്ലിക്കേഷന്‍ വിപണിയില്‍ ആയിരിക്കും ആന്‍ഡ്രോയ്ഡ് വെയര്‍ ഹിറ്റാകാന്‍ പോകുന്നത് എന്ന് ഗൂഗിള്‍ പറയുന്നു. ആന്‍ഡ്രോയ്ഡ് വെയര്‍ വോയിസ്‌ ഇനേബിള്‍ഡാണ് അതായത് […]

മോട്ടോറോള മോട്ടോ എക്സ് ഇന്ത്യയിലെത്തി

Posted on Mar, 19 2014,ByTechLokam Editor

മോട്ടോറോളയുടെ ഫ്ലാഗ് ഷിപ്പ് ഫോണ്‍ മോട്ടോ എക്സ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു. മോട്ടോറോള ഇന്ത്യയിലെ ഇകോമ്മേഴ്സ് ഭീമനായ ഫ്ലിപ്പ്കാര്‍ട്ടുമായി ചേര്‍ന്നാണ് മോട്ടോ എക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. നിലവില്‍ ഫ്ലിപ്പ്കാര്‍ട്ട്‌ വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി മാത്രമേ മോട്ടോ എക്സ് ഇന്ത്യയില്‍ ലഭിക്കൂ. 23,999 രൂപ മുതല്‍ക്കാണ് ഈ ഫോണ്‍ ഇന്ത്യയില്‍ ലഭിക്കുക. മോട്ടോ എക്സിന്റെ 16 ജിബി പതിപ്പ് മാത്രമേ ഇന്ത്യയില്‍ ലഭിക്കൂ എന്ന് മോട്ടോറോള വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ മരം കൊണ്ടുള്ള പുറം ചട്ടയുള്ള പതിപ്പിന് വില […]

മോട്ടറോള മോട്ടോ ജി ഇന്ത്യന്‍ വിപണിയിലെത്തി

Posted on Feb, 05 2014,ByTechLokam Editor

നീണ്ട രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം മോട്ടോ ജി എന്ന പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് മോട്ടറോള ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയിരിക്കുന്നു. ഫോണിന്റെ 8 ജിബി പതിപ്പിന് 12,499 രൂപയും, 16 ജിബി പതിപ്പിന് 13,999 രൂപയുമാണ് വില. 2013 ഡിസംബറില്‍ അമേരിക്കന്‍ വിപണിയില്‍ ഇറങ്ങിയ ഫോണാണിത്. മോട്ടോ ജിയുടെ ഡ്യുവല്‍ സിം പതിപ്പാണ്‌ ഇന്ത്യയില്‍ ലഭിക്കുക. 19 തരം നിറങ്ങളില്‍ ഉള്ള ബാക്ക് കവറുമായാണ് ഈ ഫോണ്‍ ഇറങ്ങുന്നത്. കളര്‍ ബാക്കുകള്‍ ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ […]

മോട്ടറോള മൊബിലിറ്റിയെ ലെനോവ ഗൂഗിളില്‍ നിന്നും വാങ്ങുന്നു

Posted on Jan, 30 2014,ByTechLokam Editor

അമേരിക്കന്‍ കമ്പനിയായ ‘മോട്ടറോള മൊബിലിറ്റി’യെ, ചൈനീസ് കമ്പനിയായ ലെനോവ 291 കോടി ഡോളറിന് ഗൂഗിളില്‍ നിന്നും വാങ്ങുന്നു. 1250 കോടി ഡോളര്‍ നല്‍കി 2011ലാണ് ഗൂഗിള്‍ മോട്ടറോളയെ ഏറ്റെടുത്തത്, താരതമ്യേന ചെറിയ തുകയ്ക്ക് ലെനോവയ്ക്ക് കൈമാറുന്നത് ഏവരും അതിശയത്തോടെയാണ് കാണുന്നത്. ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു മോട്ടറോളയുടേത്. മോട്ടറോളയെ കൈമാറുമെങ്കിലും, കമ്പനിയുടെ പക്കലുണ്ടായിരുന്ന ഡസണ്‍ കണക്കിന് പ്രധാനപ്പെട്ട പേറ്റന്റുകള്‍ ഗൂഗിള്‍ തന്നെ സൂക്ഷിക്കും. മോട്ടറോള മൊബിലിറ്റി ബ്രാന്റും, ട്രേഡ്മാര്‍ക്കും കുറച്ച് പേറ്റന്റുകളും മാത്രമാണ് ലെനോവക്ക് ലഭിക്കുക. […]

മോട്ടോ ജി ജനുവരി ആദ്യം ഇന്ത്യയില്‍ അവതരിക്കും

Posted on Dec, 30 2013,ByTechLokam Editor

മോട്ടോറോളയുടെ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി ജനുവരി ആദ്യം ഇന്ത്യന്‍ വിപണിയില്‍ എത്തും എന്ന് മോട്ടോറോള വ്യക്തമാക്കിയിരിക്കുന്നു. അമേരിക്കയില്‍ കഴിഞ്ഞ നവംബറില്‍ ഇറങ്ങിയ ഫോണാണിത്. ഇന്ത്യയില്‍ മോട്ടോ ജി എന്നെത്തും എന്ന് ട്വിറ്റെര്‍ വഴി ഒരാള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഫോണിന്റെ ഇന്ത്യയിലെ ലഭ്യതയെ കുറിച്ച് കമ്പനി വ്യയക്തമാക്കിയത്. @rajkumar_geek Hi Rajkumar, the Moto G will launch in early January! — Motorola Mobility (@Motorola) December 26, 2013 അമേരിക്കയില്‍ […]

മോട്ടോറോള അവരുടെ ഏറ്റവും പുതിയ ഫോണായ മോട്ടോ എക്സ് ആഗസ്റ്റ് 1ന് അവതരിപ്പിക്കും

Posted on Jul, 20 2013,ByTechLokam Editor

സ്മാര്‍ട്ട്‌ഫോണ്‍ ലോകം വളരെ ആകാംക്ഷയോടെ കാത്തിരുന്ന മോട്ടോറോളയുടെ ആന്‍ഡ്രോയ്ഡ് ഫോണായ മോട്ടോ എക്സ് ഈ വരുന്ന ആഗസ്റ്റ് 1ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഒരു ചടങ്ങില്‍ വച്ച് മോട്ടോറോള ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും. ഇപ്പോള്‍ ഉള്ള നഷ്ടത്തില്‍ നിന്ന് കരകയറാന്‍ മോട്ടോറോള ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു ഫോണാണിത്. ഗൂഗിള്‍ ഉടമസ്ഥതയിലുള്ള മോട്ടോറോള ആഗസ്റ്റ് 1ന് നടക്കാനിരിക്കുന്ന ചടങ്ങിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ച്കൊണ്ട് ഉള്ള കത്ത് വെള്ളിയാഴ്ച അയച്ചിട്ടുണ്ട്. ഗൂഗിള്‍ മോട്ടോറോളയെ ഏറ്റെടുത്തെങ്കിലും ഇതുവരെയും ഫോണ്‍ നിര്‍മ്മാണത്തില്‍ ഇടപെട്ടിരുന്നില്ല. ഗൂഗിളിന്റെയും […]