Tag Archives: Google Nexus

നെക്സസ് 5 സ്മാര്‍ട്ട്‌ഫോണ്‍, നെക്സസ് 7 ടാബ്ലെറ്റ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ഇന്ത്യയിലും

Posted on Nov, 21 2013,ByTechLokam Editor

ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ നെക്സസ് 5 കൂടെ നെക്സസ് 7 ടാബ്ലെറ്റിന്റെ പുതിയ പതിപ്പും പ്ലേ സ്റ്റോര്‍ വഴി ഗൂഗിള്‍ ഇന്ത്യയിലും ലഭ്യമാക്കിയിരിക്കുന്നു. ഗൂഗിളിന്റെ നെക്സസ് 5 ഫോണിന് ഇന്ത്യയില്‍ വന്‍ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വില്‍പ്പനയ്ക്ക് എത്തിയ നെക്സസ് 5 മണിക്കൂറുകള്‍ക്കകം മുഴുവനും വിറ്റു തീര്‍ന്നു. വില്‍പ്പന ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഔട്ട് ഓഫ് സ്റ്റോക്ക് സന്ദേശം പ്രത്യക്ഷപ്പെട്ടു. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്ക്യാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഉപകരണമാണു […]

ഗൂഗിള്‍ നെക്സസ് 5 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ചിത്രങ്ങളിലൂടെ

Posted on Nov, 01 2013,ByTechLokam Editor

ഗൂഗിളിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണാണ് നെക്സസ് 5. ഗൂഗിളിന്‌ വേണ്ടി എല്‍ജി ആണ് നെക്സസ് 5 നിര്‍മ്മിച്ച്‌ നല്‍കുന്നത്. 4.95 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണില്‍ ഉള്ളത്. 2.2GHz സ്നാപ്ഡ്രാഗന്‍ 800 പ്രോസ്സസറും, 2 ജിബി റാമും, അഡ്രിനോ 330 ഗ്രാഫിക്സും ഫോണിന് ശക്തിപകരുന്നു. ആന്‍ഡ്രോയ്ഡ് 4.4ല്‍ അധിഷ്ഠിതമായ ആദ്യ ഫോണ്‍ ആണ് നെക്സസ് 5.

ഗൂഗിള്‍ ഔദ്യോഗികമായി നെക്സസ് 5 സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു; കൂടെ ആന്‍ഡ്രോയ്ഡ് കിറ്റ്‌കാറ്റും

Posted on Nov, 01 2013,ByTechLokam Editor

മാസങ്ങളായുള്ള ഊഹങ്ങള്‍ക്കും, അഭ്യൂഹങ്ങള്‍ക്കും ഒരറുതി വരുത്തികൊണ്ട് ഗൂഗിള്‍ അവരുടെ അടുത്ത തലമുറ സ്മാര്‍ട്ട്‌ഫോണ്‍ ആയ നെക്സസ് 5 അവതരിപ്പിച്ചു. കൂടെ ആന്‍ഡ്രോയ്ഡ് ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് കിറ്റ്‌കാറ്റ് (ആന്‍ഡ്രോയ്ഡ് 4.4) ഗൂഗിള്‍ അവതരിപ്പിച്ചു. സാന്‍ഫ്രാന്‍സിസ്കോയില്‍ വെച്ച് നടന്ന ഒരു പ്രസ്‌ ഇവന്റില്‍ വെച്ചാണ്‌ ഗൂഗിള്‍ ഇവ അവതരിപ്പിച്ചത്. നെക്സസ് 5ന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക. ഗൂഗിളിന്‌ വേണ്ടി എല്‍ജി ആണ് നെക്സസ് 5 നിര്‍മ്മിച്ച്‌ നല്‍കുന്നത്. 4.95 ഇഞ്ച് വലിപ്പമുള്ള […]

ഗൂഗിള്‍ നെക്സസ് 5 ഫോണിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഒരു ഇറ്റാലിയന്‍ വെബ്സൈറ്റ് പുറത്ത് വിട്ടിരിക്കുന്നു

