Tag Archives: Android 4.4

ഗൂഗിള്‍ ഔദ്യോഗികമായി നെക്സസ് 5 സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു; കൂടെ ആന്‍ഡ്രോയ്ഡ് കിറ്റ്‌കാറ്റും

Posted on Nov, 01 2013,ByArun

മാസങ്ങളായുള്ള ഊഹങ്ങള്‍ക്കും, അഭ്യൂഹങ്ങള്‍ക്കും ഒരറുതി വരുത്തികൊണ്ട് ഗൂഗിള്‍ അവരുടെ അടുത്ത തലമുറ സ്മാര്‍ട്ട്‌ഫോണ്‍ ആയ നെക്സസ് 5 അവതരിപ്പിച്ചു. കൂടെ ആന്‍ഡ്രോയ്ഡ് ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് കിറ്റ്‌കാറ്റ് (ആന്‍ഡ്രോയ്ഡ് 4.4) ഗൂഗിള്‍ അവതരിപ്പിച്ചു. സാന്‍ഫ്രാന്‍സിസ്കോയില്‍ വെച്ച് നടന്ന ഒരു പ്രസ്‌ ഇവന്റില്‍ വെച്ചാണ്‌ ഗൂഗിള്‍ ഇവ അവതരിപ്പിച്ചത്. നെക്സസ് 5ന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക. ഗൂഗിളിന്‌ വേണ്ടി എല്‍ജി ആണ് നെക്സസ് 5 നിര്‍മ്മിച്ച്‌ നല്‍കുന്നത്. 4.95 ഇഞ്ച് വലിപ്പമുള്ള […]

ഗൂഗിളിന്റെ പുതിയ നെക്സസ് 5 ഫോണിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്നു; ഒക്ടോബറില്‍ ഈ ഫോണ്‍ വിപണിയില്‍ എത്തിയേക്കും

Posted on Oct, 06 2013,ByArun

ഗൂഗിളിന്റെ നെക്സസ് ഫോണിന്റെ പുതിയ പതിപ്പ് ഇറങ്ങും എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. ഒക്ടോബര്‍ അവസാനവാരം നെക്സസ് 5 ഫോണ്‍ ഇറങ്ങും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത‍. 9to5Google എന്ന വെബ്സൈറ്റ് നെക്സസ് 5ന്റെ എന്ന് അവകാശപെടുന്ന ഫോണിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. ഗൂഗിളില്‍ ജോലി ചെയ്യുന്ന ഒരാള്‍ ബാറില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചപ്പോള്‍ അയാളറിയാതെ ആ ബാറിലെ ജോലിക്കാരന്‍ എടുത്തതാണ് ഈ ചിത്രങ്ങളും വീഡിയോയും. പുറത്തുവന്ന ചിത്രങ്ങള്‍ പ്രാകാരം ഗൂഗിളിന് […]