Tag Archives: Election

ഇലക്ഷന്‍ കമ്മീഷന്‍ സൈറ്റിന് വോട്ടെണ്ണല്‍ ദിനത്തില്‍ 45 കോടി ഹിറ്റ്

Posted on May, 19 2014,ByArun

വോട്ടെണ്ണല്‍ ദിനമായ കഴിഞ്ഞ വെള്ളിയാഴ്ച ഇലക്ഷന്‍ കമ്മീഷന്‍ വെബ്സൈറ്റിന് 45 കോടി ഹിറ്റ് ലഭിച്ചു. ഒരു ഇന്ത്യന്‍ വെബ്സൈറ്റിന് ഒരു ദിവസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഹിറ്റാണിത്. വാര്‍ത്തകളും മറ്റും അറിയാന്‍ ആളുകള്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നത് കൂടിവരുന്നു എന്ന് നമുക്ക് ഇതില്‍ നിന്നും മനസിലാക്കാം. ഇത്തവണ ഇലക്ഷന്‍ കമ്മീഷന്‍ സൈറ്റിന് ലഭിച്ച പോലെ ഹിറ്റ് വന്നാല്‍ സാധാരണ ഇന്ത്യന്‍ സര്‍ക്കാര്‍ സൈറ്റുകള്‍ ക്രാഷ് ആകാറാണ് പതിവ്. ഇലക്ഷന്‍ കമ്മീഷന്റെ ഐടി വിദഗ്ധര്‍ മുന്‍കരുതല്‍ എടുത്തതിനാല്‍ ഈ പ്രാവശ്യം […]

ഗൂഗിള്‍ ഓണ്‍ലൈന്‍ ടൂള്‍ വഴി ഓരോ ലോകസഭാ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ അറിയാം

Posted on Apr, 09 2014,ByArun

ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് സഹായകമായി ഗൂഗിളിന്റെ വക ഇതാ ഒരു പുതിയ ടൂള്‍. ‘Know Your Candidates tool’ എന്ന ഈ ടൂള്‍ വഴി ഇന്ത്യയിലെ ഓരോ ലോകസഭാ മണ്ഡലത്തിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെകുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കും. സ്ഥാനാര്‍ത്ഥികളെകുറിച്ച് വോട്ടര്‍മാര്‍ അറിയേണ്ട എല്ലാ കാര്യങ്ങളും ഈ ടൂള്‍ വഴി അറിയാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ പറയുന്നത്. http://www.google.co.in/elections/ed/in/districts എന്ന ലിങ്ക് സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ക്കും ഈ ടൂള്‍ ഉപയോഗിക്കാം. തങ്ങളുടെ ഔദ്യോഗിക ബ്ലോഗ്‌ വഴിയാണ് ഈ ടൂളിനെ കുറിച്ചുള്ള വിവരം ഗൂഗിള്‍ […]

ഇന്റര്‍നെറ്റ് വഴി വോട്ട് ചെയ്യാന്‍ പ്രവാസികള്‍ക്ക് സംവിധാനം ഒരുക്കുന്ന കാര്യം പരിഗണനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Posted on Apr, 07 2014,ByArun

തപാല്‍ വോട്ട് പ്രായോഗികമല്ലാത്തതിനാല്‍ ഇന്റര്‍നെറ്റ് വഴി വോട്ട് ചെയ്യാന്‍ പ്രവാസികള്‍ക്ക് സംവിധാനം ഒരുക്കുന്ന കാര്യം പരിഗണനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും അനുകൂല നിലപാടാണുള്ളത്. ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വേണ്ടതിനാല്‍ തപാല്‍ വോട്ട് തങ്ങള്‍ക്ക് അനുവദിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാറിനെ അധികാരം ഉള്ളൂ. അതിനാല്‍ ഈ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് […]

വോട്ടര്‍പട്ടിക ഓണ്‍ലൈനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൂഗിളുമായി കൈകോര്‍ക്കുന്നു.

Posted on Jan, 02 2014,ByArun

വോട്ടര്‍പട്ടിക ഓണ്‍ലൈനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളുമായി കൈകോര്‍ക്കുന്നു. ജനുവരി രണ്ടാം വാരത്തോടെ യാഥാര്‍ത്ഥ്യമാകുന്ന പദ്ധതിയുടെ കാലാവധി അടുത്ത ജൂണ്‍ വരെയാണ്. വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാനും പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തങ്ങളുടെ വോട്ടര്‍പട്ടികയിലെ അംഗത്വ നമ്പര്‍ പരിശോധിക്കാനും ഗൂഗിള്‍ സൗകര്യമൊരുക്കും. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ വോട്ടര്‍ക്ക് തങ്ങളുടെ ബൂത്ത് കണ്ടെത്താനും സംവിധാനമൊരുക്കും. പദ്ധതി നടപ്പിലാകുന്നതോടെ വോട്ടര്‍ക്ക് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ തങ്ങളുടെ പേര്/ഇപിഐസി നമ്പര്‍, വിലാസം എന്നിവ ടൈപ് ചെയ്താല്‍ വോട്ടറുടെ […]

ഇന്ത്യയില്‍ രാഷ്ട്രീയം പറയാന്‍ ഗൂഗിളും; ഇലക്ഷന്‍ പോര്‍ട്ടല്‍ ആരംഭിച്ച് ഗൂഗിള്‍ ഇന്ത്യ

Posted on Nov, 30 2013,ByArun

ഗൂഗിള്‍ ഇന്ത്യയുടെ വക ഇന്ത്യകാര്‍ക്ക് ഒരു ഇലക്ഷന്‍ പോര്‍ട്ടല്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും യൂസര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് ഈ പോര്‍ട്ടലിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് പ്രത്യേക സേവനം തുടങ്ങിയതിന് തൊട്ടു പിന്നാലെയാണ് ഗൂഗിളിന്റെ ഈ നീക്കം. നിയമസഭ തിരഞ്ഞെടുപ്പു നടക്കുന്ന ഛത്തീസ്ഗഡ് , ദില്ലി, മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വാര്‍ത്തകളും വീഡിയോകളുമാണ് ആദ്യ ഘട്ടത്തില്‍ പോര്‍ട്ടലില്‍ ലഭിക്കുക. ഇംഗ്ലീഷിലേയും ഹിന്ദിലേയും പ്രമുഖ […]