Tag Archives: Android App

വാട്ട്‌സ്ആപ്പില്‍ ഇനി അക്ഷരങ്ങള്‍ ബോള്‍ഡും ഇറ്റാലികും ആക്കാം

Posted on Mar, 25 2016,ByTechLokam Editor

ആന്‍ഡ്രേയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായാണ് വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് 2.12.535 എത്തിയിരിക്കുന്നത്. അക്ഷരങ്ങള്‍ ബോള്‍ഡായും ഇറ്റാലികായും ടൈപ്പ് ചെയ്യാം എന്നതാണ് പുതിയ മാറ്റം. പുതിയ ഫീച്ചര്‍ വഴി സംഭാഷണത്തിലെ വളരെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ എളുപ്പത്തില്‍ മെസ്സേജ് വായിക്കുന്ന ആളുടെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിയും. അക്ഷരങ്ങള്‍ അല്ലെങ്കില്‍ വാക്കുകള്‍ ബോള്‍ഡ് ആക്കാന്‍ വേണ്ടി തുടക്കവും അവസാനവും ആസ്ട്രിസ്‌ക് മാര്‍ക്കും (*) ഇറ്റാലിക്കാക്കാന്‍ വേണ്ടി തുടക്കവും അവസാനവും അണ്ടര്‍സ്‌കോര്‍(_) ചേര്‍ത്താല്‍ മതി. മെസ്സേജ് വായിക്കുന്ന ആളുടെ ഫോണിലും […]

വാട്ട്‌സ്ആപ്പ് ആന്‍ഡ്രോയ്ഡ് പതിപ്പില്‍ പുതിയ ഫീച്ചറുകള്‍ എത്തിയത് നിങ്ങള്‍ അറിഞ്ഞോ?

Posted on Jul, 22 2015,ByTechLokam Editor

വാട്ട്‌സ്ആപ്പ് ആന്‍ഡ്രോയ്ഡ് ആപ്പിന്റെ പുതിയ പതിപ്പില്‍ ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ആന്‍ഡ്രോയ്ഡ് ആപ്പിന്റെ v2.12.194 ല്‍ ആണ് പുതിയ മാറ്റങ്ങള്‍ ഉള്ളത്. ഈ പതിപ്പ് ഇതുവരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമല്ല. വാട്ട്‌സ്ആപ്പിന്റെ വെബ്ബ്സൈറ്റ് ( http://www.whatsapp.com/android/current/WhatsApp.apk ) വഴി മാത്രമേ ഇപ്പോള്‍ പുതിയ പതിപ്പ് ലഭിക്കൂ. ആന്‍ഡ്രോയ്ഡ് പോലീസ് എന്ന വെബ്ബ്സൈറ്റാണ് ഈ മാറ്റം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കോണ്ടാക്റ്റ്, ഗ്രൂപ്പ് എന്നിവക്കായുള്ള കസ്റ്റം നോട്ടിഫിക്കേഷന്‍ സെറ്റിങ്ങ്സ്, ചാറ്റ് ‘Mark as Unread’ […]

ജനറല്‍ ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പുതിയ മൊബൈല്‍ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ

Posted on Apr, 23 2015,ByTechLokam Editor

റിസര്‍വേഷന്‍ ഇല്ലാത്ത ജനറല്‍ ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള മൊബൈല്‍ ആപ്പ് (UTS) ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കി. നിലവില്‍ ഐ ആര്‍ സി ടി സിയുടെ ആപ്പ് വഴി റിസര്‍വേഷന്‍ ടിക്കറ്റുകള്‍ മാത്രമാണ് എടുക്കാന്‍ സാധിക്കുന്നത്. പുതിയ ആപ്പ് വഴി റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റുകളും ടിക്കറ്റ് കൗണ്ടറിനെ ആശ്രയിക്കാതെ എടുക്കാം. ‬ ജനറല്‍ ടിക്കറ്റ്‌ കിട്ടാന്‍ ഇനി നീണ്ട ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. ക്യൂ നിന്ന് ട്രെയിന്‍ കിട്ടാതാകുമെന്ന ആകുമെന്ന പേടിയുംവേണ്ട. ഇപ്പോള്‍ ഈ ആപ്പിന്റെ ആന്‍ഡ്രോയ്ഡ് […]

റെയില്‍വെ ടിക്കറ്റ് ബുക്കിങ്ങിന് ആന്‍ഡ്രോയ്ഡ് ആപ്പുമായി ഐആര്‍സിടിസി

Posted on Oct, 13 2014,ByTechLokam Editor

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത‍. റെയില്‍വേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനായി ഐആര്‍സിടിസി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഇറക്കിയിരിക്കുന്നു. ഐആര്‍സിടിസി കണക്ട് എന്നാണ് ഈ ഔദ്യോഗിക ആപ്ലിക്കേഷന്റെ പേര്. ഇതിന് മുന്‍പ് ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രമേ ഐആര്‍സിടിസിയുടെ ടിക്കറ്റ്‌ ബുക്കിങ്ങ് ആപ്പ് ഉണ്ടായിരുന്നുള്ളൂ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും ഈ ആപ്പ് സൗജന്യമായി ഉപയോഗിക്കാം. ഐആര്‍സിടിസിയില്‍ നിലവില്‍ അക്കൗണ്ടുള്ളവര്‍ക്ക് അതേ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കണക്ടിലും ലോഗിന്‍ ചെയ്യാം. അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് മൊബൈല്‍ ആപ്പില്‍ നേരിട്ട് […]

