Tag Archives: Iphone

ഐഫോണ്‍ SEയെ കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം

Posted on Mar, 27 2016,ByArun

ഐഫോണ്‍ എസ്ഇ അഥവാ ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ ആപ്പിള്‍ അവതരിപ്പിച്ചു. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് വൈസ് പ്രസിഡന്‍റ് ഗ്രെഗ് ജൊസ്വെയ്ക് ആണ് ഫോണിന്‍റെ പ്രഖ്യാപനം നടത്തിയത്. ഐഫോണ്‍ 5 എസിന് സമാനമായ രൂപകല്‍പ്പനയോടെ എത്തിയിരിക്കുന്ന ഫോണിന് 5 എസിനേക്കാള്‍ മികച്ച ഹാര്‍ഡ്‌വെയറാണുള്ളത്. 1136 x 640 പിക്സല്‍ റെസലൂഷന്‍ നല്‍കുന്ന 4 ഇഞ്ച് സ്ക്രീനുള്ള ഐഫോണ്‍ എസ്ഇയുടെ വരവോടെ ഐഫോണ്‍ 5 എസിന്റെ നിര്‍മ്മാണവും ആപ്പിള്‍ അവസാനിപ്പിക്കുമെന്നാണ് ശ്രുതി. ഐഫോണുകളുടെ ഡിസ്‌പ്ലേ മിഴിവിന് കാരണമായ റെറ്റിന ഡിസ്‌പ്ലേ […]

ആന്‍ഡ്രോയ്ഡ് ഐഒഎസ് സ്മാര്‍ട്ട്‌ഫോണുകളെയും വിന്‍ഡോസ് 10 പിസിയുമായി സിങ്ക് ചെയ്യാം

Posted on Jun, 03 2015,ByArun

വിന്‍ഡോസ് 10 പിസിയുമായി സ്മാര്‍ട്ട്‌ഫോണുകളെ സിങ്ക് ചെയ്യാന്‍ സഹായിക്കുന്ന phone companion ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ഐഒഎസ് പതിപ്പുകള്‍ മൈക്രോസോഫ്റ്റ് ഇറക്കും. വിന്‍ഡോസ് മൊബൈല്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളെ കൂടാതെ ആന്‍ഡ്രോയ്ഡ് ഫോണുകളും, ഐഫോണും phone companion ആപ്പ് വഴി വളരെ എളുപ്പത്തില്‍ വിന്‍ഡോസ് 10 പിസിയുമായി കണക്റ്റ് ചെയ്യാം. വിന്‍ഡോസ് 10 ഒഎസിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ നീക്കമാണിത്. phone companion ആപ്പ് ഓപ്പണ്‍ ചെയ്താല്‍ അതില്‍ കാണിക്കുന്ന ലിസ്റ്റില്‍ നമ്മളുടെ ഫോണ്‍ ഏത് ടൈപ്പ് ആണെന്ന് […]

ആപ്പിള്‍ ഐഫോണ്‍ 5സിയുടെ വില 5000 രൂപ കുറച്ചു

Posted on Feb, 12 2014,ByArun

ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത‍, ലോ ബഡ്ജറ്റ് ഫോണ്‍ എന്ന ലേബലില്‍ എത്തിയ ആപ്പിള്‍ ഐഫോണ്‍ 5സിയുടെ വില 5000 രൂപ കുറച്ചു. 41,900 രൂപ വിലയുണ്ടായിരുന്ന 16 ജിബി ഐഫോണ്‍ 5സിയുടെ ഇപ്പോഴത്തെ വില 36,899 രൂപയാണ്. ഇകോമ്മേഴ്സ് പോര്‍ട്ടലായ ആമസോണ്‍ വഴി ഈ കുറഞ്ഞ വിലക്ക് ഐഫോണ്‍ 5സി ലഭിക്കും. മറ്റ് ലോകവിപണികളെ പോലെ ഇന്ത്യയിലും ഐഫോണ്‍ 5സി വന്‍ പരാജയമായിരുന്നു. ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഫോണിന്റെ വില വളരെ […]

