Tag Archives: Atul Chitnis

ഇന്ത്യയുടെ ഓപ്പണ്‍‌സോഴ്സ് ഗുരു അതുല്‍ ചിട്നിസ് (Atul Chitnis) അന്തരിച്ചു

Posted on Jun, 03 2013,ByTechLokam Editor

ഇന്ത്യയുടെ ഓപ്പണ്‍‌സോഴ്സ് ഗുരു എന്ന പേരില്‍ പ്രശസ്തനായ അതുല്‍ ചിട്നിസ് ഇന്നു രാവിലെ അന്തരിച്ചു. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ജെര്‍മനിയില്‍ ജനിച്ച ഇന്ത്യന്‍ വംശജനായ ഒരു ടെക്നോളജി കണ്‍സല്‍ട്ടന്റ് ആയിരിന്നു അദ്ദേഹം. 1996 മുതല്‍ 2002 വരെ പിസിക്വസ്റ്റ് (PCQuest) എന്ന ടെക് മാഗസിന്റെ കണ്‍സല്‍ട്ടിംഗ് എഡിറ്റര്‍ ആയിരുന്നു ചിട്നിസ്. പിസിക്വസ്റ്റ് മാഗസിനില്‍ ലിനക്സിന്റെ തുടക്കകാരന്‍ ആയ്യിരുന്നു ചിട്നിസ്. അദ്ദേഹമാണ് പിസിക്വസ്റ്റ് മാഗസിന്റെ വായനകാര്‍ക്ക് ലിനക്സ്‌, FOSS തുടങ്ങിയവ പരിജയപെടുത്തി കൊടുത്തത്. നാഷണല്‍ റിസോര്‍സ് സെന്റര്‍ […]