Tag Archives: e-commerce

ഫ്ലിപ്പ്കാര്‍ട്ട് ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍ വെബ്‌സൈറ്റായ മിന്ത്രയെ സ്വന്തമാക്കി

Posted on May, 24 2014,ByArun

ഇന്ത്യയുടെ സ്വന്തം ഇ-കൊമ്മെര്‍സ് ഭീമനായ ഫ്ലിപ്പ്കാര്‍ട്ട്, ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍ ഇ-കൊമ്മെര്‍സ് വെബ്‌സൈറ്റായ മിന്ത്രയെ ഏറ്റെടുത്തു. ഇന്ത്യയില്‍ ആമസോണിന്റെ വളര്‍ച്ചക്ക് തടയിടാനാണ് ഫ്ലിപ്പ്കാര്‍ട്ട് ഈ ഏറ്റെടുക്കല്‍ നടത്തിയതെന്ന് ഓണ്‍ലൈന്‍ ബിസിനസ്‌ വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നു. 1800-2000 കോടി രൂപക്ക് ഇടക്കുള്ള ഒരു തുകയ്കക്ക് ഏറ്റെടുക്കല്‍ നടന്നതായാണ് റിപ്പോര്‍ട്ട്‌. ഇ-കൊമ്മെര്‍സ് രംഗത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ്‌ ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍. മിന്ത്രയെ ഏറ്റെടുക്കുക വഴി ഫ്ലിപ്പ്കാര്‍ട്ട് ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍ ഉത്പന്നങ്ങളുടെ രംഗത്തും ഇന്ത്യയില്‍ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചു. ഫ്ലിപ്പ്കാര്‍ട്ടിന് നിലവില്‍ 18 ദശലക്ഷം […]

ഇബേ വഴി വാങ്ങുന്ന സാധനങ്ങള്‍ ഇനിമുതല്‍ 9 മണിക്കൂറിനുള്ളില്‍ വീട്ടിലെത്തും

Posted on Jan, 16 2014,ByArun

പ്രമുഖ ഇകൊമേഴ്സ് പോര്‍ട്ടലായ ഇബേ വഴി വാങ്ങുന്ന സാധനങ്ങള്‍ ഇനി വെറും 9 മണിക്കൂറിനുള്ളില്‍ വീട്ടിലെത്തും. ഇന്ത്യയില്‍ മുംബൈയിലാണ് ഇബേ ഈ പദ്ധതി ആരംഭിച്ചത്. എല്ലാ ഉത്പന്നങ്ങളും ഈ സേവന പരിതിയില്‍ വരില്ല, തെരഞ്ഞെടുക്കപ്പെട്ട ടെക്നോളജി ഉത്പന്നങ്ങളാകും ഇതു പ്രകാരം എത്തിക്കുക. മൊബൈല്‍ഫോണുകള്‍, ലാപ് ടോപ്, ഡിജിറ്റല്‍ ക്യാമറ, ടാബ്ലെറ്റ്സ് തുടങ്ങിയവയുടെ വില്‍പ്പനയാകും പദ്ധതിക്കു കീഴില്‍ വരിക. ഉച്ചയ്ക്കു 12നു മുന്‍പു ബുക്ക് ചെയ്യുന്ന ഉത്പന്നങ്ങള്‍ രാത്രി ഒമ്പതിനു മുന്‍പ് ആവശ്യക്കാരില്‍ എത്തിക്കുന്നതാണു പദ്ധതി. ഇതിന് അ‍ഡീഷണല്‍ […]

ആമസോണ്‍ ഇന്ത്യന്‍ തപാല്‍ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങുന്നു

Posted on Dec, 06 2013,ByArun

തങ്ങളുടെ പ്രവര്‍ത്തന മേഖലയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനായി ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഇന്ത്യന്‍ തപാല്‍ വകുപ്പുമായി കൈകോര്‍ക്കാനൊരുങ്ങുന്നു. ‘ക്യാഷ് ഓണ്‍ ഡെലിവറി’ സൗകര്യം ഇന്ത്യാ പോസ്റ്റിലൂടെ എത്തിക്കാനാണ് ആമസോണ്‍ ശ്രമിക്കുന്നത്. നിലവില്‍ മുന്‍‌കൂര്‍ പണം നല്‍കി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ആമസോണ്‍ ഇന്ത്യാ പോസ്റ്റിലൂടെ സാധനങ്ങളെത്തിക്കുണ്ട്. നമ്മള്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വീട്ടില്‍ എത്തിച്ച് തരുമ്പോള്‍ കാശ് കൊടുക്കുന്ന രീതിയാണ്‌ കാഷ് ഓണ്‍ ഡെലിവറി. ആമസോണും ഇന്ത്യ പോസ്റ്റും ധാരണയിലെത്തിയാല്‍ ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ പോസ്റ്റ്മാന്‍ വീട്ടില്‍ കൊണ്ടുവരുമ്പോള്‍ […]

ആമസോണ്‍ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇനി മുതല്‍ ഇന്ത്യയിലും

Posted on Jun, 05 2013,ByArun

ലോകമെമ്പാടും ഉപഭോക്താക്കളുള്ള ആമസോണ്‍ അവരുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയിലും ഔദ്യോഗികമായി ആരംഭിച്ചു. www.amazon.in എന്നാണ് വെബ്സൈറ്റ് വിലാസം. Junglee.com എന്ന ഇ-കൊമ്മേര്‍സ് വെബ്സൈറ്റ് ഏറ്റെടുത്തു ആമസോണ്‍ ഇന്ത്യയിലേക്കുള്ള വരവറിയിച്ചിരുന്നു. നിലവില്‍ www.amazon.in വഴി പുസ്തകങ്ങള്‍ , സിനിമ, ടിവി എന്നീ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങളുടെ വിപണനം ആണ് നടക്കുന്നത്. മൊബൈല്‍ , ക്യാമറ മുതലായ ഇലക്ട്രോണിക് വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങളുടെ വിപണനം വരും ആഴ്ചകളില്‍ തുടങ്ങും എന്ന് ആമസോണ്‍ ഇന്ത്യ അറിയിച്ചു. വ്യാപാരികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ‘Selling on […]