Tag Archives: Instant Messenger

വാട്ട്‌സ്ആപ്പ്, വൈബര്‍ അടക്കമുള്ള ആപ്പുകള്‍ക്ക് ട്രായി യൂസേജ് ഫീ ഏര്‍പ്പെടുത്തിയേക്കും

Posted on Aug, 08 2014,ByArun

വാട്ട്‌സ്ആപ്പ്, വൈബര്‍, വിചാറ്റ് തുടങ്ങിയ ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ് ആപ്പുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ യൂസേജ് ഫീ ഏര്‍പ്പെടുത്താന്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ആലോചിക്കുന്നു. ഈ ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ് ആപ്പുകള്‍ ഇന്ത്യയിലെ ടെലികോം സേവന ദാതാക്കളുടെ ലാഭത്തില്‍ വന്‍ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ് ആപ്പുകളുടെ ഉപയോഗം കാരണം ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്ക് പ്രതിവര്‍ഷം 5,000 കോടി രൂപ ലാഭത്തില്‍ കുറവുണ്ടാകുന്നുണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടി ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച പരാതിയിന്മേലാണ് ട്രായ് യൂസേജ് ഫീ ഏര്‍പ്പെടുത്താന്‍ […]

വീഡിയോ ചാറ്റ് നടത്താന്‍ സഹായിക്കുന്ന 5 മികച്ച അപ്ലിക്കേഷനുകള്‍

Posted on Dec, 24 2013,ByArun

വീഡിയോ ചാറ്റിങ്ങ് സേവനം നല്‍കുന്ന 5 മികച്ച അപ്ലിക്കേഷനുകളെ നിങ്ങള്‍ക്ക് പരിചയപെടുത്തുന്നു. ഓരോ അപ്ലിക്കേഷനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. കൂട്ടുകാരുമായോ, കുടുംബാംഗങ്ങളുമായോ കണ്ടുകൊണ്ട്‌ സല്ലപിക്കാന്‍ തയ്യാറായിക്കൊള്ളു. 1) സ്കൈപ്പ് ( Skype ) ഇപ്പോള്‍ മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുള്ള എല്ലാവര്‍ക്കും സുപരിചിതമായ വീഡിയോ കാളിങ്ങ് സപ്പോര്‍ട്ടോടു കൂടിയ ഒരു അപ്ലിക്കേഷന്‍ ആണ് സ്കൈപ്പ്. സ്കൈപ്പ് അക്കൗണ്ട്‌ ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. ഒട്ടുമിക്ക മൊബൈല്‍, ഡെസ്ക്ടോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കും. മറ്റ് മൊബൈല്‍ വീഡിയോ ചാറ്റ് അപ്ലിക്കേഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ […]

വാട്ട്‌സ്ആപ്പ് പ്രതിമാസം 40 കോടി സജീവ അംഗങ്ങളുമായി ഉയരങ്ങളിലേക്ക്

Posted on Dec, 22 2013,ByArun

ഇന്‍സ്റ്റന്റ് മെസേജിങ്ങ് സേവനം നല്‍കുന്ന വാട്ട്‌സ്ആപ്പ് ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് മുന്നേറുന്നു. വാട്ട്‌സ്ആപ്പ് മൊബൈല്‍ അപ്ലിക്കേഷന്‍ സജീവമായി ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിമാസം 40 കോടി കടന്നു. ഇതില്‍ 10 കോടി അംഗങ്ങള്‍ വന്നത് കഴിഞ്ഞ നാലുമാസത്തിനിടെ. വാട്ട്‌സ്ആപ്പില്‍ വെറുതെ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണമല്ലിത്. വാട്ട്‌സ്ആപ്പ് സേവനം സജീവമായി ഉപയോഗിക്കുന്നവരുടെ എണ്ണമാണിത്. ഒരു മൊബൈല്‍ മെസേജിങ് സര്‍വീസിനും ഇത്രയും വേഗത്തില്‍ കരസ്ഥമാക്കാന്‍ കഴിയാത്ത നാഴികക്കല്ല് ആണ് വാട്ട്‌സ്ആപ്പ് പിന്നിട്ടിരിക്കുന്നത്. പ്രതിമാസം 40 കോടി സജീവ അംഗങ്ങള്‍ എന്ന നാഴികക്കല്ല്. […]

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്തക്കള്‍ക്ക് ഫേസ്ബുക്കിനെക്കാള്‍ പ്രിയം വാട്സ് ആപ്പിനോട്

Posted on Dec, 03 2013,ByArun

സ്മാര്‍ട്ട് ഫോണില്‍ ഫേസ്ബുക്കിനെക്കാള്‍ കേമന്‍ വാട്സ് ആപ്പ് ആണെന്നാണ് ഏറ്റവും പുതിയ സര്‍വ്വേ ഫലങ്ങള്‍ തെളിയിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വഴി ഇന്‍സ്റ്റന്റ് മെസേജുകള്‍ കൈമാറാന്‍ ഫേസ്‌ബുക്കിന്റെ മെസഞ്ചര്‍ അപ്ലിക്കേഷനേക്കാള്‍ കൂടുതല്‍ ആളുകള്‍ വാട്‌സ് ആപ്പിനെ ആശ്രയിക്കുന്നതായാണ് സര്‍വ്വേഫലം പറയുന്നത്. ലോകത്തിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടിയ അഞ്ച് രാജ്യങ്ങളിലാണ് സര്‍വ്വേ നടത്തിയത്. ഒക്‌ടോബര്‍ 25 നും നവംബര്‍ 10 നും ഇടയില്‍ അമേരിക്ക, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ ഐഒഎസ് അല്ലെങ്കില്‍ ആന്‍ഡ്രോയ്ഡ് ഒഎസുകളില്‍ അധിഷ്ഠിതമായ […]