Tag Archives: Android Phone

ഗൂഗിള്‍ നെക്സസ് 5 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ചിത്രങ്ങളിലൂടെ

Posted on Nov, 01 2013,ByArun

ഗൂഗിളിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണാണ് നെക്സസ് 5. ഗൂഗിളിന്‌ വേണ്ടി എല്‍ജി ആണ് നെക്സസ് 5 നിര്‍മ്മിച്ച്‌ നല്‍കുന്നത്. 4.95 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണില്‍ ഉള്ളത്. 2.2GHz സ്നാപ്ഡ്രാഗന്‍ 800 പ്രോസ്സസറും, 2 ജിബി റാമും, അഡ്രിനോ 330 ഗ്രാഫിക്സും ഫോണിന് ശക്തിപകരുന്നു. ആന്‍ഡ്രോയ്ഡ് 4.4ല്‍ അധിഷ്ഠിതമായ ആദ്യ ഫോണ്‍ ആണ് നെക്സസ് 5.

ഗൂഗിള്‍ ഔദ്യോഗികമായി നെക്സസ് 5 സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു; കൂടെ ആന്‍ഡ്രോയ്ഡ് കിറ്റ്‌കാറ്റും

Posted on Nov, 01 2013,ByArun

മാസങ്ങളായുള്ള ഊഹങ്ങള്‍ക്കും, അഭ്യൂഹങ്ങള്‍ക്കും ഒരറുതി വരുത്തികൊണ്ട് ഗൂഗിള്‍ അവരുടെ അടുത്ത തലമുറ സ്മാര്‍ട്ട്‌ഫോണ്‍ ആയ നെക്സസ് 5 അവതരിപ്പിച്ചു. കൂടെ ആന്‍ഡ്രോയ്ഡ് ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് കിറ്റ്‌കാറ്റ് (ആന്‍ഡ്രോയ്ഡ് 4.4) ഗൂഗിള്‍ അവതരിപ്പിച്ചു. സാന്‍ഫ്രാന്‍സിസ്കോയില്‍ വെച്ച് നടന്ന ഒരു പ്രസ്‌ ഇവന്റില്‍ വെച്ചാണ്‌ ഗൂഗിള്‍ ഇവ അവതരിപ്പിച്ചത്. നെക്സസ് 5ന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക. ഗൂഗിളിന്‌ വേണ്ടി എല്‍ജി ആണ് നെക്സസ് 5 നിര്‍മ്മിച്ച്‌ നല്‍കുന്നത്. 4.95 ഇഞ്ച് വലിപ്പമുള്ള […]

സാംസങിന് പിന്നാലെ വക്രസ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണ്‍ എല്‍ജിയും അവതരിപ്പിച്ചു

Posted on Oct, 29 2013,ByArun

വക്ര സ്ക്രീനുള്ള ഫോണ്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു പുതുമ തോന്നും. അതെ സാംസങിന് പിന്നാലെ വക്രസ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണ്‍ എല്‍ജിയും അവതരിപ്പിച്ചു. ജി ഫ്ലെക്സ് (G Flex) എന്നാണ് ഫോണിന്റെ പേര്. ആറിഞ്ച് 720പിക്സല്‍ ഉള്ള വളഞ്ഞ OLED ഡിസ്‌പ്ലേയാണ് ഫോണില്‍ ഉള്ളത്. ഏതാനും ആഴ്ച്ചകള്‍ക്കുമുമ്പാണ് സാംസങ് അവരുടെ വക്രസ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി റൗണ്ട് അവതരിപ്പിച്ചത്. 5.7 ഇഞ്ച് ഡിസ്‌പ്ലേയൊടുകൂടിയ ഗാലക്‌സി റൗണ്ടിന്റെ ഡിസ്‌പ്ലേയില്‍ ഇടത്തുനിന്ന് വലതുവശത്തേക്കാണ് വക്രതയെങ്കില്‍ , ജി ഫ്ലെക്‌സില്‍ മുകളില്‍നിന്ന് താഴേക്ക് എന്ന രീതിയില്‍ […]

