Tag Archives: iOS

ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് ടാബ്ലെറ്റുകള്‍ക്കായി മൈക്രോസോഫ്റ്റ് കീബോര്‍ഡ് നിര്‍മ്മിക്കുന്നു

Posted on Sep, 17 2014,ByTechLokam Editor

ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് ടാബ്ലെറ്റുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ രൂപകല്‍പ്പനചെയ്ത ഒരു യൂണിവേര്‍സല്‍ മൊബൈല്‍ കീബോര്‍ഡ് മൈക്രോസോഫ്റ്റ് നിര്‍മ്മിക്കുന്നു. വിന്‍ഡോസിന് എതിരാളികളായ പ്ലാറ്റ്ഫോമുകള്‍ക്ക് വേണ്ടി സോഫ്റ്റ്‌വെയറും, ഹാര്‍ഡ്‌വെയറും നിര്‍മ്മിക്കുക എന്ന വീക്ഷണത്തിന്റെ ഭാഗമായാണ് ഈ പുതിയ കീബോര്‍ഡ്. ലോജിടെക്ക് നിര്‍മ്മിക്കുന്ന K480 കീബോര്‍ഡുമായി ഇതിന് വളരെ സാമ്യം ഉണ്ട്. കീബോര്‍ഡില്‍ ഉള്ള റീചാര്‍ജബിള്‍ ബാറ്ററി ഒരു തവണ മുഴുവനായി ചാര്‍ജ് ചെയ്താല്‍ കീബോര്‍ഡ് 6 മാസം വരെ ഉപയോഗിക്കാന്‍ കഴിയും എന്നാണ് മൈക്രോസോഫ്റ്റ് അവകാശപെടുന്നത്. 10 മിനിറ്റ് […]

സാംസങ്ങിന്റെ ടൈസണ്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിന് ഒരു വെല്ലുവിളിയകുമോ ???

Posted on Nov, 25 2013,ByTechLokam Editor

ഏറ്റവും മികച്ച മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന സ്ഥാനം കരസ്ഥമാക്കാന്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡും, ആപ്പിളിന്റെ ഐഒഎസ്സും തമ്മില്‍ വര്‍ഷങ്ങളായി കടുത്ത മത്സരത്തില്‍ ആണ്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ അടുത്ത വര്‍ഷം മുതല്‍ വിപണിയില്‍ പുതിയ ഒരു എതിരാളി കൂടെ ഉണ്ടാകും. സാംസങ്ങിന്റെ സ്വന്തം ടൈസണ്‍ മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ആ പുതിയ എതിരാളി. ടൈസണ്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ രംഗപ്രവേശം ഏറ്റവും കൂടുതല്‍ ബാധിക്കുക ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ ആയിരിക്കും. കാരണം സാംസങ്ങ് അവരുടെ […]

ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് ഐഒഎസ് 7 ചിത്രങ്ങളിലൂടെ

Posted on Jun, 11 2013,ByTechLokam Editor

രൂപത്തിലും, സവിശേഷതകളിലും കാതലായ മാറ്റം വരുത്തി കൊണ്ട് ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ്, ഐഒഎസ് 7 ഇറങ്ങിയിരിക്കുന്നു. ആപ്പിള്‍ ഐഒഎസിനെ മുഴുവനായി റീഡിസൈന്‍ ചെയ്തിരിക്കുകയാണ്. ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫെറന്‍സില്‍(WWDC 2013) ആപ്പിള്‍ കാഴ്ചവെച്ച ഐഒഎസ് 7 ചില ചിത്രങ്ങള്‍ താഴെ കൊടുത്തിരിക്കുന്നത് കാണുക

അടിമുടി മാറി ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ്; ഐഒഎസ് 7

Posted on Jun, 11 2013,ByTechLokam Editor

രൂപത്തിലും, പ്രവര്‍ത്തനത്തിലും അടിമുടി മാറികൊണ്ട് ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ്, ഐഒഎസ് 7 ഇറങ്ങിയിരിക്കുന്നു. പഴയ ഐഒഎസ് പതിപ്പില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായ ഒരു പതിപ്പാണിത്. ആപ്പിള്‍ ഐഒഎസിന്റെ യൂസര്‍ ഇന്റര്‍ഫേസ് മുഴുവനായും പുനരാവിഷ്കരിച്ചു. കൂടാതെ പുതിയ പല സവിശേഷതകളും കൂട്ടിച്ചേര്‍ത്തു. ഈ പുതിയ രൂപം വളരെ മനോഹരമായിട്ടുണ്ട്. ത്രീഡി എഫെക്റ്റ് ഒന്നും ഇല്ലാത്ത വളരെ ലളിതമായ ഒരു ഫ്ലാറ്റ് ഡിസൈന്‍ (Flat Design) ആണ് ഐഒഎസിന്റെ പുതിയ പതിപ്പിലുള്ളത്. ജോണി ഈവ് എന്ന […]

ഐഒഎസ് 7 പരിജയപെടുത്തി കൊണ്ടുള്ള ആപ്പിളിന്റെ പുതിയ വീഡിയോ

Posted on Jun, 11 2013,ByTechLokam Editor

രൂപത്തിലും, പ്രവര്‍ത്തനത്തിലും അടിമുടി മാറികൊണ്ട് ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ്, ഐഒഎസ് 7 ഇറങ്ങിയിരിക്കുന്നു. പഴയ ഐഒഎസ് പതിപ്പില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായ ഒരു പതിപ്പാണിത്. ആപ്പിള്‍ ഐഒഎസിന്റെ യൂസര്‍ ഇന്റര്‍ഫേസ് മുഴുവനായും പുനരാവിഷ്കരിച്ചു. കൂടാതെ പുതിയ പല സവിശേഷതകളും കൂട്ടിച്ചേര്‍ത്തു. ഈ പുതിയ രൂപം വളരെ മനോഹരമായിട്ടുണ്ട്. ഐഒഎസ് 7 നെ പരിജയപെടുത്തി കൊണ്ട് ആപ്പിള്‍ ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫെറന്‍സില്‍ അവതരിപ്പിച്ച വീഡിയോ കാണുക

