Category Archives: Telecom

ഗൂഗിള്‍ അതിവേഗ സൗജന്യ വൈഫൈ ഇനിമുതല്‍ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലും

Posted on Apr, 17 2016,ByArun

ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് ഗൂഗിള്‍ നടപ്പിലാക്കുന്ന അതിവേഗ സൗജന്യ വൈഫൈ സേവനം എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ ഇന്നു മുതല്‍ ലഭിക്കും. കൊച്ചിയെ കൂടാതെ പൂനെ, ഭുബനേശ്വര്‍, ഭോപാല്‍, റാഞ്ചി, റായ്പൂര്‍, വിജയ്‌വാഡ, കച്ചെഗുഡ (ഹൈദരാബാദ്), വിശാഖപട്ടണം എന്നീ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സേവനം ഇന്നുമുതല്‍ ലഭിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ ടെലികോം വിഭാഗമായ റെയില്‍ടെല്ലുമായി സഹകരിച്ചാണ് ഗൂഗിള്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നത്.

ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈന്‍

Posted on Apr, 19 2015,ByArun

ദിനംപ്രതി കൊഴിഞ്ഞുപോകുന്ന ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. മെയ് ഒന്നുമുതല്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈനില്‍നിന്ന് രാജ്യത്ത് എവിടെയും ഏത് മൊബൈലിലേക്കും, ലാന്‍റ് ഫോണിലേക്കും രാത്രി ഒമ്പതുമണി മുതല്‍ രാവിലെ ഏഴുമണിവരെ സൗജന്യമായി അണ്‍ലിമിറ്റഡായി വിളിക്കാം. ഇതോടപ്പം ഫോണ്‍വാടകയും ബിഎസ്എന്‍എല്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗ്രാമീണമേഖലയില്‍ 120 രൂപ മാസവാടകയില്‍ 20 രൂപ വര്‍ധിപ്പിച്ച് 140 രൂപയാക്കി മാറ്റിയിട്ടുണ്ട്. നഗരമേഖലയില്‍ 195 രൂപ എന്ന മാസവാടക 220 രൂപയാകും. ഇതിലെല്ലാം ഫ്രീകോളുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. മറ്റൊരു അണ്‍ലിമിറ്റഡ് കാള്‍ […]

IDEAയും BSNLഉം തമ്മിലുള്ള വ്യത്യാസമെന്താണ്? ഐഡിയ ഇന്റര്‍നെറ്റ് നമ്മളെ കൊള്ളയടിക്കുകയാണോ?

Posted on Apr, 18 2015,BySreeraj

സ്വകാര്യ, പൊതുമേഖലാ മൊബൈല്‍ കമ്പനികളാണെങ്കിലും രണ്ടും നല്‍കുന്നത് ഒരേ ഇന്റര്‍നെറ്റ്   സേവനമാണെന്നാണ് അടുത്തകാലം വരെ കരുതിയിരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ബിഎസ്എന്‍എല്‍ ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് ആദിത്യ ബിര്‍ള എത്ര വലിയ ഉഡായിപ്പുകാരനാണെന്ന് മനസ്സിലാകുന്നത്. നാട്ടില്‍ അത്യാവശ്യം വേഗമുള്ള ഇന്റര്‍നെറ്റ് ലഭിക്കണമെങ്കില്‍ 3G തന്നെ വേണമല്ലോ. 1 GB 3ജി ഇന്റര്‍നെറ്റിന് ഐഡിയ ഈടാക്കുന്നത് 249 രൂപയാണ്. ബിഎസ്എന്‍എല്‍ ആകട്ടെ അതിന്റെ പകുതിയോളം മാത്രമുള്ള 139 രൂപയും. കാശെത്രയായാലും രണ്ടും 1 GB തന്നെയല്ലേ എന്നാണ് വിചാരമെങ്കില്‍ അതങ്ങനെ […]

വാട്ട്‌സ്ആപ്പ്, വൈബര്‍ അടക്കമുള്ള ആപ്പുകള്‍ക്ക് ട്രായി യൂസേജ് ഫീ ഏര്‍പ്പെടുത്തിയേക്കും

