Tag Archives: Hacking

ഒലാകാബ് സെര്‍വര്‍ ഹാക്ക് ചെയ്യപെട്ടതായി റിപ്പോര്‍ട്ട്

Posted on Jun, 09 2015,ByArun

ഓണ്‍ലൈന്‍ ടാക്സി ബുക്കിങ്ങ് സേവനം നല്‍കുന്ന ഒലാകാബ് ഹാക്കിങ്ങിനിരയായതായി റിപ്പോര്‍ട്ട്. TeamUnknown എന്ന പേരിലുള്ള ഹാക്കിങ്ങ് ഗ്രൂപ്പ്‌ ആണ് ഇതിന് പിന്നില്‍. ഒലാകാബ് ഹാക്ക് ചെയ്തതായി അവകാശപ്പെട്ടുകൊണ്ട് കഴിഞ്ഞ ഞായറാഴ്ച അവര്‍ റെഡിറ്റില്‍ (www.reddit.com) ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. ഒലാകാബ് ഡാറ്റാബേസ് സെര്‍വറില്‍ നിന്ന് അംഗങ്ങളുടെ വിവരങ്ങള്‍, അവരുടെ ക്രെഡിറ്റ്‌ കാര്‍ഡ് വിവരങ്ങള്‍, സൗജന്യ യാത്ര കൂപ്പണ്‍ വിവരങ്ങള്‍ തുടങ്ങിയവ എല്ലാം ലഭിച്ചു എന്നാണ് ഹാക്കിങ്ങ് ഗ്രൂപ്പ് അവകാശപ്പെടുന്നത്. ഒലാകാബിന്റെ ഡാറ്റാബേസ് ഘടനയുടെ സ്ക്രീന്‍ഷോട്ട് TeamUnknown റെഡിറ്റ് […]

ഗൂഗിള്‍ ക്രോം ഒഎസ് ഹാക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ 27 ലക്ഷം ഡോളര്‍ നേടാം

Posted on Jan, 28 2014,ByArun

ഗൂഗിളിന്റെ ക്രോം ഒഎസ് ഹാക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും നേടാം 27 ലക്ഷം ഡോളര്‍. നിയോം 4 എന്ന പേരിലാണ് ഗൂഗിള്‍ ഹാക്കിങ്ങ് മത്സരം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 12 ന് കനേഡിയന്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിലാണ് ഹാക്കിങ്ങ് മത്സരം നടക്കുക. ഇന്റെല്‍ അല്ലെങ്കില്‍ എആര്‍എം പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ക്രോം ലാപ്ടോപ്പുകളില്‍ ആയിരിക്കും ഹാക്കിങ്ങ് നടത്തേണ്ടിവരിക. കഴിഞ്ഞ തവണ ഇന്റല്‍ പ്രോസസ്സര്‍ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രോ ഒഎസ് ഹാക്ക് ചെയ്യാനായിരുന്നു ഗൂഗിള്‍ മത്സരം. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് pwnium4@chromium.org എന്ന ഇമെയില്‍ […]

വൊഡാഫോണ്‍ ഇന്റര്‍നെറ്റ് നിരക്ക് 80 ശതമാനം കുറച്ചു

Posted on Oct, 31 2013,ByArun

ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ടെലികോം കമ്പനികളില്‍ ഒന്നായ വൊഡാഫോണ്‍ രാജ്യത്തെ ഇന്റര്‍നെറ്റ് നിരക്ക് 80 ശതമാനം കുറച്ചു. 10 കെബി വരെയുള്ള ബ്രൗസിംഗിന് രണ്ട് പൈസയാണ് പുതിയ നിരക്ക്. നേരത്തെ 10 കെബിക്ക് പത്ത് പൈസയായിരുന്നു നിരക്ക്. പുതിയ നിരക്ക് നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രിപെയ്ഡ് വരിക്കാര്‍ക്കും പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും ഒരേ നിരക്കാണ്.

ഇന്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥി ICSE, ISC പരീക്ഷാഫലം അറിയിക്കുന്ന വെബ്സൈറ്റ് ഹാക്ക് ചെയ്തു

Posted on Jun, 07 2013,ByArun

ക്രോണെല്‍ (Cronell) സര്‍വ്വകലാശാല വിദ്യാര്‍ഥിയായ ദിബര്‍ഘ്യാ ദാസ്‌ (Debargya Das) ഇന്ത്യയിലെ രണ്ട് പ്രമുഖ വിദ്യാഭ്യാസ ബോര്‍ഡുകളായ ICSE, ISC എന്നിവയുടെ പരീക്ഷാഫലം അറിയിക്കുന്ന വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഒരു നേരംപോക്കിന് വേണ്ടിയാണ് ഇതു ചെയ്തതെന്ന് ഇയാള്‍ പറഞ്ഞു. സുമിത്ത്, രോനക് എന്നീ ദാസിന്റെ രണ്ട് അടുത്ത കൂട്ടുകാര്‍ ICSE, ISC പരീക്ഷാഫലത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. പരീക്ഷാഫലം നേരത്തെ അറിയുന്നതിന് വേണ്ടി അവര്‍ ദാസിന്റെ അടുത്ത് സഹായം അഭ്യര്‍ത്ഥിച്ച് ചെന്നു. ICSE, ISC പരീക്ഷാഫലം അറിയിക്കുന്ന വെബ്സൈറ്റ് […]