ഗൂഗിളിന്റെ പുതിയ നെക്സസ് 5 ഫോണിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്നു; ഒക്ടോബറില്‍ ഈ ഫോണ്‍ വിപണിയില്‍ എത്തിയേക്കും

Posted on Oct, 06 2013,ByArun

ഗൂഗിളിന്റെ നെക്സസ് ഫോണിന്റെ പുതിയ പതിപ്പ് ഇറങ്ങും എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. ഒക്ടോബര്‍ അവസാനവാരം നെക്സസ് 5 ഫോണ്‍ ഇറങ്ങും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത‍. 9to5Google എന്ന വെബ്സൈറ്റ് നെക്സസ് 5ന്റെ എന്ന് അവകാശപെടുന്ന ഫോണിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. ഗൂഗിളില്‍ ജോലി ചെയ്യുന്ന ഒരാള്‍ ബാറില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചപ്പോള്‍ അയാളറിയാതെ ആ ബാറിലെ ജോലിക്കാരന്‍ എടുത്തതാണ് ഈ ചിത്രങ്ങളും വീഡിയോയും. പുറത്തുവന്ന ചിത്രങ്ങള്‍ പ്രാകാരം ഗൂഗിളിന് […]

സോണി എക്സപീരിയ Z അള്‍ട്ര; 6.3 ഇഞ്ച്‌ ഫുള്‍എച്ഡി സ്മാര്‍ട്ഫോണ്‍

Posted on Jun, 26 2013,ByArun

6.3 ഇഞ്ച്‌ വലിപ്പമുള്ള ലോകത്തിലെ ഏറ്റവും കനം കുറഞ്ഞതും വലുതുമായ ഫുള്‍എച്ഡി സ്മാര്‍ട്ഫോണ്‍ ഷാങ്ഹായില്‍ വെച്ച് നടന്ന മൊബൈല്‍ ഏഷ്യ എക്സ്പോയില്‍ സോണി അവതരിപ്പിച്ചു. സാംസങ്ങ് ഗാലക്സി മെഗാ, ഹുവായി അസെന്റ് മേറ്റ്‌ തുടങ്ങിയവയെ പോലെ ഫാബെല്റ്റ് ഗണത്തില്‍ പെടുത്താവുന്ന ഫോണ്‍ ആണിത്. വെള്ളംകടക്കാത്ത ഒരു ഫോണ്‍ ആണിത്. 1920×1080 പിക്സല്‍ റസല്യൂഷനുള്ള ഫുള്‍ എച്ച്ഡി ഡിസ്പ്ലെയാണ് സോണിയുടെ ഈ ഫാബ്ലറ്റിനുള്ളത്. സോണിയുടെ പുതിയ ട്രിലുമിനസ് ഡിസ്പ്ലേ ടെക്നോളജിയാണ് ഈ ഫോണില്‍ ഉള്ളത്. 2.2GHz ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ […]

99.9% പുതിയ മൊബൈല്‍ വൈറസ്സുകളും ലക്ഷ്യം വെക്കുന്നത് ആന്‍ഡ്രോയ്ഡ് ഫോണുകളെയെന്നു റിപ്പോര്‍ട്ട്