Posted on Aug, 08 2014,ByArun

വാട്ട്‌സ്ആപ്പ്, വൈബര്‍, വിചാറ്റ് തുടങ്ങിയ ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ് ആപ്പുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ യൂസേജ് ഫീ ഏര്‍പ്പെടുത്താന്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ആലോചിക്കുന്നു. ഈ ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ് ആപ്പുകള്‍ ഇന്ത്യയിലെ ടെലികോം സേവന ദാതാക്കളുടെ ലാഭത്തില്‍ വന്‍ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ് ആപ്പുകളുടെ ഉപയോഗം കാരണം ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്ക് പ്രതിവര്‍ഷം 5,000 കോടി രൂപ ലാഭത്തില്‍ കുറവുണ്ടാകുന്നുണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടി ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച പരാതിയിന്മേലാണ് ട്രായ് യൂസേജ് ഫീ ഏര്‍പ്പെടുത്താന്‍ […]

എയര്‍ടെല്‍ മൊബൈല്‍ 4ജി സേവനം ബാംഗ്ലൂരില്‍ ആരംഭിച്ചു

Posted on Feb, 14 2014,ByArun

ഭാരതി എയര്‍ടെല്‍ ആപ്പിളുമായി ചേര്‍ന്ന് മൊബൈല്‍ 4ജി സേവനം ബാംഗ്ലൂരില്‍ ആരംഭിച്ചു. ഐഫോന്‍ 5എസ് അല്ലെങ്കില്‍ ഐഫോണ്‍ 5സി ഉള്ളവര്‍ക്ക് മാത്രമേ തുടക്കത്തില്‍ ബാംഗ്ലൂരില്‍ ഈ സേവനം ലഭിക്കൂ. നിലവിലുള്ള 3ജി നിരക്കില്‍ തന്നെയാണ് 4ജി സേവനവും ലഭിക്കുക. എയര്‍ടെല്‍ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് രണ്ടിലും 4ജി സേവനം ലഭിക്കും. ആകെ വേണ്ടത് ഒരു എയര്‍ടെല്‍ 4ജി സിമ്മും ഐഫോണ്‍ 5എസ്/5സി ഫോണും ആണ്. 4ജിയില്‍ എച്ഡി വീഡിയോകള്‍ സീറോ ബഫറിങ്ങോട് കൂടി കാണാന്‍ കഴിയുംമെന്നും, പത്ത് സിനിമ […]

എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് 9 ഇന്ത്യന്‍ ഭാഷകളില്‍ സൗജന്യമായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കാം

Posted on Dec, 28 2013,ByArun

ഇന്ത്യയിലെ എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് 9 പ്രാദേശിക ഭാഷയില്‍ ഇനിമുതല്‍ മൊബൈല്‍ ഫോണില്‍ സൗജന്യമായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കാം. ഡിഫാള്‍റ്റ് ബ്രൌസര്‍ അല്ലെങ്കില്‍ ഫെയ്സ്ബുക്ക് മൊബൈല്‍ ആപ്പ് വഴി ഫോണില്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. എയര്‍ടെല്‍ വരിക്കാര്‍ക്ക് ഫോട്ടോ അപ്‌ലോഡ്‌ ചെയ്യാനും, സ്റ്റാറ്റസ് അപ്‌ഡേറ്റ്, കമന്റ്, മെസേജ്, എന്നിവ മലയാളം ഉള്‍പ്പെടെയുള്ള ഒമ്പതു ഭാഷകളില്‍ സൗജന്യമായി പോസ്റ്റ് ചെയ്യാനും വായിക്കാനും സാധിക്കും. മലയാളം കൂടാതെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, പഞ്ചാബി, തമിഴ്, തെലുഗ്, കന്നഡ […]

ഇന്ത്യയില്‍ ടെലികോം പരാതികള്‍ സ്വീകരിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ വരുന്നു

Posted on Nov, 26 2013,ByArun

ഇന്ത്യയിലെ ടെലികോം വരിക്കാര്‍ക്ക് അവരുടെ ടെലികോം സേവനവുമായി സംബന്ധിച്ച ഏല്ലാ പരാതികളും രേഖപ്പെടുത്താന്‍ ഒരു പ്രത്യേക ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വരുന്നു. നിങ്ങള്‍ ഏത് സേവന ദാതാവിന്റെ കീഴിലാണെങ്കിലും, അവരെക്കുറിച്ചുള്ള പരാതികള്‍ 1037 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇപ്പോള്‍ നിലവില്‍ ഉള്ള രീതി അനുസരിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന സേവനത്തില്‍ പരാതിയുണ്ടെങ്കില്‍ അത് അതാത് സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറിലാണ് പറയേണ്ടത്. അതില്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ ടെലികോം നോഡല്‍ […]

