Tag Archives: Flipkart

ഫ്ലിപ്പ്കാര്‍ട്ടിന്റെ വ്യാജ ഡിസ്കൗണ്ട് ഓഫര്‍ സോഷ്യല്‍ മീഡിയ കയ്യോടെ പിടികൂടി

Posted on Jun, 08 2015,ByTechLokam Editor

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാര്‍ട്ടിന്റെ വ്യാജ ഡിസ്കൗണ്ട് ഓഫര്‍ സോഷ്യല്‍ മീഡിയില്‍ വൈറലായി. ഫ്ലിപ്പ്കാര്‍ട്ട് വില്‍പ്പനക്ക് വെച്ച ഒരു ചെരുപ്പിന്റെ യഥാര്‍ത്ഥ വില അബദ്ധവശാല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ കൊടുത്ത ചെരുപ്പിന്റെ ചിത്രത്തില്‍ ഉണ്ടായിരുന്നു. മണി ശങ്കര്‍ സെന്‍ എന്ന ആള്‍ ഇത് കാണുകയും ഫ്ലിപ്പ്കാര്‍ട്ടിന്റെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രസഹിതം തട്ടിപ്പിനെ കുറിച്ച് പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. തുടര്‍ന്ന്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചെരുപ്പിന്റെ വില 799 രൂപയാണെന്നും 50 ശതമാനം കുറവോടെ വെറും 399 രൂപക്കാണ് […]

ചൈനീസ് മൊബൈല്‍ഫോണ്‍ വില്‍പ്പനക്കെത്തി നിമിഷങ്ങള്‍ക്കകം ഫ്ലിപ്പ്കാര്‍ട്ട് വെബ്സൈറ്റ് ക്രാഷ് ആയി

Posted on Jul, 23 2014,ByTechLokam Editor

ചൈനീസ്‌ മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കളായ Xiaomi യുടെ Mi 3 എന്ന ആന്‍ഡ്രോയ്ഡ് ഫോണിന്റെ ബുക്കിങ്ങ് തുടങ്ങി മിനിട്ടുകള്‍ക്കകം ഫ്ലിപ്പ്കാര്‍ട്ട് വെബ്സൈറ്റ് ക്രാഷ് ആയി. ഉയര്‍ന്ന സ്പെസിഫിക്കേഷന്‍ ഉള്ളതും വില കുറഞ്ഞതുമായ Mi 3 ഓര്‍ഡര്‍ ചെയ്യാനുള്ള തള്ളിക്കയറ്റം കാരണമാണ് ഇ-കോമ്മെര്‍സ് ഭീമന്‍ ഫ്ലിപ്പ്കാര്‍ട്ടിന്റെ വെബ്സൈറ്റ് തകര്‍ന്നത്. ഇന്ത്യയില്‍ ഈ ഫോണിന്റെ വില്‍പ്പന ഫ്ലിപ്പ്കാര്‍ട്ട് വഴി മാത്രമാണ് നടന്നത്. വില്‍പ്പന തുടങ്ങി 40 മിനിട്ടുകള്‍ക്കകം ഫോണുകള്‍ എല്ലാം വിറ്റുതീര്‍ന്നു. Mi 3 യുടെ വില്‍പ്പന തുടങ്ങി അധികം വൈകാതെ […]

ഫ്ലിപ്പ്കാര്‍ട്ട് സ്വന്തം ബ്രാന്‍ഡ്‌ നെയ്മില്‍ ടാബ്ലെറ്റ് വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്

Posted on Jun, 18 2014,ByTechLokam Editor

ഫ്ലിപ്പ്കാര്‍ട്ട് സ്വന്തം ബ്രാന്‍ഡ്‌ നെയ്മില്‍ അവരുടെ വെബ്സൈറ്റ് വഴി ടാബ്ലെറ്റ് വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. DigiFlip എന്ന പേരില്‍ ഇറക്കാന്‍ ഉദേശിക്കുന്ന ടാബ്ലെറ്റുകളുടെ അവസാനഘട്ട മിനുക്കുപണിയിലാണ് ഫ്ലിപ്പ്കാര്‍ട്ട്. ദി എകണോമിക് ടൈംസ്‌ ആണ് ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തത്. ആമസോണ്‍ ചെയ്തത് പോലെ സ്വന്തം പേരില്‍ ടാബ്ലെറ്റ് ഇറക്കി ആമസോണിന്റെ ഓരോ പുതുമകള്‍ക്കും മറുപടി നല്‍കി ഇന്ത്യന്‍ ഇകോമ്മെര്‍സ് വിപണിയില്‍ മത്സരം മുറുക്കുകയാണ് ഫ്ലിപ്പ്കാര്‍ട്ട്. പക്ഷേ ആമസോണ്‍ 2011ല്‍ തന്നെ ഇങ്ങനെ ഒരു നീക്കവുമായി വിപണിയില്‍ ഉണ്ട്. ഇന്ത്യന്‍ […]

