Tag Archives: Facebook Messenger

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദസന്ദേശങ്ങള്‍ ടെക്സ്റ്റാക്കി അയക്കാം

Posted on Jan, 21 2015,ByTechLokam Editor

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദം ടെക്സ്റ്റ് മെസേജായി (Voice to Text) അയയ്ക്കാം. ഇതിനൊപ്പം വോയ്‌സ് മെസേജും ഉപയോക്താവിന് കേള്‍ക്കാന്‍ സൗകര്യമുണ്ടാകും. തിരക്കിട്ട സമയങ്ങളില്‍ വോയ്‌സ് മേസേജ് കേള്‍ക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഉപകാരപ്രദമാകുന്നതാണ് പുതിയ ഫീച്ചര്‍. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി വോയ്‌സ് മെസേജ് അയയ്ക്കുന്നതിന് മുന്നോടിയായി, ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്യാന്‍ മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്യണം. നിങ്ങള്‍ മെസേജ് അയച്ചുകഴിഞ്ഞാല്‍, ഫെയ്‌സ്ബുക്ക് ആ ശബ്ദസന്ദേശം ടെക്സ്റ്റാക്കി മാറ്റും. വോയ്‌സ് മെസേജിനരികിലുള്ള ഐക്കണില്‍ ടാപ്പ് ചെയ്താല്‍, ശബ്ദസന്ദേശത്തെ ടെക്സ്റ്റില്‍ കാട്ടിത്തരും. […]

ഉപഭോക്താക്കളെ മെസഞ്ചര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഫെയ്സ്ബുക്ക് നിര്‍ബന്ധിപ്പിക്കുന്നു

Posted on Jul, 29 2014,ByTechLokam Editor

മൊബൈല്‍ ആപ്പ് വഴി ഫെയ്സ്ബുക്ക് ചാറ്റ് ചെയ്യണമെങ്കില്‍ ഇനി മെസഞ്ചര്‍ ആപ്പ് വഴി മാത്രമേ സാധിക്കൂ. ഫെയ്സ്ബുക്ക് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ മെസഞ്ചര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കുന്നു. ഇനിമുതല്‍ ഫെയ്സ്ബുക്കിന്റെ പ്രധാന മൊബൈല്‍ ആപ്പിന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകള്‍ വഴി ചാറ്റ് സാധ്യമാവുകയില്ല. ഇങ്ങനെയൊരു നീക്കം ഫെയ്സ്ബുക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ യൂറോപ്പില്‍ തുടങ്ങിയിരുന്നു. ഇതുവഴി യൂറോപ്പില്‍ മെസഞ്ചര്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ഫെയ്സ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഇതൊരു പോസിറ്റീവ് റിസള്‍ട്ടാണ് അതിനാല്‍ ഈ പരീക്ഷണം ലോകമെമ്പാടുമുള്ള […]

ഫെയ്സ്ബുക്ക് മൊബൈല്‍ ആപ്ളിക്കേഷനില്‍ നിന്നും ചാറ്റിങ്ങ് സേവനം നീക്കം ചെയ്യാനൊരുങ്ങുന്നു

Posted on Apr, 12 2014,ByTechLokam Editor

ഫെയ്സ്ബുക്ക് അവരുടെ പ്രധാന മൊബൈല്‍ ആപ്പില്‍ നിന്നും ചാറ്റിങ്ങ് സേവനം നീക്കം ചെയ്യുന്നു. ഫെയ്സ്ബുക്കിന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഉള്ള ആപ്പിലാണ് ഈ മാറ്റം. അതിനാല്‍ ഇനി മൊബൈലില്‍ ഫെയ്സ്ബുക്ക് ചാറ്റ് നടത്താന്‍ ഫെയ്സ്ബുക്കിന്റെ മെസന്‍ഞ്ചര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഫെയ്സ്ബുക്കിന്റെ മെസന്‍ഞ്ചര്‍ ആപ്പിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ് മെസന്‍ഞ്ചര്‍ ആപ്പ് നിര്‍ബ്ബന്ധപൂര്‍വ്വം ഡൗണ്‍ലോഡ് ചെയ്യാന്‍ ഫെയ്സ്ബുക്ക് പ്രേരിപ്പിക്കുന്നത്. യൂറോപ്പിലെ ഫെയ്സ്ബുക്ക് ഉപഭോക്താകള്‍ക്ക് മെസന്‍ഞ്ചര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കാന്‍ ഫെയ്സ്ബുക്ക് തുടങ്ങിയിരിക്കുന്നു. അധികം വൈകാതെ […]

