Tag Archives: ebay

ഇബേ വഴി വാങ്ങുന്ന സാധനങ്ങള്‍ ഇനിമുതല്‍ 9 മണിക്കൂറിനുള്ളില്‍ വീട്ടിലെത്തും

Posted on Jan, 16 2014,ByArun

പ്രമുഖ ഇകൊമേഴ്സ് പോര്‍ട്ടലായ ഇബേ വഴി വാങ്ങുന്ന സാധനങ്ങള്‍ ഇനി വെറും 9 മണിക്കൂറിനുള്ളില്‍ വീട്ടിലെത്തും. ഇന്ത്യയില്‍ മുംബൈയിലാണ് ഇബേ ഈ പദ്ധതി ആരംഭിച്ചത്. എല്ലാ ഉത്പന്നങ്ങളും ഈ സേവന പരിതിയില്‍ വരില്ല, തെരഞ്ഞെടുക്കപ്പെട്ട ടെക്നോളജി ഉത്പന്നങ്ങളാകും ഇതു പ്രകാരം എത്തിക്കുക. മൊബൈല്‍ഫോണുകള്‍, ലാപ് ടോപ്, ഡിജിറ്റല്‍ ക്യാമറ, ടാബ്ലെറ്റ്സ് തുടങ്ങിയവയുടെ വില്‍പ്പനയാകും പദ്ധതിക്കു കീഴില്‍ വരിക. ഉച്ചയ്ക്കു 12നു മുന്‍പു ബുക്ക് ചെയ്യുന്ന ഉത്പന്നങ്ങള്‍ രാത്രി ഒമ്പതിനു മുന്‍പ് ആവശ്യക്കാരില്‍ എത്തിക്കുന്നതാണു പദ്ധതി. ഇതിന് അ‍ഡീഷണല്‍ […]

ഫയര്‍ഫോക്സ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ZTE ഫോണുകള്‍ ഇബേ വഴി ഇന്ത്യയിലും വരുന്നു

Posted on Oct, 30 2013,ByArun

ഫയര്‍ഫോക്സിന്റെ മൊബൈല്‍ ഒഎസില്‍ അധിഷ്ഠിതമായ ZTE സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലും വരുന്നു. ഫോണ്‍ നിര്‍മ്മാതാക്കളായ ചൈനയിലെ ZTE കോര്‍പ്പറേഷന്‍ ഇകൊമ്മേഴ്സ് വെബ്സൈറ്റ് ആയ ഇബേയുമായി സഹകരിച്ചാണ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരുന്നത്. ZTE എന്ന പേരില്‍ ഇബേ വഴി ഈ ഫോണ്‍ ഇപ്പോള്‍ ലഭ്യമാണ്. 6,990 രൂപയാണ് ഇബേയില്‍ ഈ ഫോണിന്റെ വില. ഫയര്‍ഫോക്സ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കാന്‍ സോണിക്ക് പദ്ധതിയുണ്ടായിരുന്നു. പക്ഷേ സോണിക്ക് മുന്‍പേ തന്നെ ZTE ഇന്ത്യന്‍ വിപണിയില്‍ ഫയര്‍ഫോക്സ് […]