Tag Archives: 3G

3ജി നിരക്കുകള്‍ 50 ശതമാനം കുറച്ച്കൊണ്ട് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്

Posted on Jul, 20 2013,ByTechLokam Editor

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 3ജി നിരക്കുകള്‍ കുത്തനെ കുറച്ച് മറ്റ് സേവന ദാതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നു. 3ജി നിരക്കില്‍ 50 ശതമാനം കുറവാണ് റിലയന്‍സ് വരുത്തിയിരിക്കുന്നത്. ഒരു ജിബി 3ജി ഡാറ്റാ പാക്കിന് 250 രൂപയായിരുന്നു പഴയ നിരക്ക്. പുതിയ നിരക്ക് പ്രകാരം അത് 123 രൂപയായി കുറഞ്ഞിരിക്കുന്നു. ഇളവ് ഇന്ത്യയിലെ 13 സര്‍ക്കിളുകളിലും ലഭ്യമാകുമെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ അറിയിച്ചു. 2ജിബി, 3ജിബി പാക്കുകളിലും ഈ കുറവ് ലഭ്യമാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് സാന്ദ്രത വര്‍ദ്ധിപ്പിക്കാനാണ് നിരക്ക് കുറച്ചതെന്ന് ആര്‍കോം […]