Tag Archives: Micromax

ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചു

Posted on Sep, 15 2014,ByTechLokam Editor

വികസ്വര രാജ്യങ്ങളിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ലക്ഷ്യം വച്ചുള്ള ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ ഡല്‍ഹിയില്‍ വെച്ചുനടന്ന ഒരു ചടങ്ങിലാണ് ഗൂഗിളിലെ ആന്‍ഡ്രോയ്ഡ് തലവന്‍, ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചായ് ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ അവതരിപ്പിച്ചത്. മൈക്രോമാക്സ്, കാര്‍ബണ്‍, സ്പൈസ് എന്നിവര്‍ നിര്‍മ്മിച്ച ഫോണുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ലോകത്തില്‍ ആദ്യമായി ഇന്ത്യയിലാണ് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ അവതരിപ്പിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ലക്ഷ്യംവച്ച് വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെ […]

വിന്‍ഡോസ് മൊബൈല്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുമായി മൈക്രോമാക്സ്

Posted on Jun, 17 2014,ByTechLokam Editor

മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ ഫോണ്‍ ഒഎസായ വിന്‍ഡോസ് ഫോണ്‍ 8.1ല്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്മാര്‍ട്ട്‌ ഫോണുകള്‍ മൈക്രോമാക്സ് അവതരിപ്പിച്ചു. കാന്‍വാസ് വിന്‍ W121 (Canvas Win W121), കാന്‍വാസ് വിന്‍ W092(Canvas Win W092) എന്നിവയാണ് മൈക്രോമാക്സിന്റെ വിന്‍ഡോസ്‌ ഫോണുകള്‍. ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് ഈ ഫോണുകള്‍ അവതരിപ്പിച്ചത്. മൈക്രോസോഫ്റ്റ്, ക്വാല്‍കോം എന്നിവരുമായുള്ള അടുത്ത സഹകരണത്തോടെയാണ് മൈക്രോമാക്സ് ഈ രണ്ട് വിന്‍ഡോസ് ഫോണുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് അവരുടെ ഒഫീഷ്യല്‍ ബ്ലോഗില്‍ ഈ ഫോണുകളെ കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. […]

മൈക്രോമാക്സ് കാന്‍വാസ് ലാപ്പ്ടാബ് – ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഡ്യുവല്‍ ബൂട്ടിങ്ങ് ഉള്ള ടാബ്ലെറ്റ്‌

Posted on Jan, 07 2014,ByTechLokam Editor

ലോകത്തെ ഏറ്റവും വലിയ ടെക്നോളജി ഇവന്റ് ആയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ ലാപ്പ്ടാബ് എന്ന ടാബ്ലെറ്റ്, ലാപ്പ്‌ടോപ്പ് ഹൈബ്രിഡ് ഗാഡ്ജെറ്റ് അവതരിപ്പിച്ച് മൈക്രോമാക്സ് ലോക ശ്രദ്ധ നേടിയിരിക്കുന്നു. ഇലക്ട്രോണിക് രംഗത്തെ കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിക്കുന്ന ഒരു ഷോ ആണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ അഥവാ സിഇഎസ്. ലാപ്പ്ടാബ് അവതരിപ്പിക്കുക വഴി സിഇഎസ് 2014ല്‍ മൈക്രോമാക്സ് തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു. ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍, വിന്‍ഡോസ് 8.1 എന്നീ ഒഎസുകള്‍ ഡ്യുവല്‍ ബൂട്ട് ചെയ്യുന്ന […]

മൈക്രോമാക്സ് കാന്‍വാസ് ജ്യൂസ്‌; 3000 mAH ബാറ്ററി കരുത്തോട് കൂടിയ ഫാബ്ലെറ്റ് ഫോണ്‍

Posted on Nov, 29 2013,ByTechLokam Editor

കുറഞ്ഞ വിലക്ക് കൂടുതല്‍ സവിശേഷതകളോട് കൂടിയ ഫോണ്‍ എന്നായിരിക്കും മൈക്രോമാക്സ് എന്ന പേര് കേള്‍ക്കുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ്മ വരിക. ഇത് ഒന്ന് കൂടി അരക്കിട്ട് ഉറപ്പിക്കുന്ന രീതിയില്‍ മൈക്രോമാക്സ് ഒരു പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നു. കാന്‍വാസ് A77 ജ്യൂസ്‌ എന്നാണ് ഫാബ്ലെറ്റ് നിരയില്‍പെട്ട ഈ ഫോണിന്റെ പേര്. ഹോംഷോപ്പ്18.കോം എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റില്‍ 7999 രൂപക്ക് ഇത് വില്പനയ്ക്ക് എത്തി കഴിഞ്ഞു. 3000 mAH ബാറ്ററി ഈ ഫോണിന്റെ എടുത്ത് പറയേണ്ട സവിശേഷതയാണ്. ഈയിടെ […]

കാന്‍വാസ് മാഗ്‌നസ്; മൈക്രോമാക്സിന്റെ കാന്‍വാസ് ശ്രേണിയിലേക്ക് പുതിയൊരു മോഡല്‍കൂടി