ഐഫോണ്‍ 4ന്റെ 8 ജിബി പതിപ്പ് ആപ്പിള്‍ വീണ്ടും ഇന്ത്യയില്‍ ഇറക്കുന്നു

Posted on Jan, 19 2014,ByArun

ആപ്പിളിള്‍ ഐഫോണിന്റെ പഴയ മോഡലായ ഐഫോണ്‍ 4ന്റെ 8 ജിബി പതിപ്പ് ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും അവതരിപ്പിക്കുന്നു. ആഗോളതലത്തില്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച ഒരു മോഡലാണിത്. ഇന്ത്യയില്‍ വിപണി വിഹിതം ഇടിയുന്ന പശ്ചാത്തലത്തിലാണ് വിലകുറഞ്ഞ ഐഫോണ്‍ 4 വീണ്ടും ഇറക്കുന്നത്‌. 22,000 രൂപയ്ക്കായിരിക്കും ഫോണ്‍ ഇറക്കുക എന്നാണ് അഭ്യൂഹം. ഇതിന് മുന്‍പ് 26,500 രൂപക്കായിരുന്നു ഐഫോണ്‍ 4 ഇന്ത്യയില്‍ വിറ്റിരുന്നത്. 2010ല്‍ ആണ് ഐഫോണ്‍ 4 ആഗോള വിപണയില്‍ വന്നത് അതിനുശേഷം 4S, 5, 5c, […]

ഐഫോണ്‍ 5 എസ് ഇന്ത്യയില്‍ വമ്പന്‍ ഹിറ്റ്; ഇറങ്ങി 24 മണിക്കൂര്‍ കഴിയും മുന്‍പേ ഐഫോണ്‍ 5 എസ് കാലിയായി

Posted on Nov, 03 2013,ByArun

ഇറങ്ങി 24 മണിക്കൂര്‍ കഴിയും മുന്‍പേ ഐഫോണ്‍ 5 എസ് സ്റ്റോക്ക്‌ തീര്‍ന്നു. ഇതാദ്യമായാണ് ഐഫോണിന് ഇറങ്ങിയ അന്നുതന്നെ ഇന്ത്യയില്‍ ഇങ്ങനെ വില്‍പ്പന നടക്കുന്നത്. ഇന്നലെയാണ് ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഐഫോനിന്റെ പുതിയ പതിപ്പുകളുടെ വില്‍പ്പന തുടങ്ങിയത്. വെള്ളിയാഴ്ചയാണ് ഹൈദരാബാദിലും ബാംഗ്ലൂരിലും അഹമ്മദാബാദിലും ഡല്‍ഹിയിലും ലുധിയാനയിലും മുംബൈയിലും പൂനെയിലും ചെന്നൈയിലും ഗുര്‍ഗാവിലും കൊല്‍ക്കത്തയിലും സംഘടിപ്പിച്ച ചടങ്ങുകളില്‍ തങ്ങളുടെ പുതിയ രണ്ടു ഐഫോണ്‍ പതിപ്പുകളുമായി ആപ്പിള്‍ എത്തുന്നത്‌. ഇന്ത്യയില്‍ ഐഫോണ്‍ 5 എസിന് 53,500 നും 71,500 നും […]

ഐഫോണ്‍ 5സിയും, ഐഫോണ്‍ 5എസും റിലയന്‍സ് വഴി തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാം

Posted on Nov, 02 2013,ByArun

ആപ്പിളിന്‍റെ പുതിയ ഐഫോണുകളായ 5സിയും 5എസും തവണ വ്യവസ്ഥയില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. റിലയന്‍സും ആപ്പിളും ചേര്‍ന്നാണ് ദീപാവലി ഓഫറായി തവണ വ്യവസ്ഥയില്‍ ഈ ഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്നത്. എന്നാല്‍ എല്ലാം ഓഫറുകളിലും ഉള്ള പോലെ ചില നിബന്ധനകള്‍ ഇതിലും ഉണ്ടെന്നു മാത്രം. പതിനാറ് ജിബിയുടെ 5സിയ്ക്ക് മാസം 2599 രൂപയും 5എസിന് 2999 രൂപയുമാണ് മാസം അടയ്ക്കേണ്ടിവരുക. ഫോണ്‍ വാങ്ങുമ്പോള്‍ പണമൊന്നും നല്‍കേണ്ടിവരില്ലെന്നാണ് ഈ ഓഫറിന്‍റെ പ്രത്യേകത. ഇരുപത്തിനാല് മാസത്തെ തവണ വ്യവസ്ഥയിലാണ് ഇരുഫോണുകളും ലഭ്യമാക്കുന്നത്. 5സിക്ക് […]

ആപ്പിള്‍ ഐഫോണ്‍ 5S, ഐഫോണ്‍ 5C എന്നീ ഫോണുകള്‍ നവംബര്‍ ഒന്നിന് ഇന്ത്യന്‍ വിപണിയില്‍ എത്തും

Posted on Oct, 15 2013,ByArun

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകളായ ഐഫോണ്‍ 5S, ഐഫോണ്‍ 5C എന്നിവ നവംബര്‍ ഒന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഇത്തവണ ഐഫോണ്‍ റിലീസിങ്ങിന്റെ മൂന്നാം ഘട്ടത്തില്‍ പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയില്‍ ഐഫോണ്‍ 5S ന്റെ വില 54000 രൂപയും ഐഫോണ്‍ 5C യുടെത് 42000 രൂപയും ആണ്. ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ളായ റിലയസ്, ഭാരതി എയര്‍ടെല്‍ എന്നിവരാണ് നവംബര്‍ 1 മുതല്‍ പുതിയ ഐഫോണ്‍ വില്‍പ്പനക്ക് തുടക്കം കുറിക്കുന്നത്. എയര്‍ടെല്‍ പുതിയ […]

