Tag Archives: CES

മൈക്രോമാക്സ് കാന്‍വാസ് ലാപ്പ്ടാബ് – ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഡ്യുവല്‍ ബൂട്ടിങ്ങ് ഉള്ള ടാബ്ലെറ്റ്‌

Posted on Jan, 07 2014,ByTechLokam Editor

ലോകത്തെ ഏറ്റവും വലിയ ടെക്നോളജി ഇവന്റ് ആയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ ലാപ്പ്ടാബ് എന്ന ടാബ്ലെറ്റ്, ലാപ്പ്‌ടോപ്പ് ഹൈബ്രിഡ് ഗാഡ്ജെറ്റ് അവതരിപ്പിച്ച് മൈക്രോമാക്സ് ലോക ശ്രദ്ധ നേടിയിരിക്കുന്നു. ഇലക്ട്രോണിക് രംഗത്തെ കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിക്കുന്ന ഒരു ഷോ ആണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ അഥവാ സിഇഎസ്. ലാപ്പ്ടാബ് അവതരിപ്പിക്കുക വഴി സിഇഎസ് 2014ല്‍ മൈക്രോമാക്സ് തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു. ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍, വിന്‍ഡോസ് 8.1 എന്നീ ഒഎസുകള്‍ ഡ്യുവല്‍ ബൂട്ട് ചെയ്യുന്ന […]

അള്‍ട്രാ എച്ച്ഡി വീഡിയോയുമായി യുട്യൂബ് വരുന്നു

Posted on Jan, 07 2014,ByTechLokam Editor

അള്‍ട്രാ എച്ച്ഡി ക്വാളിറ്റിയുള്ള വീഡിയോകള്‍ ഉപയോഗ്താക്കള്‍ക്ക് മുന്നിലെത്തിക്കാന്‍ യൂട്യൂബ് തയ്യാറെടുക്കുന്നു. ലാസ് വെഗാസില്‍ വെച്ച് നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ (CES 2014) വെച്ചായിരിക്കും പുതിയ സംവിധാനം യുട്യൂബ് അവതരിപ്പിക്കുക. നിലവില്‍ 1080 പിക്‌സലാണ് (എച്ച്ഡി) യൂട്യൂബിലെ വീഡിയോകളുടെ പരമാവധി ക്വാളിറ്റി. അള്‍ട്രാ എച്ച്ഡി വഴി ഇത് 4000 പിക്‌സല്‍ റെസല്യൂഷനിലേക്ക് ഉയരും. വിപി9 എന്ന പുതിയ വീഡിയോ ഫോര്‍മാറ്റ്‌ വഴിയാണ് യുട്യൂബ് ഇത് സാധ്യമാക്കുക. 2010ല്‍ ഗൂഗിള്‍ അവതരിപ്പിച്ച വിപി8ന്റെ തുടര്‍ച്ചയാണിത്. നിലവിലെ ഇന്റര്‍നെറ്റ് കണക്ഷനില്‍ […]