Tag Archives: Arvind Kejriwal

അരവിന്ദ് കെജ്‌രിവാള്‍ റിച്ചാള്‍ഡ് സ്റ്റാള്‍മാനുമായി ചര്‍ച്ച നടത്തി – ഡല്‍ഹി സര്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക്

Posted on Jan, 15 2014,ByTechLokam Editor

ഡല്‍ഹി സര്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു ചേക്കേറുന്നു. അരവിന്ദ് കെജ്‌രിവാള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപജ്ഞാതാവ് റിച്ചാള്‍ഡ് സ്റ്റാള്‍മാനുമായി പ്രാരംഭ ചര്‍ച്ച നടത്തി. കേരള പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മുന്‍ ഐ.ടി. ഉപദേഷ്ടാവ് ജോസഫ് സി. മാത്യുവിന്റെ സാന്നിധ്യത്തിലായിരുന്നു ഈ കൂടിക്കാഴ്ച. ആം ആദ്മി പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രസക്തി തിരിച്ചറിഞ്ഞതായി കൂടിക്കാഴ്ചക്ക് ശേഷം ജോസഫ് സി. മാത്യു പറഞ്ഞു. ഡല്‍ഹിയിലെ ഭരണ സംവിധാനത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് ഡല്‍ഹി സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ […]

ഇന്റര്‍നെറ്റില്‍ മോദിയെ നിഷ്പ്രഭമാക്കി കെജ്രിവാള്‍ മുന്നേറുന്നു

Posted on Jan, 04 2014,ByTechLokam Editor

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ടിവി ചാനലുകളിലും, പത്രങ്ങളിലും, സോഷ്യല്‍ മീഡിയയിലും എല്ലാം താരം മോദി തന്നെയായിരുന്നു. യുപിഎ സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ ജനങ്ങള്‍ പ്രതീക്ഷ നല്‍കിയിരുന്നത് മോഡിയില്‍ ആയിരുന്നു. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചതോടെ സ്ഥിതി മാറി മോദിയെ പിന്തള്ളി കെജ്രിവാള്‍ സൈബര്‍ ലോകത്ത് കുതിച്ചുയര്‍ന്നു. കഴിഞ്ഞ ഡിസംബര്‍ എട്ടുവരെ മോദി മാത്രമായിരുന്നു ദേശീയ, പ്രാദേശിക മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നതെങ്കില്‍ ഇപ്പോളത് കെജ്‌രിവാളായി മാറി. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ നടത്തിയ […]