Category Archives: Web

857 അശ്ലീല വെബ്ബ്സൈറ്റുകള്‍ നിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്

Posted on Aug, 04 2015,ByArun

ഇന്റര്‍നെറ്റ് ശുദ്ധീകരണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് 857 അശ്ലീല സൈറ്റുകള്‍ നിരോധിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോളത്തെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം കേന്ദ്രസര്‍ക്കാര്‍ അശ്ലീല സൈറ്റുകള്‍ നിരോധിച്ചതാണ്. കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല വീഡിയോകള്‍ നിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ഉള്ളടക്കങ്ങള്‍ ഫലപ്രദമായി തടയാനാകാത്തതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. നിരോധനത്തെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ചൂടേറുകയാണ്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ചെറിയ […]

പ്രമുഖ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

Posted on Aug, 02 2015,ByArun

പ്രമുഖ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. Pornhub.com, Brazzers.com, Redtube.com, Bangbros.com എന്നീ സൈറ്റുകള്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നടപടി തുടങ്ങിയതായാണ് വാര്‍ത്തകള്‍. വാര്‍ത്ത പരന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രതിഷേധവും ചര്‍ച്ചയും കൊഴുക്കുന്നു. പ്രമുഖ ഇന്‍ര്‍നെറ്റ് സേവനദാതാക്കള്‍ അശ്ലീലവെബ്‌സൈറ്റുകള്‍ ശനിയാഴ്ച മുതലാണ് നല്‍കാതായത്. ഇത്തരം സൈറ്റുകള്‍ വിളക്കുന്നവര്‍ക്ക് ‘അധികൃതരുടെ നിര്‍ദ്ദേശമനുസരിച്ച് ഈ സൈറ്റുകള്‍ ഒഴിവാക്കിയിരിക്കുന്നു’ എന്ന അറിയിപ്പാണ് സേവനദാതാക്കള്‍ നല്‍കുന്നത്. എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍, എ.സി.ടി, വൊഡാഫോണ്‍ എന്നീ ഇന്റര്‍നെറ്റ് സേവനദാതാക്കളാണ് അശ്ലീല സൈറ്റുകള്‍ […]

സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ലോക്കര്‍

Posted on Jul, 06 2015,ByArun

കാശ്, സ്വര്‍ണ്ണം മറ്റു രേഖകള്‍ തുടങ്ങിയവ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നത് പോലെ ഡിജിറ്റല്‍ ഡോകുമെന്റുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ ഒരു സൗജന്യ സേവനത്തിന്റെ പേരാണ് ഡിജിറ്റല്‍ ലോക്കര്‍. തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ജനന മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, മാര്‍ക്ക്ഷീറ്റുകള്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി എന്തു രേഖകളും സ്കാന്ന്‍ ചെയ്ത് ഡിജിറ്റല്ല്‍ ഡോക്യുമെന്റ് ആക്കി ഡിജിറ്റല്‍ ലോക്കറിലേക്ക് അപ്‍ലോഡ് ചെയ്യാം. നിലവില്‍ പത്ത് എംബിവരെയുള്ള ഫയലുകള്‍ മാത്രം അപ് […]

സ്കൈപ്പ് ചാറ്റ് വെബ്‌ ബ്രൗസര്‍ വഴിയും സാധ്യമാകും

Posted on Jun, 08 2015,ByArun

മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുള്ള ചാറ്റിങ് സേവനം നല്‍കുന്ന സ്കൈപ്പ് വെബ്ബ് വേര്‍ഷന്‍ ഇറക്കി. ഇനി വെബ്ബ് ബ്രൗസര്‍ വഴി സ്കൈപ്പ് ചാറ്റ് സാധ്യമാകും. അമേരിക്കയിലെയും, യുകെയിലെയും ഉപഭോക്താക്കള്‍ക്ക് സ്കൈപ്പിന്റെ വെബ്ബ് വേര്‍ഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാണ്. സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വഴിയും, ഡെസ്ക്ടോപ്പ് ക്ലൈന്റിലൂടെയും മാത്രമേ സ്കൈപ്പ് ചാറ്റ് സാധ്യമായിരുന്നുള്ളൂ. ഇനി ഒരു പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ വെബ്ബ് ബ്രൗസര്‍ ഉള്ള ഏത് കമ്പ്യൂട്ടറില്‍ നിന്നും സ്കൈപ്പ് ചാറ്റ് നടത്താം. ബ്രൗസറില്‍ ഉപയോഗിക്കുമ്പോളും ചാറ്റ് നോട്ടിഫിക്കേഷന്‍ ലഭിക്കും. അതിനാല്‍ ചാറ്റിന് മറുപടി […]