Posted on Oct, 12 2013,ByTechLokam Editor

ഗൂഗിള്‍ ഈ മാസം അവതരിപ്പിച്ചേക്കും എന്ന് കരുതുന്ന നെക്സസ് 5 ഫോണിന്റെ ചിത്രങ്ങള്‍ ഒരു ഇറ്റാലിയന്‍ വെബ്സൈറ്റ് പുറത്ത് വിട്ടിരിക്കുന്നു. www.tuttoandroid.net എന്ന ആന്‍ഡ്രോയ്ഡ് ഫാന്‍ സൈറ്റ് ആണ് പുതിയ ചിത്രങ്ങളുമായി വന്നിരിക്കുന്നത്. ഗൂഗിളിന് വേണ്ടി എല്‍ജി ആയിരിക്കും ഈ ഫോണ്‍ നിര്‍മ്മിക്കുന്നത്. ഗൂഗിള്‍ നെക്സസ് 5ന്റെ tuttoandroid വഴി വന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു. നെക്സസ് 5 ലോക്ക് സ്ക്രീന്‍ നെക്സസ് 5 ലോക്ക് സ്ക്രീന്‍ നെക്സസ് 5 ഹോം സ്ക്രീന്‍ നെക്സസ് […]

ഗൂഗിളിന്റെ പുതിയ നെക്സസ് 5 ഫോണിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്നു; ഒക്ടോബറില്‍ ഈ ഫോണ്‍ വിപണിയില്‍ എത്തിയേക്കും

Posted on Oct, 06 2013,ByTechLokam Editor

ഗൂഗിളിന്റെ നെക്സസ് ഫോണിന്റെ പുതിയ പതിപ്പ് ഇറങ്ങും എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. ഒക്ടോബര്‍ അവസാനവാരം നെക്സസ് 5 ഫോണ്‍ ഇറങ്ങും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത‍. 9to5Google എന്ന വെബ്സൈറ്റ് നെക്സസ് 5ന്റെ എന്ന് അവകാശപെടുന്ന ഫോണിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. ഗൂഗിളില്‍ ജോലി ചെയ്യുന്ന ഒരാള്‍ ബാറില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചപ്പോള്‍ അയാളറിയാതെ ആ ബാറിലെ ജോലിക്കാരന്‍ എടുത്തതാണ് ഈ ചിത്രങ്ങളും വീഡിയോയും. പുറത്തുവന്ന ചിത്രങ്ങള്‍ പ്രാകാരം ഗൂഗിളിന് […]

ഗൂഗിള്‍ മോട്ടോ Xന്റെയും നെക്സസ് 7ന്റെയും ഫോട്ടോകള്‍ റിലീസിന് മുന്നേ തന്നെ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു

Posted on Jul, 22 2013,ByTechLokam Editor

ഗൂഗിള്‍ വരും ദിവസങ്ങളില്‍ അവതരിപ്പിക്കാനിരിക്കുന്ന മോട്ടോ Xന്റെയും നെക്സസ് 7ന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. @evleaks എന്ന ട്വിറ്റെര്‍ അംഗം ആണ് ഈ ഫോട്ടോകള്‍ പുറത്തു വിട്ടത്. നെക്സസ് 7ന്റെ പ്രഖ്യാപനം ജൂലൈ 24ന് ഉണ്ടാകാനാണ് സാദ്യത. ഗൂഗിള്‍ മോട്ടോ എക്സ് ഈ വരുന്ന ഓഗസ്റ്റ്‌ 1ന് ഗൂഗിള്‍ അവതരിപ്പിക്കും. അസുസ് ആണ് നെക്സസ് 7 ഗൂഗിളിന് വേണ്ടി നിര്‍മ്മിക്കുന്നത്. പഴയ പതിപ്പിനെക്കാളും കനം കുറഞ്ഞതും നീളം കൂടിയതാകുമെന്നും, നെക്സസ് 7ന്റെ 16 ജിബി പതിപ്പും 32 […]

ഗൂഗിള്‍ നെക്സസ് 4 സ്മാര്‍ട്ട്‌ഫോണ്‍ 25990 രൂപക്ക് ഈ ആഴ്ച്ച മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും

Posted on May, 15 2013,ByTechLokam Editor

25990 രൂപക്ക് ഗൂഗിള്‍ നെക്സസ് 4 സ്മാര്‍ട്ട്‌ഫോണ്‍ ഈ ആഴ്ച്ച മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഈ ഫോണിന്റെ 16 ജി.ബി. പതിപ്പ് ഇ-കൊമ്മേര്‍സ് വെബ്സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ട് വഴി മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം. 8 ജി.ബി. പതിപ്പിന്റെ വില ഏകദേശം 20000 രൂപയായിരിക്കും. ഗൂഗിളിന്റെ ഒഫീഷ്യല്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ആയ നെക്സസ് 4 എല്‍ ജി ആണു ഗൂഗിളിനു വേണ്ടി നിര്‍മ്മിച്ചുനല്‍കുന്നത്. ഇന്ത്യയില്‍ ഇപ്പോളാണ് ഇറങ്ങുന്നതെങ്കിലും കഴിഞ്ഞ ഒക്ടോബര്‍ 2 മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും […]