Tag Archives: Angry Birds

ആംഗ്രി ബേഡ്സ് ഗെയിംമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കിങ്ങിനിരയായി

Posted on Jan, 30 2014,ByTechLokam Editor

ആംഗ്രി ബേഡ്സ് ഗെയിംമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കിങ്ങിനിരയായി. ആംഗ്രി ബേഡ്സ് നിര്‍മ്മാതാക്കളായ റോവിയോ ഈ കാര്യം സ്ഥിതീകരിച്ചു. “spying birds” എന്ന തലവാചകത്തോട് കൂടിയ ഒരു ചിത്രം ആണ് ഹാക്കിങ്ങിന് ശേഷം സൈറ്റില്‍ കാണാന്‍ കഴിഞ്ഞത്. ഗെയിമിലെ കഥാപാത്രമായ ഒരു പക്ഷിയുടെ നെറ്റിയില്‍ എന്‍എസ്എ ലോഗോയും ഉള്ളതായിരുന്നു ആ ചിത്രം. എന്നാല്‍ ഉപഭോക്താക്കളുടെ രേഖകള്‍ ചോര്‍ന്നിട്ടില്ലെന്നും ആശങ്കവേണ്ടെന്നും റോവിയോ വക്താവ് അറിയിച്ചു. ആംഗ്രി ബേഡ്സ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ചാര സംഘടനയായ എന്‍.എസ്.എ, യുകെ സര്‍ക്കാര്‍ […]

ആംഗ്രി ബേഡ്സ് ഉള്‍പ്പെടെയുള്ള ജനപ്രിയ മൊബൈല്‍ ഗെയിമുകള്‍ നിങ്ങളുടെ വിവരങ്ങള്‍ എന്‍എസ്എ’ക്ക് ചോര്‍ത്താന്‍ അവസരം നല്‍കുന്നു

Posted on Jan, 30 2014,ByTechLokam Editor

ആംഗ്രി ബേഡ്സ് ഉള്‍പ്പെടെയുള്ള ജനപ്രിയ മൊബൈല്‍ ഗെയിം അപ്ലിക്കേഷനുകള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ചാര സംഘടനയായ എന്‍.എസ്.എ, യുകെ സര്‍ക്കാര്‍ ചാര സംഘടനയായ ജി.സി.എച്.ക്യു (GCHQ) എന്നിവയ്ക്ക് ചോര്‍ത്താന്‍ അവസരം നല്‍കുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയില്‍ (എന്‍എസ്എ) മുന്‍പ് ജോലി ചെയ്തിരുന്ന എഡ്വേര്‍ഡ് സ്‌നോഡെന്‍ ആണ് ഈ വിവരം പുറത്തുവിട്ടത്. സുരക്ഷിതമല്ലാത്ത രീതിയില്‍ ഇന്റര്‍നെറ്റ് വഴി വിവരങ്ങള്‍ കൈമാറുന്ന മൊബൈല്‍ അപ്ലിക്കേഷനുകളില്‍ നിന്ന് നിങ്ങളുടെ വയസ്, ലോക്കേഷന്‍, ലിംഗം തുടങ്ങിയ വിവരങ്ങള്‍ എന്‍എസ്എ […]

ആന്‍ഗ്രി ബേര്‍ഡ്സിന്റെ 3D സിനിമ ജൂലൈ 2016ന് തീയെറ്ററുകളില്‍ എത്തും

Posted on May, 17 2013,ByTechLokam Editor

ജനപ്രിയ വീഡിയോ ഗെയിം ആയ ആന്‍ഗ്രി ബേര്‍ഡ്സിന്റെ 3D സിനിമ ജൂലൈ 2016ന് തീയെറ്ററുകളില്‍ എത്തും. ഈ സിനിമയുടെ നിര്‍മ്മാണം, സംവിധാനം, സാമ്പത്തിക സഹായം എല്ലാം നിര്‍വ്വഹിക്കുന്നത് ആന്‍ഗ്രി ബേര്‍ഡ്സിന്റെ നിര്‍മ്മാതാക്കളായ റോവിയോ എന്റര്‍ടെയിന്‍മെന്റ്സ് ആണ്. ഈ സിനിമയുടെ വിതരണാവകാശം നേടിയിരിക്കുന്നത് സോണി പിക്ച്ചേര്‍സ് ആണു. സിനിമ 2016 ജൂലൈ 1ന് സോണി തീയെറ്ററുകളില്‍ എത്തിക്കും. അയേണ്‍ മാന്‍ നിര്‍മ്മാതാവ് ഡേവിഡ്‌ മൈസെല്‍ സഹ നിര്‍മ്മാതാവായി ഉണ്ടാകും. ലോകത്തിലെ പല പ്രധാനപെട്ട സിനിമ നിര്‍മ്മാണ സ്റ്റുഡിയോകളും ഈ […]