Tag Archives: China

15 ദിവസം ചാര്‍ജ് നില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുമായി ചൈനീസ്‌ കമ്പനി

Posted on Dec, 13 2015,ByTechLokam Editor

ഒരു തവണ മുഴുവന്‍ ചാര്‍ജ് ചെതാല്‍ 15 ദിവസം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാമെന്ന അവകാശവാദവുമായി ചൈനീസ്‌ കമ്പനി. ഔകിടെല്‍ എന്ന ചൈനീസ് കമ്പനിയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിക്കുന്നത്. ഔകിടെല്‍ കെ 10000 എന്നാണ് ഫോണിന്റെ പേര്. ഏകദേശം 16000 രൂപയായിരിക്കും ഫോണിന്‍റെ വില. 10000 mAh ശേഷിയുള്ള ബാറ്ററിയാണ് ഫോണിന് 15 ദിവസത്തെ ബാറ്ററി ബാക്ക്അപ്പ് നല്‍കുന്നത്. ആന്‍ഡ്രോയ്ഡ് 5.1 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണില്‍ 4ജി സപ്പോര്‍ട്ടുമുണ്ട്. 720 x […]

ലോകത്തെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഇനി ചൈനക്ക് സ്വന്തം

Posted on Jun, 18 2013,ByTechLokam Editor

ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഇനിമുതല്‍ ചൈനയുടെ ടിയാന്‍ഹെ 2. ചൈനയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫെന്‍സ് ടെക്‌നോളജിയുടെ നേതൃത്വത്തില്‍ ആണ് ഇത് നിര്‍മ്മിച്ചത്. വേഗതയില്‍ ഒന്നാമതായിരുന്ന അമേരിക്കയുടെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ടൈറ്റനിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചൈന ഒന്നാമതെത്തുന്നത്. ടൈറ്റനിനെക്കാളും ഏകദേശം രണ്ടു മടങ്ങ്‌ വേഗതയാണ് ടിയാന്‍ഹെ 2ന് ഉള്ളത്. സെക്കന്റില്‍ ഏകദേശം 33,860 ട്രില്ല്യണ്‍ കണക്കുകൂട്ടലുകള്‍ നടത്താന്‍ ഇതിനു കഴിയും. ടിയാന്‍ഹെ 2വിന്റെ മുഖ്യ പ്രൊസസ്സറുകള്‍ ഒഴികെ മറ്റ് ഭാഗങ്ങളെല്ലാം ചൈനയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. […]