Tag Archives: IRNSS 1 A

ഇന്ത്യയുടെ ആദ്യ ഗതിനിര്‍ണയ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ് 1 എ വിജയകരമായി വിക്ഷേപിച്ചു

Posted on Jul, 02 2013,ByTechLokam Editor

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്.1-എ വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്ച രാത്രി 11.41-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് കുതിച്ചുയര്‍ന്നത്. ഇതോടെ ബഹിരാകാശരംഗത്തെ വന്‍ ശക്തികളില്‍ ഒന്ന് എന്ന ചരിത്രനേട്ടമാണ് രാജ്യം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഐ.എസ്.ആര്‍.ഒ. അര്‍ധരാത്രിയോടടുപ്പിച്ച് വിക്ഷേപണം നടത്തുന്നത്. വിക്ഷേപണ ദൗത്യങ്ങളില്‍ ഇന്ത്യയുടെ പടക്കുതിരയായ പി.എസ്.എല്‍.വി. സി-22 റോക്കറ്റാണ് ഐ.ആര്‍.എന്‍.എസ്.എസ്. 1-എ യെ 20 മിനിറ്റും 37 സെക്കന്റും കൊണ്ട് ഭ്രമണപഥത്തിലെത്തിച്ചത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേയ്‌സ് […]