ആപ്പിള്‍ തങ്ങളെ കോപ്പിയടിച്ചു എന്ന് നോക്കിയ; ട്വിറ്റെര്‍ വഴി ആപ്പിളിനെ കളിയാക്കി നോക്കിയ

Posted on Sep, 12 2013,ByArun

കണ്ടു മടുത്ത കറുപ്പ്, വെളുപ്പ് നിറത്തിന് ഒരു പരിഹാരം എന്ന പോലെയാണ് ഐഫോണ്‍ 5C വിവിധ നിറങ്ങളില്‍ ആപ്പിള്‍ ഇറക്കിയത്. ഐഫോണ്‍ ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന ഒരു കാര്യമാണിത്. പോളികാര്‍ബണേറ്റ് ഉപയോഗിച്ചാണ്‌ പുറംചട്ട നിര്‍മ്മിച്ചിരിക്കുന്നത്‌. ഇതു രണ്ടും നോക്കിയക്ക് അത്ര രസിച്ചിട്ടില്ല. ആപ്പിള്‍ തങ്ങളുടെ വിവിധ നിറങ്ങളില്‍ ഉള്ള ലുമിയ നിരയില്‍ പെട്ട ഫോണുകളെ കോപ്പിയടിച്ചു എന്നാണ് നോക്കിയ ആരോപിക്കുന്നത്. ട്വിറ്റെര്‍ വഴിയാണ് നോക്കിയ തങ്ങളുടെ നീരസം അറിയിച്ചത്. ആപ്പിള്‍ ഐഫോണ്‍ 5C അവതരിപ്പിച്ച് ഉടനെതന്നെ […]

അഭ്യൂഹങ്ങള്‍ക്ക് ഒരറുതി വരുത്തി ഐഫോണ്‍ 5S, ഐഫോണ്‍ 5C എന്നീ ഫോണുകള്‍ ആപ്പിള്‍ അവതരിപ്പിച്ചു

Posted on Sep, 11 2013,ByArun

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ആസ്ഥാനമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ ഐഫോണ്‍ 5S, ഐഫോണ്‍ 5C എന്നീ രണ്ട് പുതിയ ഫോണുകള്‍ അവതരിപ്പിച്ചു. ഈ ഫോണുകളെ കുറിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച അഭ്യൂഹങ്ങള്‍ ഏറെയും ശരിയായിരുന്നു. പുതിയ സവിശേഷതകള്‍ കൂട്ടിചേര്‍ത്ത വിലകൂടിയ മോഡല്‍ ആണ് ഐഫോണ്‍ 5S. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങ് പോലെയുള്ള കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഉള്ള വില കുറഞ്ഞ മോഡല്‍ ആണ് ഐഫോണ്‍ 5C. ഫോണുകളിലെ ഗോള്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ് ആണ് ഐഫോണ്‍ 5S എന്നാണ് […]

ഐഫോണ്‍ 5S, ഐഫോണ്‍ 5C എന്നീ ഫോണുകള്‍ ആപ്പിള്‍ നാളെ അവതരിപ്പിച്ചേക്കും

Posted on Sep, 09 2013,ByArun

ആപ്പിള്‍ അവരുടെ ഐഫോണിന്റെ പുതിയ പതിപ്പുകള്‍ നാളെ അവതരിപ്പിക്കും എന്ന അഭ്യൂഹം ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി പ്രചരിക്കുന്നു. ആപ്പിളിന്റെ സിലിക്കോണ്‍ വാലിയിലെ ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ആയിരിക്കും പുതിയ ഫോണുകള്‍ അവതരിപ്പിക്കുക എന്നാണ് നിഗമനം. ഒരു വില കൂടിയ ഫോണും (ഐഫോണ്‍ 5S), വികസ്വരരാജ്യങ്ങളിലെ വിപണിയെ ലക്ഷ്യം വെച്ച് ഒരു വില കുറഞ്ഞ ഫോണും (ഐഫോണ്‍ 5C) ആപ്പിള്‍ അവതരിപ്പിക്കും. ഐഫോണ്‍ 5Sല്‍ വേഗതയേറിയ പ്രോസ്സസര്‍, പുതിയ ഗ്രാഫിക്സ് സാങ്കേതങ്ങള്‍, ഫിന്ഗര്‍ പ്രിന്റ്‌ റീഡര്‍ തുടങ്ങിയവ […]