ഫ്ലിപ്പ്കാര്‍ട്ടിന്റെ വ്യാജ ഡിസ്കൗണ്ട് ഓഫര്‍ സോഷ്യല്‍ മീഡിയ കയ്യോടെ പിടികൂടി

Posted on Jun, 08 2015,ByArun

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാര്‍ട്ടിന്റെ വ്യാജ ഡിസ്കൗണ്ട് ഓഫര്‍ സോഷ്യല്‍ മീഡിയില്‍ വൈറലായി. ഫ്ലിപ്പ്കാര്‍ട്ട് വില്‍പ്പനക്ക് വെച്ച ഒരു ചെരുപ്പിന്റെ യഥാര്‍ത്ഥ വില അബദ്ധവശാല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ കൊടുത്ത ചെരുപ്പിന്റെ ചിത്രത്തില്‍ ഉണ്ടായിരുന്നു. മണി ശങ്കര്‍ സെന്‍ എന്ന ആള്‍ ഇത് കാണുകയും ഫ്ലിപ്പ്കാര്‍ട്ടിന്റെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രസഹിതം തട്ടിപ്പിനെ കുറിച്ച് പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. തുടര്‍ന്ന്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചെരുപ്പിന്റെ വില 799 രൂപയാണെന്നും 50 ശതമാനം കുറവോടെ വെറും 399 രൂപക്കാണ് […]

എന്താണ് നെറ്റ് ന്യൂട്രാലിറ്റി (Net Neutrality), അത് ഇല്ലാതായാല്‍ നമ്മളെ എങ്ങനെ ബാധിക്കും

Posted on Apr, 16 2015,ByArun

ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ ഉള്ളടക്കവും, യാതൊരു നിയന്ത്രണവുമില്ലാതെ എല്ലാവര്‍ക്കും എപ്പോഴും ലഭ്യമാകുന്ന അവസ്ഥയാണ് നെറ്റ് ന്യൂട്രാലിറ്റി. ഇന്റര്‍നെറ്റ്‌ എങ്ങനെ ഉപയോഗിക്കണമെന്ന് യാതൊരു സാഹചര്യത്തിലും ഇന്റര്‍നെറ്റ്‌ സേവനദാതാക്കള്‍ നിയന്ത്രിക്കാന്‍ പാടില്ല എന്നുള്ളതാണ് നെറ്റ് ന്യൂട്രാലിറ്റി എന്നതുകൊണ്ട് അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നത്. വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ഇന്റര്‍നെറ്റ്‌ ഡേറ്റാ പ്ലാനിനു പുറമേ അധിക പണം ഈടാക്കുമെന്ന ഇന്റര്‍നെറ്റ്‌ സേവന ദാതാക്കളുടെ പ്രഖ്യാപനത്തോടെയാണ് ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ സേവനങ്ങള്‍ […]

വീഡിയോ ചാറ്റ് എളുപ്പമാക്കി ഫയര്‍ഫോക്സ് ഹലോ

Posted on Jan, 17 2015,ByArun

ഫയര്‍ഫോക്സ് വെബ്ബ് ബ്രൌസറിന്റെ ഏറ്റവും പുതിയ പതിപ്പ് വീഡിയോ ചാറ്റ് വളരെ എളുപ്പമാക്കിയിരിക്കുന്നു. യാതൊരുവിധ അക്കൗണ്ട്‌ രജിസ്റ്റര്‍ ചെയ്യാതെയും, സൈന്‍ഇന്‍ ചെയ്യാതെയും, പ്ലഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെയും കേവലം ഫയര്‍ഫോക്സ് വെബ്ബ് ബ്രൌസര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വീഡിയോ ചാറ്റ് നടത്താം. വേണ്ടത് ഫയര്‍ഫോക്സിന്റെ ഏറ്റവും പുതിയ പതിപ്പ് ഫയര്‍ഫോക്സ് 35 ഉം, web ക്യാമും മാത്രം. ഫയര്‍ഫോക്സ് വെബ്ബ് ബ്രൌസറിലെ ഈ പുതിയ ഫീച്ചറിന് നല്‍കിയിരിക്കുന്ന പേരാണ് ഫയര്‍ഫോക്സ് ഹലോ. ഫയര്‍ഫോക്സ് 35ന്റെ ടൂള്‍ബാറിലെ ഹലോ ഐക്കണില്‍ (നിങ്ങളുടെ […]