ആപ്പിള്‍ WWDC 2013 ഇന്നു തുടങ്ങുന്നു; ആപ്പിളിന്റെ പുതിയ ഉപകരണങ്ങളുടെയും സേവനങ്ങളുടെയും പ്രഖ്യാപനങ്ങള്‍ ഉണ്ടാകും

Posted on Jun, 10 2013,ByTechLokam Editor

ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫെറന്‍സ് (WorldWide Developers Conference – WWDC) സാന്‍ഫ്രാന്‍സിസ്കോയില്‍ ഇന്നു തുടങ്ങും. ജൂണ്‍ 14 വരെ കോണ്‍ഫെറന്‍സ് ഉണ്ടാകും. ആപ്പിളിന്റെ ഇറങ്ങാനിരിക്കുന്ന പുതിയ ഉപകരണങ്ങളുടെയും സേവനങ്ങളുടെയും പ്രഖ്യാപനങ്ങള്‍ ഈ കോണ്‍ഫെറന്‍സില്‍വെച്ചാണ് സാധാരണ ഉണ്ടാകുന്നത്. പല പുതിയ സേവനങ്ങളും, ഉപകരണങ്ങളും ഈ വര്‍ഷം ഉണ്ടാകും എന്ന് പല അഭ്യൂഹങ്ങളും ഉണ്ട്. ആപ്പിളിന്റെ സ്വന്തം ഓപ്പറെറ്റിംഗ് സിസ്റ്റം ആയ ഐഒഎസ്സ്(iOs)ന്റെ ഏറ്റവും പുതിയ പതിപ്പായ iOs 7ന്റെ പ്രഖ്യാപനം ഈ കോണ്‍ഫെറന്‍സില്‍വെച്ച് ഉണ്ടാകും എന്ന് […]

വെറും ഒരു മിനിട്ട് കൊണ്ട് ഐഫോണ്‍ ഹാക്ക് ചെയ്യാവുന്ന യു.എസ്സ്.ബി. ചാര്‍ജറുമായി ഹാക്കര്‍മാര്‍

Posted on Jun, 04 2013,ByTechLokam Editor

ആപ്പിള്‍ അവരുടെ ഐഒഎസ്സ്(iOS) പ്ലാട്ഫോമിന്റെ സുരക്ഷയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണ്. പക്ഷെ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒരു കൂട്ടം ഗവേഷകര്‍ ഐഫോണിന്റെ യു.എസ്സ്.ബി. ചാര്‍ജിംഗ് പോര്‍ട്ടില്‍ ഒരു സുരാക്ഷ പഴുത് കണ്ടെത്തുന്നതില്‍ വിജയിച്ചിരിക്കുന്നു. ഐഒഎസ്സ്(iOS)ന്റെ ഏറ്റവും പുതിയ പതിപ്പിലാണ്‌ ഈ സുരക്ഷ പഴുത് ഉള്ളത്. അതുവഴി ഐഫോണ്‍ ഹാക്ക് ചെയ്യാവുന്ന ഭേദഗതി വരുത്തിയ യു.എസ്സ്.ബി. ചാര്‍ജര്‍ അവര്‍ നിര്‍മ്മിച്ചിരിക്കുന്നു. ഈ സുരക്ഷ പഴുതിനെ കുറിച്ചും, അത് വഴി യു.എസ്സ്.ബി. ഉപയോഗിച്ച് ഐഫോണ്‍ എങ്ങിനെ […]

ബ്ലാക്ക്‌ബെറി മെസ്സെഞ്ചരിന്റെ ആന്‍ഡ്രോയ്ഡ്‌ , ഐഒഎസ്സ് പതിപ്പുകള്‍ ഉടന്‍ വരും എന്ന് ബ്ലാക്ക്‌ബെറി

Posted on May, 15 2013,ByTechLokam Editor

ഡെവലപ്പെര്‍സിനു വേണ്ടിയുള്ള ബ്ലാക്ക്‌ബെറിയുടെ ആന്വല്‍ ലൈവ് കോണ്‍ഫെറന്‍സില്‍ അവരുടെ ഏറ്റവും ജനപ്രിയമായ ബ്ലാക്ക്‌ബെറി മെസ്സെഞ്ചരിന്റെ (BlackBerry Messenger or BBM) ആന്‍ഡ്രോയ്ഡ്‌ , ഐഒഎസ്സ് പതിപ്പുകള്‍ ഉടന്‍ വരും എന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നു. ഈ രണ്ട് പ്ലാട്ഫോര്‍മിലും അവരുടെ അപ്ലിക്കേഷന്‍ സൗജന്യമായിരിക്കും. ആദ്യഘട്ടത്തില്‍ ഐഒഎസ്സ് 6, ആന്‍ഡ്രോയ്ഡ്‌ വെര്‍ഷന്‍ 4ഉം അതിനും ശേഷവും ഉള്ള ആന്‍ഡ്രോയ്ഡ്‌ ഫോണുകളിലായിരിക്കും ബ്ലാക്ക്‌ബെറി മെസഞ്ചര്‍ അപ്ലിക്കേഷന്‍ ലഭ്യമാവുക. ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ചു ഉപഭോക്താകള്‍ക്ക് ഒന്നിലതികം ആളുകളുമായി ചാറ്റ് ചെയ്യാനും, ചിത്രങ്ങള്‍ ശബ്ദ […]