Tag Archives: Galaxy s4

സാംസങ്ങ് ഗാലക്സി എസ് 4 ന് തീപിടിക്കുന്നതിനെ കുറിച്ചുള്ള വീഡിയോ യുട്യൂബില്‍ വന്‍ ഹിറ്റ്

Posted on Dec, 14 2013,ByTechLokam Editor

സാംസങ്ങ് ഗാലക്സി എസ് 4 ചാര്‍ജ് ചെയ്യുന്നതിനിടെ തീപിടിക്കുന്നതിനെ കുറിച്ചുള്ള വീഡിയോ യൂട്യൂബില്‍ വന്‍ ഹിറ്റ്. യുഎസ് പൗരനായ റിച്ചാര്‍ഡ് വൈഗാന്‍ഡ് ആണ് ഈ വീഡിയോ യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തത്. ഗാലക്സി എസ് 4ന്റെ യഥാര്‍ത്ഥ ചാര്‍ജര്‍ ഉപയോഗിച്ച് തന്നെയാണ് ഇയാള്‍ ഫോണ്‍ ചാര്‍ജ് ചെയ്തത്. ഫോണ്‍ മുഴുവനായി കത്തി പോകുകയോ പൊട്ടി തെറിക്കുകയോ ചെയ്തില്ല, മറിച്ച് ചാര്‍ജിങ്ങ് സ്ലോട്ട് തീപിടിച്ച് കരിഞ്ഞ് പോകുകയായിരുന്നു എന്നാണ് വീഡിയോയില്‍ പറയുന്നത്. കേടായ ഫോണ്‍ ഫോണ്‍ മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് […]

സാംസങ്ങ് ഗാലക്സി S4 – ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെട്ട ആന്‍ഡ്രോയ്ഡ്‌ ഫോണ്‍

Posted on May, 24 2013,ByTechLokam Editor

ഈ വര്‍ഷം ഏപ്രില്‍ 27ന് ആണ് സാംസങ്ങ് ഗാലക്സി S4 ലോകമൊട്ടാകെ വിലപ്പനക്ക് എത്തിയത്. ഇറങ്ങി ഒരു മാസം കഴിയുന്നതിന് മുന്‍പ് തന്നെ സാംസങ്ങ് ഗാലക്സി S4ന്റെ വിലപ്പന 10 ദശലക്ഷം കടന്നു എന്ന് സാംസങ്ങ് പ്രഖ്യാപിച്ചിരിക്കുന്നു. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ആന്‍ഡ്രോയ്ഡ്‌ ഫോണാണ് സാംസങ്ങ് ഗാലക്സി S4. അങ്ങനെ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെട്ട ആന്‍ഡ്രോയ്ഡ്‌ ഫോണ്‍ എന്ന നേട്ടം ഈ ഫോണ്‍ കൈവരിച്ചിരിക്കുന്നു. ഇന്നലെ നടന്ന ഒരു ഒഫീഷ്യല്‍ […]

സാംസംങ്ങ് ഗാലക്സി s4 ഏപ്രില്‍ 26 മുതല്‍ ഇന്ത്യയില്‍

Posted on Apr, 22 2013,ByTechLokam Editor

ഏപ്രില്‍ 26 മുതല്‍ സാംസംങ്ങ് ഗാലക്സി s4 ഇന്ത്യന്‍ വിപണികളില്‍ ലഭ്യമാകും. ഏപ്രില്‍ 26ന് ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഫോണിന്‍റെ പ്രകാശന ചടങ്ങിലേക്ക് സാംസംങ്ങ് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിക്കാന്‍ തുടങ്ങിയിരിക്കുന്നു. IBNLiveന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഫോണ്‍ ഓണ്‍ലൈന്‍ വഴി 40,000 രൂപയില്‍ താഴെ ലഭ്യമാകും. പക്ഷെ ഇതിന്‍റെ MRP 42,900 രൂപക്കടുത്താകും എന്നാണ് അഭ്യൂഹം. ഗാലക്സി s4ന്‍റെ റാം 2GB-യാണ്. 5 ഇഞ്ച്‌ വീതിയും, 441 pixel/inch പിക്സല്‍ സാന്ദ്രതയോടും കൂടിയ ഫുള്‍ എച്ച്.ഡി ഡിസ്പ്ലേ ആണു ഫോണിനുള്ളത്. […]