Tag Archives: Lumia

ആപ്പിള്‍ തങ്ങളെ കോപ്പിയടിച്ചു എന്ന് നോക്കിയ; ട്വിറ്റെര്‍ വഴി ആപ്പിളിനെ കളിയാക്കി നോക്കിയ

Posted on Sep, 12 2013,ByArun

കണ്ടു മടുത്ത കറുപ്പ്, വെളുപ്പ് നിറത്തിന് ഒരു പരിഹാരം എന്ന പോലെയാണ് ഐഫോണ്‍ 5C വിവിധ നിറങ്ങളില്‍ ആപ്പിള്‍ ഇറക്കിയത്. ഐഫോണ്‍ ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന ഒരു കാര്യമാണിത്. പോളികാര്‍ബണേറ്റ് ഉപയോഗിച്ചാണ്‌ പുറംചട്ട നിര്‍മ്മിച്ചിരിക്കുന്നത്‌. ഇതു രണ്ടും നോക്കിയക്ക് അത്ര രസിച്ചിട്ടില്ല. ആപ്പിള്‍ തങ്ങളുടെ വിവിധ നിറങ്ങളില്‍ ഉള്ള ലുമിയ നിരയില്‍ പെട്ട ഫോണുകളെ കോപ്പിയടിച്ചു എന്നാണ് നോക്കിയ ആരോപിക്കുന്നത്. ട്വിറ്റെര്‍ വഴിയാണ് നോക്കിയ തങ്ങളുടെ നീരസം അറിയിച്ചത്. ആപ്പിള്‍ ഐഫോണ്‍ 5C അവതരിപ്പിച്ച് ഉടനെതന്നെ […]

നോക്കിയ ലൂമിയ 1020; 41 മെഗാ പിക്സെല്‍ ക്യാമറ ഫോണ്‍ അവതരിപ്പിച്ച് നോക്കിയ

Posted on Jul, 12 2013,ByArun

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നോക്കിയ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ ആയ ലൂമിയ 1020, 41 മെഗാപിക്സല്‍ ക്യാമറ ഫോണ്‍ അവതരിപ്പിച്ചു. ഇറങ്ങുന്നതിന് മുന്‍പേ തന്നെ ക്യാമറയുടെ കാര്യത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലോകത്ത് ഏറെ ചര്‍ച്ചാവിഷയമായ ഫോണ്‍ ആണിത്. ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളുടെ അത്രയും മേന്‍മ ഈ ഫോണ്‍ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങള്‍ക്ക് ഉണ്ടാകും എന്നാണ് നോക്കിയയുടെ അവകാശവാദം. പ്യുര്‍വ്യൂ ടെക്നോളജി ഉപയോഗിച്ചുള്ള ക്യാമറ ഫോണ്‍ ആണിത്. ഇതിന് മുന്‍പ് നോകിയ ഇറക്കിയ 41 മെഗാപിക്സെല്‍ […]

നോക്കിയ ലൂമിയ ഇഒഎസ്സ് (EOS) വിന്‍ഡോസ് ഫോണിന്റെ ക്യാമറ പ്രവര്‍ത്തിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നു

Posted on Jun, 07 2013,ByArun

കുറച്ച് ദിവസങ്ങളായി നോക്കിയയുടെ ഇറങ്ങാനിരിക്കുന്ന വിന്‍ഡോസ്‌ ഫോണായ ഇഒഎസ്സ്(EOS)ന്റെ എന്ന അവകാശവാദവുമായി കുറച്ച് ചിത്രങ്ങള്‍ ഇറങ്ങിയിരുന്നു. ഇപ്പോഴിതാ ഈ ഫോണിന്റെ ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ ഇറങ്ങിയിരിക്കുന്നു. ഫോട്ടോ എടുക്കുമ്പോള്‍ ക്യാമറയുടെ ലെന്‍സ്‌ ഷട്ടര്‍ തുറക്കുകയും അടയുകയും ചെയ്യുന്നതാണ്‌ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. vizi leaks എന്ന പേരുള്ള യുട്യൂബ് യൂസര്‍ ആണ് ഈ വീഡിയോ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്. പ്രസ്തുത വീഡിയോ താഴെ കൊടുത്തിരിക്കുന്നു. വീഡിയോയില്‍ കാണുന്ന ഫോണിന്റെ പിറകു വശത്ത് നോക്കിയ ലോഗോയും, PureView/Carl Zeis […]