Posted on Nov, 12 2013,ByTechLokam Editor

മൈക്രോമാക്സ് തങ്ങളുടെ കാന്‍വാസ് നിരയിലേക്ക് കാന്‍വാസ് മാഗ്‌നസ് എ -117 എന്ന ഒരു ഫോണുകൂടെ അവതരിപ്പിച്ച് എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നു. കാന്‍വാസ് 2, കാന്‍വാസ് 2 പ്ലസ്, കാന്‍വാസ് ലൈറ്റ്, കാന്‍വാസ് മ്യൂസിക്, കാന്‍വാസ് ത്രീഡി, കാന്‍വാസ് എച്ച്.ഡി, കാന്‍വാസ് 4, കാന്‍വാസ് ഡ്യൂഡില്‍, കാന്‍വാസ് ഡ്യൂഡില്‍ 2 എന്നിവയാണ് ടര്‍ബോയ്ക്കും മാഗ്‌നസിനും മുമ്പ് ഇറങ്ങിയ കാന്‍വാസ് മോഡലുകള്‍ . ഫാബ്‌ലെറ്റ് നിരയില്‍ പെട്ട ഈ ഫോണിന്റെ വില 14,999 രൂപയാണ്. ഒരു ജിബി റാമും, മീഡിയാടെക്കിന്റെ […]

കാന്‍വാസ് ടര്‍ബോ A250; മൈക്രോമാക്സിന്റെ ഫുള്‍ എച്ച്ഡി ഫോണ്‍

Posted on Oct, 28 2013,ByTechLokam Editor

ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുടെ അഭാവം കാരണം വിപണിയില്‍ വേണ്ടത്ര വിജയിക്കാന്‍ കഴിയാതെ പോയ ഫോണ്‍ ആണ് മൈക്രോമാക്സ്‌ കാന്‍വാസ് 4. ആ കുറവ് പരിഹരിച്ച് മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ ( Canvas Turbo A250 ) എന്ന ആ പുതിയ മോഡല്‍ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നു. ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 13 മെഗാപിക്‌സലാണ് പിന്‍ക്യാമറ. മുന്‍ക്യാമറ അഞ്ച് മെഗാപിക്‌സലും. 2000 എം.എ.എച്ച്. കരുത്തുള്ള ബാറ്ററി ഏഴുമണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 105 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ […]

കാന്‍വാസ് 4ന്റെ ട്രെയിലര്‍ വീഡിയോയുമായി മൈക്രോമാക്സ്

Posted on Jun, 17 2013,ByTechLokam Editor

മൈക്രോമാക്സിന്റെ ഇറങ്ങാനിരിക്കുന്ന ഫോണായ കാന്‍വാസ് 4ന്റെ ട്രെയിലര്‍ വീഡിയോ അവരുടെ യുട്യൂബ് ചാനല്‍ വഴി ഇറക്കിയിരിക്കുന്നു. കറുത്ത നിറത്തിലുള്ള ഒരു ഫോണ്‍ ആണ് വീഡിയോയില്‍ ഉള്ളത്. 13 മെഗാപിക്സെല്‍ പിന്‍ക്യാമറയാണ് ഫോണിലുള്ളത്. ഫോണിന്റെ കുറിച്ചുള്ള കൂടതല്‍ വിവരങ്ങള്‍ ഒന്നും ഈ വീഡിയോയില്‍ മൈക്രോമാക്സ് നല്‍കിയിട്ടില്ല. ” Can life be endless? ” എന്ന പരസ്യ വാചകം ആണ് വീഡിയോയില്‍ മൈക്രോമാക്സ് നല്‍കിയിരിക്കുന്നത്. കൂടുതല്‍ ബാറ്ററി ലൈഫ് നല്‍കുന്ന ഫോണ്‍ ആകും എന്ന സൂചനയാണ് ഈ ഒരു […]

മൈക്രോമാക്സിന്റെ 3D ഫോണ്‍ 9,999 രൂപക്ക് – മൈക്രോമാക്സ് കാന്‍വാസ് A115 3D

Posted on May, 03 2013,ByTechLokam Editor

മൈക്രോമാക്സ് അവരുടെ ആദ്യത്തെ 3 ഫോണ്‍ ആയ മൈക്രോമാക്സ് കാന്‍വാസ് A115 3D ഇന്തയില്‍ ഇറക്കിയിരിക്കുന്നു. പ്രത്യേക ഗ്ലാസ്സ് ഒന്നും ഉപയോഗിക്കാതെ ഈ ഫോണ്‍ 3D ഡിസ്പ്ലേ സാധ്യമാക്കുന്നു. സാഹോളിക്, സ്നാപ്ഡീല്‍ എന്നീ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും, റീടെയില്‍ സ്റ്റോര്‍ വഴിയും ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാണ്. 5 ഇഞ്ച്‌ ടച്ച്‌ സ്ക്രീന്‍ ഉള്ള ഈ ഫോണില്‍ ആന്‍ഡ്രോയ്ട് ജെല്ലി ബീന്‍ 4.1.2 ഒ.എസ് ആണുള്ളത്. 1GHz ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍ വഴി മേന്മയേറിയ ഗ്രാഫിക്സും, മള്‍ടി ടാസ്കിംഗ്, […]