Tag Archives: Modi

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഈ മാസം ഇന്ത്യയില്‍ എത്തും

Posted on Oct, 01 2014,ByTechLokam Editor

മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഈ മാസം ഇന്ത്യയിലെത്തും. ലോകത്തുള്ള എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സുക്കര്‍ബര്‍ഗ് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുക്കര്‍ബര്‍ഗ് കൂടിക്കാഴ്ച്ച നടത്തുമെന്ന റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ 9-10 തീയ്യതികളിലായാണ് ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി (internet.org) ഉച്ചകോടി നടക്കുന്നത്. ഇംഗ്ലീഷ് കൂടാതെ വിവിധ പ്രാദേശികഭാഷകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ചും ഉച്ചകോടി ചര്‍ച്ച ചെയ്യും. ഫെയ്‌സ്ബുക്കിനെ കൂടാതെ എറിക്‌സണ്‍, മീഡിയടെക്ക്, നോക്കിയ, ഒപ്പേര, ക്വാല്‍കോം, സാംസങ് എന്നീ […]

ഇന്റര്‍നെറ്റില്‍ മോദിയെ നിഷ്പ്രഭമാക്കി കെജ്രിവാള്‍ മുന്നേറുന്നു

Posted on Jan, 04 2014,ByTechLokam Editor

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ടിവി ചാനലുകളിലും, പത്രങ്ങളിലും, സോഷ്യല്‍ മീഡിയയിലും എല്ലാം താരം മോദി തന്നെയായിരുന്നു. യുപിഎ സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ ജനങ്ങള്‍ പ്രതീക്ഷ നല്‍കിയിരുന്നത് മോഡിയില്‍ ആയിരുന്നു. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചതോടെ സ്ഥിതി മാറി മോദിയെ പിന്തള്ളി കെജ്രിവാള്‍ സൈബര്‍ ലോകത്ത് കുതിച്ചുയര്‍ന്നു. കഴിഞ്ഞ ഡിസംബര്‍ എട്ടുവരെ മോദി മാത്രമായിരുന്നു ദേശീയ, പ്രാദേശിക മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നതെങ്കില്‍ ഇപ്പോളത് കെജ്‌രിവാളായി മാറി. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ നടത്തിയ […]