4ജി സ്പീഡിലേക്ക് കേരളവും; ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നിവ വഴി നാലാം തലമുറ ടെലികോം സേവനം കേരളത്തിലേക്കും

Posted on Nov, 19 2013,ByArun

4ജി സേവനം ഇന്നു വരും നാളെ വരും എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു. അവസാനം ഈ കാത്തിരിപ്പിന് ഒരറുതി വരുത്തി കൊണ്ട് 4ജി സേവനം കേരളത്തിലും വരുന്നു. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം എന്നിവയാണ് കേരളത്തില്‍ 4ജി സേവനം അവതരിപ്പിക്കുന്നത്. കേരളത്തില്‍ 4ജി സേവനം ലഭ്യമാക്കാന്‍ ലൈസന്‍സുള്ള ക്വാള്‍കോമിന്റെ വയര്‍ലെസ് ബിസിനസ് സര്‍വീസസ് എന്ന കമ്പനിയെ ഏറ്റെടുത്തതോടെയാണ് കേരളത്തിലേക്ക് എയര്‍ടെല്‍ 4ജി എത്തുന്നത്. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ തന്നെ എയര്‍ടെല്‍ കേരളത്തില്‍ […]

വൊഡാഫോണ്‍ ഇന്റര്‍നെറ്റ് നിരക്ക് 80 ശതമാനം കുറച്ചു

Posted on Oct, 31 2013,ByArun

ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ടെലികോം കമ്പനികളില്‍ ഒന്നായ വൊഡാഫോണ്‍ രാജ്യത്തെ ഇന്റര്‍നെറ്റ് നിരക്ക് 80 ശതമാനം കുറച്ചു. 10 കെബി വരെയുള്ള ബ്രൗസിംഗിന് രണ്ട് പൈസയാണ് പുതിയ നിരക്ക്. നേരത്തെ 10 കെബിക്ക് പത്ത് പൈസയായിരുന്നു നിരക്ക്. പുതിയ നിരക്ക് നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രിപെയ്ഡ് വരിക്കാര്‍ക്കും പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും ഒരേ നിരക്കാണ്.

യുട്യൂബ് ചാനലുകള്‍ ഡിടിഎച്ച് സേവനം വഴി ടിവിയില്‍ കാണാനുള്ള വഴിയൊരുങ്ങുന്നു

Posted on Oct, 08 2013,ByArun

ഇന്ത്യയില്‍ അധികം താമസിയാതെ യുട്യൂബ് ചാനലുകള്‍ ടിവിയില്‍ കാണാം. ഡിടിഎച്ച് സേവനം വഴിയായിരിക്കും യുട്യൂബ് ചാനലുകള്‍ ടിവിയില്‍ ലഭ്യമാവുക. ഗൂഗിള്‍ ഇന്ത്യയിലെ ഡിടിഎച്ച് സേവന ദാതാക്കളുമായി ഇതിനുവേണ്ടിയുള്ള ചര്‍ച്ചയിലാണ് എന്നാണ് ഗൂഗിളിന്റെ പ്ലാറ്റ്ഫോം പാര്‍ട്ട്‌നഷിപ്പ് ആഗോള തലവന്‍ ഫ്രാന്‍സിസ്കോ വരേല (Francisco Varela) പറയുന്നത്. ഏതെല്ലാം സേവന ദാതാക്കളുമായാണ് ചര്‍ച്ച നടക്കുന്നത് എന്ന വിവരം ലഭ്യമല്ല. ഇന്ത്യയില്‍ യുട്യൂബിന്റെ പ്രചാരം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗൂഗിളിന്റെ പുതിയ നീക്കം. ഇന്ത്യയില്‍ നിന്നും യുട്യൂബിന് ഒരു മാസം 55 ദശലക്ഷം […]