Posted on May, 28 2013,ByArun

ലോകത്തിലെ ഏറ്റവും ജനപ്രിയമായ മൊബൈല്‍ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയ്ഡ്. മറ്റെല്ലാ ഫോണുകള്‍ക്കെതിരെയുള്ള പോലെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കെതിരെയുമുള്ള വൈറസ്സ് ആക്രമണം പുതുമയുള്ളതല്ല. പക്ഷെ കുറച്ചുകാലമായി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കെതിരെയുള്ള വൈറസ്സ് ആക്രമണം അതിരൂക്ഷമായിരിക്കുകയാണ്. കാസ്പെറെസ്കി ലാബ്‌ പുറത്തുവിട്ട റിപ്പോര്‍ട്ട്‌ പ്രകാരം 2013ന്റെ ആദ്യം മാസങ്ങളില്‍ തിരിച്ചറിഞ്ഞ 99.9% പുതിയ മൊബൈല്‍ വൈറസ്സുകളും ആന്‍ഡ്രോയ്ഡ് ഫോണുകളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇതില്‍ അധികവും ട്രോജന്‍ വൈറസ്സുകളായിരുന്നു. എസ്സ്.എം.എസ്സ് ട്രോജന്‍ അതിനൊരുദാഹരണം മാത്രം. പ്രീമിയം നിരക്കുള്ള നമ്പരുകളിലേക്ക് നമ്മള്‍ അറിയാതെ എസ്സ്.എം.എസ്സ് അയച്ചു ഫോണിലെ […]

വെര്‍ടു – ആറരലക്ഷം രൂപക്ക് ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണ്‍ – ഇപ്പോള്‍ ഇന്ത്യയിലും

Posted on May, 15 2013,ByArun

എത്ര ലക്ഷവും മുടക്കി ആഡംബര സാദനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഉണ്ടാകും. ഇയൊരു ചിന്തയാണ് വെര്‍ടു എന്ന പേരില്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ ശ്രേണി അവതരിപ്പിക്കാന്‍ നോക്കിയയ്ക്ക് പ്രചോദനമായത്. അങ്ങനെ 1998 ല്‍ ആദ്യ വെര്‍ടു ഫോണ്‍ പിറവിയെടുത്തു. ഇന്ദ്രനീലക്കല്ലുകൊണ്ടു കൊത്തിയുണ്ടാക്കിയ കീപാഡും വിലയേറിയ ടൈറ്റാനിയം ലോഹം കൊണ്ട് നിര്‍മിച്ച ബോഡിയുമെല്ലാമുളള വെര്‍ടുവിനെ പണക്കാര്‍ക്ക് പെട്ടെന്നിഷ്ടമാകുകയും ചെയ്തു. പിന്നീടങ്ങോട്ട് ലോകമെങ്ങുമുളള പണച്ചാക്കുകളുടെ കൈയിലെ സ്റ്റാറ്റസ് സിംബലായി വെര്‍ടു മൊബൈല്‍ ഫോണ്‍ മാറി. ഇപ്പോഴിതാ ടി.ഐ. എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുമായി […]

മൈക്രോമാക്സിന്റെ 3D ഫോണ്‍ 9,999 രൂപക്ക് – മൈക്രോമാക്സ് കാന്‍വാസ് A115 3D

Posted on May, 03 2013,ByArun

മൈക്രോമാക്സ് അവരുടെ ആദ്യത്തെ 3 ഫോണ്‍ ആയ മൈക്രോമാക്സ് കാന്‍വാസ് A115 3D ഇന്തയില്‍ ഇറക്കിയിരിക്കുന്നു. പ്രത്യേക ഗ്ലാസ്സ് ഒന്നും ഉപയോഗിക്കാതെ ഈ ഫോണ്‍ 3D ഡിസ്പ്ലേ സാധ്യമാക്കുന്നു. സാഹോളിക്, സ്നാപ്ഡീല്‍ എന്നീ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും, റീടെയില്‍ സ്റ്റോര്‍ വഴിയും ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാണ്. 5 ഇഞ്ച്‌ ടച്ച്‌ സ്ക്രീന്‍ ഉള്ള ഈ ഫോണില്‍ ആന്‍ഡ്രോയ്ട് ജെല്ലി ബീന്‍ 4.1.2 ഒ.എസ് ആണുള്ളത്. 1GHz ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍ വഴി മേന്മയേറിയ ഗ്രാഫിക്സും, മള്‍ടി ടാസ്കിംഗ്, […]