Tag Archives: Google Map

ഗൂഗിള്‍ മാപ്പില്‍ ഇനിമുതല്‍ തല്‍സമയ ട്രാഫിക്ക് റിപ്പോര്‍ട്ട്‌ ലഭ്യമാകും

Posted on Aug, 20 2013,ByArun

ഗൂഗിള്‍ മാപ്പ് വഴി ഇനി തല്‍സമയ ട്രാഫിക്ക് റിപ്പോര്‍ട്ട്‌ നമുക്ക് ലഭിക്കും. ഗൂഗിള്‍ ഈയിടെ ഏറ്റെടുത്ത വേസ് എന്ന മൊബൈല്‍ നാവിഗേഷന്‍ അപ്ലിക്കേഷന്‍ വഴി ലഭിക്കുന്ന തല്‍സമയ ട്രാഫിക്ക് റിപ്പോര്‍ട്ട്‌ ഇനിമുതല്‍ ഗൂഗിള്‍ മാപ്പിന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് മൊബൈല്‍ ആപ്പുകളില്‍ ലഭ്യമാകും. വേസ് അപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഗതാഗത തടസങ്ങള്‍, അപകടങ്ങള്‍, റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ തല്‍സമയ വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പിന്റെ മൊബൈല്‍ ആപ്പ് ഉപഭോക്താക്കള്‍ക്കും ലഭിക്കും. തുടക്കത്തില്‍ ഈ സേവനം അര്‍ജന്റീന, […]

ഗൂഗിള്‍ മാപ്പ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍

Posted on Aug, 07 2013,ByArun

ഫെയ്സ്ബുക്കിനെ മറികടന്ന് ഗൂഗിള്‍ മാപ്പ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഗ്ലോബല്‍ വെബ്ബ് ഇന്‍ഡക്സ് പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം ലോകത്തെ 54 ശതമാനം സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളും ആക്ടീവായി എല്ലാ മാസവും ഗൂഗിള്‍ മാപ്പ് മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്. ഫെയ്സ്ബുക്ക്‌ മൊബൈല്‍ അപ്ലിക്കേഷന്‍ ആണ് രണ്ടാം സ്ഥാനത്ത്. 44 ശതമാനം സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളും ഇത് ഉപയോഗിക്കുന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നോക്കിയയുടെ ഒവിഐ മാപ്പ് 9 ശതമാനം സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നുണ്ട്. […]

പുതിയ സവിശേഷതകളുമായി ഗൂഗിള്‍ മാപ്പ് ആന്‍‌ഡ്രോയിഡ് ആപ്ളിക്കേഷന്‍

Posted on Jul, 12 2013,ByArun

അടിമുടി മാറ്റം വരുത്തി ഗൂഗിള്‍ മാപ്പ് ആന്‍‌ഡ്രോയിഡ് ആപ്ളിക്കേഷനന്റെ പുതിയ പതിപ്പ് ഇറങ്ങിയിരിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇറങ്ങിയ ഐഫോണ്‍ അപ്ലിക്കേഷനില്‍ ഉള്ള ഒട്ടു മിക്ക സവിശേഷതകളും ഈ പുതിയ ആന്‍‌ഡ്രോയിഡ് പതിപ്പില്‍ ഉണ്ട്. ലാറ്റിട്യൂഡ്, ഗ്ലോബല്‍ സെര്‍ച്ച്‌ ബോക്സ്‌, ചെറിയ മെനു ബട്ടണ്‍ എന്നിവയെല്ലാം പുതിയ പതിപ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വളരെ വൃത്തിയുള്ള ഒരു രൂപകല്‍പനയാണ് ഇതിലുള്ളത്. ട്രാഫിക്‌ ബ്ലോക്ക്‌ വല്ലതും ഉണ്ടെങ്കില്‍ ഉപഭോകതാകള്‍ക്ക് ഈ അപ്ലിക്കേഷന്‍ വഴി റിപ്പോര്‍ട്ട്‌ ചെയ്യാം. അങ്ങനെ മറ്റ് ആളുകള്‍ക്ക് ഇതറിയാന്‍ […]

മുഖം മിനുക്കി പുതിയ സവിശേഷതകളുമായി ഗൂഗിള്‍ മാപ്പിന്റെ പുതിയ പതിപ്പ്

Posted on May, 16 2013,ByArun

രൂപകല്‍പ്പനയില്‍ കാതലായ പല മാറ്റങ്ങള്‍ വരുത്തിയും, ഉപകാരപ്രദമായ പുതിയ പല സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തും മനോഹരമാക്കിയ ഗൂഗിള്‍ മാപ്പിന്റെ പുതിയ പതിപ്പ് ഗൂഗിള്‍ അവതരിച്ചിരിപ്പിക്കുന്നു. ഗൂഗിളിന്റെ ഡെവലപ്പര്‍ കോണ്‍ഫെറന്‍സ് ആയ ഗൂഗിള്‍ ഐ/ഒ (Google I/O) യുടെ ഈ വര്‍ഷത്തെ പതിപ്പിലാണ്‌ ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്. ഗൂഗിള്‍ മാപ്പിന്റെ ഈ പുതിയ പതിപ്പ് എല്ലാവര്‍ക്കും ഇപ്പോള്‍ ലഭ്യമല്ല. നിങ്ങള്‍ക്ക് ഈ പുതിയ ഗൂഗിള്‍ മാപ്പ് പരീക്ഷിച്ചു നോക്കാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ ഈ ലിങ്ക് സന്ദര്‍ശിച്ചു അതിനൊരു അപേക്ഷ […]