ഫെയ്സ്ബുക്ക് മെസ്സെഞ്ചര്‍ വഴി ഇനി വോയിസ്‌ കാളിങ്ങ് നടത്താം

Posted on Mar, 18 2014,ByTechLokam Editor

ഫെയ്സ്ബുക്ക് മെസ്സെഞ്ചര്‍ വഴിയുള്ള വോയിസ്‌ കാളിങ്ങ് സൗകര്യം ഇന്ത്യയിലും എത്തിയിരിക്കുന്നു. ഫെയ്സ്ബുക്ക് മെസ്സെഞ്ചര്‍ വഴി ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മറ്റ് ഫോണിലേക്ക് ഇന്ത്യയിലെ അംഗങ്ങള്‍ക്കും ഇനി വോയിസ്‌ കാള്‍ നടത്താം. ഫെയ്സ്ബുക്ക് മെസ്സെഞ്ചറിന്റെ ഏറ്റവും പുതിയ പതിപ്പ് വഴിയെ ഇത് സാധ്യമാകൂ. മെസ്സെഞ്ചര്‍ ചാറ്റ് വിന്‍ഡോയില്‍ ഇപ്പോള്‍ ഫ്രീകോള്‍ എന്ന ഓപ്ഷന്‍ ഇപ്പോള്‍ കാണുവാന്‍ സാധിക്കും. ഇന്ത്യയിലെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമേ ഈ സേവനം ലഭിക്കൂ. 3ജി, വൈഫേ നെറ്റുവര്‍ക്കുകളില്‍ സാധാരണ […]

ഫെയ്സ്ബുക്ക് മെസ്സഞ്ചറില്‍ ഡിസ്‌ലൈക്ക് സ്റ്റിക്കര്‍ വഴി ഇഷ്ടക്കേട് അറിയിക്കാം

Posted on Dec, 19 2013,ByTechLokam Editor

ഫെയ്സ്ബുക്ക് മെസ്സഞ്ചറില്‍ ചാറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപെടാത്ത കാര്യങ്ങളില്‍ അതൃപ്തി അറിയിക്കാന്‍ ഡിസ്‌ലൈക്ക് സ്റ്റിക്കര്‍ ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നു. ഫെയ്സ്ബുക്കിന്റെ ചാറ്റ് അപ്ലിക്കേഷന്‍ ആയ ഫെയ്സ്ബുക്ക് മെസ്സഞ്ചറില്‍ മാത്രമേ ഈ സേവനം ഇപ്പോള്‍ ലഭ്യമുള്ളൂ. ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ മൊബൈല്‍, ഡെസ്‌ക്ടോപ് പതിപ്പുകളില്‍ മാത്രമേ ഡിസ്‌ലൈക്ക് സ്റ്റിക്കര്‍ ഉപയോഗിക്കാന്‍ കഴിയൂ. അതേസമയം ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡിലോ, സ്റ്റാറ്റസ് അപ്ഡേറ്റിലോ, കമന്റ്‌ നല്‍കാനോ ഇത് ഉപയോഗിക്കാന്‍ കഴിയില്ല. മെസ്സഞ്ചര്‍ ആപ്പില്‍ ഡിസ്‌ലൈക്ക് സ്റ്റിക്കര്‍ ഉപയോഗിക്കാന്‍ അംഗങ്ങള്‍ ഫെയ്സ്ബുക്ക് സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്നും […]

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്തക്കള്‍ക്ക് ഫേസ്ബുക്കിനെക്കാള്‍ പ്രിയം വാട്സ് ആപ്പിനോട്

Posted on Dec, 03 2013,ByTechLokam Editor

സ്മാര്‍ട്ട് ഫോണില്‍ ഫേസ്ബുക്കിനെക്കാള്‍ കേമന്‍ വാട്സ് ആപ്പ് ആണെന്നാണ് ഏറ്റവും പുതിയ സര്‍വ്വേ ഫലങ്ങള്‍ തെളിയിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വഴി ഇന്‍സ്റ്റന്റ് മെസേജുകള്‍ കൈമാറാന്‍ ഫേസ്‌ബുക്കിന്റെ മെസഞ്ചര്‍ അപ്ലിക്കേഷനേക്കാള്‍ കൂടുതല്‍ ആളുകള്‍ വാട്‌സ് ആപ്പിനെ ആശ്രയിക്കുന്നതായാണ് സര്‍വ്വേഫലം പറയുന്നത്. ലോകത്തിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടിയ അഞ്ച് രാജ്യങ്ങളിലാണ് സര്‍വ്വേ നടത്തിയത്. ഒക്‌ടോബര്‍ 25 നും നവംബര്‍ 10 നും ഇടയില്‍ അമേരിക്ക, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ ഐഒഎസ് അല്ലെങ്കില്‍ ആന്‍ഡ്രോയ്ഡ് ഒഎസുകളില്‍ അധിഷ്ഠിതമായ […]