ഫ്ലിപ്പ്കാര്‍ട്ട് ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍ വെബ്‌സൈറ്റായ മിന്ത്രയെ സ്വന്തമാക്കി

Posted on May, 24 2014,ByTechLokam Editor

ഇന്ത്യയുടെ സ്വന്തം ഇ-കൊമ്മെര്‍സ് ഭീമനായ ഫ്ലിപ്പ്കാര്‍ട്ട്, ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍ ഇ-കൊമ്മെര്‍സ് വെബ്‌സൈറ്റായ മിന്ത്രയെ ഏറ്റെടുത്തു. ഇന്ത്യയില്‍ ആമസോണിന്റെ വളര്‍ച്ചക്ക് തടയിടാനാണ് ഫ്ലിപ്പ്കാര്‍ട്ട് ഈ ഏറ്റെടുക്കല്‍ നടത്തിയതെന്ന് ഓണ്‍ലൈന്‍ ബിസിനസ്‌ വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നു. 1800-2000 കോടി രൂപക്ക് ഇടക്കുള്ള ഒരു തുകയ്കക്ക് ഏറ്റെടുക്കല്‍ നടന്നതായാണ് റിപ്പോര്‍ട്ട്‌. ഇ-കൊമ്മെര്‍സ് രംഗത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ്‌ ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍. മിന്ത്രയെ ഏറ്റെടുക്കുക വഴി ഫ്ലിപ്പ്കാര്‍ട്ട് ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍ ഉത്പന്നങ്ങളുടെ രംഗത്തും ഇന്ത്യയില്‍ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചു. ഫ്ലിപ്പ്കാര്‍ട്ടിന് നിലവില്‍ 18 ദശലക്ഷം […]

മോട്ടോറോള മോട്ടോ എക്സ് ഇന്ത്യയിലെത്തി

Posted on Mar, 19 2014,ByTechLokam Editor

മോട്ടോറോളയുടെ ഫ്ലാഗ് ഷിപ്പ് ഫോണ്‍ മോട്ടോ എക്സ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു. മോട്ടോറോള ഇന്ത്യയിലെ ഇകോമ്മേഴ്സ് ഭീമനായ ഫ്ലിപ്പ്കാര്‍ട്ടുമായി ചേര്‍ന്നാണ് മോട്ടോ എക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. നിലവില്‍ ഫ്ലിപ്പ്കാര്‍ട്ട്‌ വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി മാത്രമേ മോട്ടോ എക്സ് ഇന്ത്യയില്‍ ലഭിക്കൂ. 23,999 രൂപ മുതല്‍ക്കാണ് ഈ ഫോണ്‍ ഇന്ത്യയില്‍ ലഭിക്കുക. മോട്ടോ എക്സിന്റെ 16 ജിബി പതിപ്പ് മാത്രമേ ഇന്ത്യയില്‍ ലഭിക്കൂ എന്ന് മോട്ടോറോള വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ മരം കൊണ്ടുള്ള പുറം ചട്ടയുള്ള പതിപ്പിന് വില […]

ഫ്ലിപ്കാര്‍ട്ട് അവരുടെ ഡിജിറ്റല്‍ മ്യൂസിക്‌ സ്റ്റോറിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നു

Posted on May, 30 2013,ByTechLokam Editor

ഇന്ത്യയിലെ പ്രമുഖ ഇ-കോമേഴ്സ് വെബ്സൈറ്റ് ആയ ഫ്ലിപ്കാര്‍ട്ട് അവരുടെ ഫ്ലൈറ്റ് (Flyte) എന്ന പേരിലുള്ള ഡിജിറ്റല്‍ മ്യൂസിക്‌ സ്റ്റോറിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഫ്ലിപ്കാര്‍ട്ടിന്റെ ഡിജിറ്റല്‍ മീഡിയ തലവന്‍ ആയ മെകിന്‍ മഹേശ്വരി (Mekin Maheshwari) ഇന്നലെയാണ് ഈ വാര്‍ത്ത‍ പുറത്തുവിട്ടത്. കുറഞ്ഞ വില, മ്യൂസിക്‌ പൈറസി എന്നീ കാരണങ്ങളാല്‍ മ്യൂസിക്‌ ഡൌണ്‍ലോഡ് ബിസിനസ്‌ ഇന്ത്യയില്‍ ലാഭകരമല്ല. ഫ്ലിപ്കാര്‍റ്റിന്റെ ഈ സേവനത്തിന് ഒരു ലക്ഷത്തിനടുത്ത് ഉപഭോക്താക്കള്‍ ഉണ്ടായിരുന്നു. ജൂണ്‍ 17 മുതല്‍ ഈ സേവനം ലഭ്യമാകില്ല എന്ന് ഫ്ലിപ്കാര്‍ട്ട് […]