അടിമുടിമാറി കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ്‌ ബുക്കിങ് വെബ്സൈറ്റ്

Posted on Oct, 16 2014,ByArun

അവസാനം അത് സംഭവിച്ചു! കെഎസ്ആര്‍ടിസി അവരുടെ ഓണ്‍ലൈന്‍ ടിക്കറ്റ്‌ ബുക്കിങ് വെബ്സൈറ്റ് അപാകതകള്‍ എല്ലാം പരിഹരിച്ച് നവീകരിച്ചു. ഉപഭോക്താക്കള്‍ക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് പുതിയ വെബ്സൈറ്റ് ( www.keralartc.in ) തയ്യാറാക്കിയിരിക്കുന്നത്. പുതിയ വെബ്സൈറ്റിന് നല്ല പ്രതികരണമാണ്‌ ലഭിക്കുന്നത്. ബുക്കിങ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാതെ ഗസ്റ്റ് യൂസര്‍ എന്ന ഓപ്ഷന്‍ വഴി ഏതൊരാള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത ടിക്കറ്റ് എസ്എംഎസ് ആയും ലഭിക്കും. അതിനാല്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്ത ടിക്കറ്റ്‌ ഇനി പ്രിന്റ്‌ […]

ഫെയ്സ്ബുക്കില്‍ കമന്റ്‌ ചെയ്യാനും ഇനി സ്റ്റിക്കര്‍ ഉപയോഗിക്കാം

Posted on Oct, 14 2014,ByArun

ഫെയ്സ്ബുക്ക് ചാറ്റില്‍ മാത്രം ലഭ്യമായിരുന്നു സ്റ്റിക്കറുകള്‍ ഇനി കമന്റ്‌ ചെയ്യാനും ഉപയോഗിക്കാം. സ്റ്റിക്കറുകള്‍ ടൈംലൈനിലും ഗ്രൂപ്പിലും ഇവെന്റ് പോസ്റ്റുകളിലും കമ്മന്റായി ഉപയോഗിക്കാനുള്ള സംവിധാനം തിങ്കളാഴ്ച മുതലാണ് ഫെയ്സ്ബുക്ക് ആരംഭിച്ചത്. പുതിയ സിനിമകളുടെയും സ്‌പോര്‍ട്‌സ് ടീമുകളുടെയും ജനപ്രിയ ഗെയിമുകളുടെയും മറ്റും ആനിമേഷന്‍ രൂപത്തിലുള്ള ചിത്രങ്ങളാണ്‌ സ്റ്റിക്കറുകള്‍. നിലവില്‍ സ്റ്റിക്കര്‍ സ്റ്റോറിലുള്ള മുഴുവന്‍ സ്റ്റിക്കറുകളും കമന്റ് ചെയ്യാന്‍ ലഭിക്കില്ല. വരും ദിവസങ്ങില്‍ കൂടുതല്‍ സ്റ്റിക്കറുകള്‍ കമന്റ്‌ ചെയ്യാനായി കിട്ടും. വൈബര്‍, വീ ചാറ്റ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകളില്‍ കൂടുതല്‍ സ്റ്റിക്കറുകള്‍ […]

കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ വെബ്സൈറ്റ് ശവമായി

Posted on Sep, 30 2014,ByArun

പൂജ അവധിക്ക്, പൂജിക്കാന്‍ വേണ്ടി കേരള കെ.എസ്.ആര്‍.ടി.സി വെബ്സൈറ്റ് അടച്ചിരിക്കുകയാണ്. ആരും അത് തുറക്കാന്‍ ശ്രമിച്ചു ശല്യം ചെയ്യരുത്. പൂജ കഴിഞ്ഞു ആളുകളുടെ തിരക്കും ആവശ്യവും എല്ലാം കഴിഞ്ഞ ശേഷം ‘തുറന്നു പൂജ’ നടത്തുന്നതാണ്. ഇനി എങ്ങാനും തുറന്നു ഓണ്‍ലൈന്‍ പേമെന്റെ നടത്തിയാല്‍ ടിക്കെറ്റ് കിട്ടും എന്ന് ഒരു ഉറപ്പും ഇല്ല. പൈസ പോയാല്‍ അത് പോക്കറ്റടിച്ചു പോയി എന്ന് കരുതി സമാധാനിക്കുക. ഇന്ന് രാവിലെ ഇട്ട ബാംഗ്ലൂരില്‍ നിന്നും എറണാകുളം സൂപ്പര്‍ ഡിലക്സ് സ്പെഷ്യല്‍ ബസില്‍ […]