Tag Archives: Amazon

ആമസോണ്‍ ഇന്ത്യന്‍ തപാല്‍ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങുന്നു

Posted on Dec, 06 2013,ByTechLokam Editor

തങ്ങളുടെ പ്രവര്‍ത്തന മേഖലയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനായി ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഇന്ത്യന്‍ തപാല്‍ വകുപ്പുമായി കൈകോര്‍ക്കാനൊരുങ്ങുന്നു. ‘ക്യാഷ് ഓണ്‍ ഡെലിവറി’ സൗകര്യം ഇന്ത്യാ പോസ്റ്റിലൂടെ എത്തിക്കാനാണ് ആമസോണ്‍ ശ്രമിക്കുന്നത്. നിലവില്‍ മുന്‍‌കൂര്‍ പണം നല്‍കി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ആമസോണ്‍ ഇന്ത്യാ പോസ്റ്റിലൂടെ സാധനങ്ങളെത്തിക്കുണ്ട്. നമ്മള്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വീട്ടില്‍ എത്തിച്ച് തരുമ്പോള്‍ കാശ് കൊടുക്കുന്ന രീതിയാണ്‌ കാഷ് ഓണ്‍ ഡെലിവറി. ആമസോണും ഇന്ത്യ പോസ്റ്റും ധാരണയിലെത്തിയാല്‍ ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ പോസ്റ്റ്മാന്‍ വീട്ടില്‍ കൊണ്ടുവരുമ്പോള്‍ […]

ആമസോണ്‍ കിന്റല്‍ ഫയര്‍ എച്ഡി ടാബുകള്‍ ജൂണ്‍ 27 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും

Posted on Jun, 14 2013,ByTechLokam Editor

വിലകുറഞ്ഞ ടാബ്ലെറ്റ് എന്ന പേരില്‍ അമേരിക്കയില്‍ ജനശ്രദ്ധയാകര്‍ഷിച്ച ആമസോണ്‍ കിന്റല്‍ ഫയര്‍ എച്ഡി ടാബുകള്‍ ഇന്ത്യന്‍ വിപണി പിടിക്കാന്‍ വരുന്നു. പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ആമസോണ്‍ ഇന്ത്യയുടെ വെബ്സൈറ്റ് വഴി www.amazon.in 15,999 രൂപക്ക് ജൂണ്‍ 27 മുതല്‍ ഈ ടാബ്ലെറ്റ് ലഭ്യമാകും. 7 ഇഞ്ച്‌ ടാബ്ലെറ്റിനാണ് 15,999 രൂപ. 8.9 കിന്റല്‍ ഫയര്‍ എച്ഡി ഇഞ്ച്‌ ടാബിന് 21,999 രൂപയാണ് വില. 7 ഇഞ്ച്‌ വലിപ്പമുള്ള ടാബിന്റെ സ്ക്രീന്‍ റെസലൂഷന്‍ 1280×800 പിക്സല്‍ ആണ് . […]

ആമസോണ്‍ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇനി മുതല്‍ ഇന്ത്യയിലും

Posted on Jun, 05 2013,ByTechLokam Editor

ലോകമെമ്പാടും ഉപഭോക്താക്കളുള്ള ആമസോണ്‍ അവരുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയിലും ഔദ്യോഗികമായി ആരംഭിച്ചു. www.amazon.in എന്നാണ് വെബ്സൈറ്റ് വിലാസം. Junglee.com എന്ന ഇ-കൊമ്മേര്‍സ് വെബ്സൈറ്റ് ഏറ്റെടുത്തു ആമസോണ്‍ ഇന്ത്യയിലേക്കുള്ള വരവറിയിച്ചിരുന്നു. നിലവില്‍ www.amazon.in വഴി പുസ്തകങ്ങള്‍ , സിനിമ, ടിവി എന്നീ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങളുടെ വിപണനം ആണ് നടക്കുന്നത്. മൊബൈല്‍ , ക്യാമറ മുതലായ ഇലക്ട്രോണിക് വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങളുടെ വിപണനം വരും ആഴ്ചകളില്‍ തുടങ്ങും എന്ന് ആമസോണ്‍ ഇന്ത്യ അറിയിച്ചു. വ്യാപാരികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ‘Selling on […]