വാവാ സുരേഷിന് സഹായവുമായി ഒരു ആന്‍ഡ്രോയ്ഡ് ആപ്പ്

Posted on Aug, 05 2014,ByTechLokam Editor

നാടോടുമ്പോള്‍ നടുവേ ഓടണം. അങ്ങനെ വാവാ സുരേഷിന്റെ പാമ്പ് പിടിത്തവും ഹൈടെക്കായി. കിംഗ് കോബ്ര എന്ന പേരില്‍ വാവാ സുരേഷിന്റെ പാമ്പ് പിടുത്തം എളുപ്പമാക്കാന്‍ ഒരു ആന്‍ഡ്രോയ്ഡ് ആപ്പ് ഇറങ്ങിയിരിക്കുന്നു. ആപ്ലിക്കേഷനിലൂടെ ആളുകള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ വാവ സുരേഷിന്റെ സേവനം ലഭ്യമാകും. തിരുവനന്തപരും ടെക്‌നോപാര്‍ക്കിലെ സ്പാര്‍ക്‌നോവ പ്രൈവറ്റ് ലിമിറ്റഡാണ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന് പിന്നില്‍. കഴിഞ്ഞ ദിവസം ടെക്‌നോപാര്‍ക്കില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ആപ്ലിക്കേഷനിലൂടെ ആളുകള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ വാവ സുരേഷിന്റെ സേവനം ലഭ്യമാകും. സ്പാര്‍ക്‌നോവയിലെ റിചിന്‍, റോഹിത് എന്നിവരുടേതാണ് […]

യുവാക്കളെ ലക്ഷ്യംവെച്ച് എബിവിപിയുടെ ആന്‍ഡ്രോയ്ഡ് ആപ്പ്

Posted on Jul, 24 2014,ByTechLokam Editor

ടെക്കികളായ യുവാക്കളെ ലക്ഷ്യംവെച്ച് ബിജെപിയുടെ വിദ്യര്‍ത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യര്‍ത്ഥി പരിഷദ് (എബിവിപി) ഒരു ആന്‍ഡ്രോയ്ഡ് ആപ്പ് ഇറക്കിയിരിക്കുന്നു. ഈ ആപ്പിന്റെ പേര് ABVP എന്നു തന്നെയാണ്. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ജൂലൈ 17 ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ചാണ്‌ ഈ ആപ്പ് ഒഫീഷ്യലായി അവതരിപ്പിച്ചത്. യുവാക്കള്‍ക്കിടയിലുള്ള ആന്‍ഡ്രോയ്ഡ് ഫോണുകളുടെ സ്വാധീനം മുതലെടുത്ത്‌ കൂടുതല്‍ യുവാക്കളെ എബിവിപിയില്‍ ചേരാന്‍ പ്രേരിപ്പിക്കുകയാണ് ഈ […]

കേരളത്തിലോടുന്ന ലോ ഫ്ലോര്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ വിവരങ്ങളറിയാന്‍ ഒരു മൊബൈല്‍ ആപ്പ്

Posted on Mar, 14 2014,ByTechLokam Editor

കേരളത്തില്‍ സര്‍വീസ് നടത്തുന്ന എല്ലാ ലോ ഫ്ലോര്‍ ബസ്സുകളുടെയും വിവരങ്ങള്‍ അറിയാന്‍ ഒരു ആന്‍ഡ്രോയ്ഡ് ആപ്പ് തയ്യാറായിരിക്കുന്നു. എല്‍ ഫ്‌ളോര്‍ എന്ന് പേരിട്ടിരിക്കുന്ന ആ ആപ്പിലൂടെ ബസ്സുകളുടെ സമയവും മറ്റു വിവരങ്ങളും നിമിഷങ്ങള്‍ക്കകം ലഭ്യമാകും. തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന ലോ ഫ്‌ളോര്‍ ബസ്സുകളുടെ വിവരങ്ങളാണ് നിലവില്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റേഷനുകളുടെ ടെലിഫോണ്‍ നമ്പരുകള്‍, ഓരോ സ്ഥലത്തേക്കുമുള്ള യാത്രാ നിരക്കുകള്‍, ബസ്സ് സ്‌റ്റോപ്പുകള്‍, പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ മറ്റ് പല നമ്പറുകള്‍ […]

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് മലയാളം കീബോര്‍ഡുമായി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

Posted on Mar, 12 2014,ByTechLokam Editor

ആന്‍ഡ്രോയ്ഡ് ഫോണുകളിലും, ടാബുകളിലും മലയാളം എളുപ്പത്തില്‍ ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ‘ഇന്‍ഡിക് ആപ്’ എന്ന കീബോര്‍ഡ്‌ ആപ്പ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ തയ്യാറായിരിക്കുന്നു. മലയാളത്തിനു പുറമേ ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മറാത്തി ,നേപ്പാളി , ഒറിയ, പഞ്ചാബി, സംസ്‌കൃതം, സിംഹള, തമിഴ്, തെലുങ്ക്, ഉര്‍ദു എന്നീ ഭാഷകളും ഈ കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാം. “എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ” എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം […]