Author Archives: Arun Thenhipalam

ഹുവായ് ഓണര്‍ 5 എക്‌സ് – കുറഞ്ഞ വിലയിൽ ഒരു പ്രീമിയം ഫോൺ

Posted on Jun, 12 2016,ByArun

ഹുവായ് ഓണര്‍ 5 എക്‌സ് കുറഞ്ഞ വിലയിൽ ഹുവായിൽ നിന്നും ഒരു പ്രീമിയം ഫോൺ. 12999 രൂപയാണ് ഇതിന്റെ വില. ഈ വിലക്ക് വളരെ മികച്ച ഫീച്ചറുകളും സൗകര്യങ്ങളുമാണ്‌ ഓണര്‍ 5എക്‌സിൽ ഹുവായ് ഉൾപ്പെടുത്തിയിരിക്കുന്നത്. മെറ്റൽ ബോഡി, 3000 എംഎഎച് ബാറ്ററി, ഫുൾ എച്ഡി 5.55 ഇഞ്ച്‌ വലിപ്പമുള്ള സ്ക്രീൻ, വേഗമേറിയ വിരലടയാള സെൻസർ, ഇരട്ട സിം സ്ലോട്ട് എന്നിവയാണ് ഓണര്‍ 5എക്‌സിന്റെ പ്രധാന സവിശേഷതകൾ. ചുരുക്കി പറഞ്ഞാൽ “വിലയോ തുച്ചം ഗുണമോ മെച്ചം”. മികച്ച ഡിസ്പ്ലേ […]

ഗൂഗിള്‍ അതിവേഗ സൗജന്യ വൈഫൈ ഇനിമുതല്‍ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലും

Posted on Apr, 17 2016,ByArun

ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് ഗൂഗിള്‍ നടപ്പിലാക്കുന്ന അതിവേഗ സൗജന്യ വൈഫൈ സേവനം എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ ഇന്നു മുതല്‍ ലഭിക്കും. കൊച്ചിയെ കൂടാതെ പൂനെ, ഭുബനേശ്വര്‍, ഭോപാല്‍, റാഞ്ചി, റായ്പൂര്‍, വിജയ്‌വാഡ, കച്ചെഗുഡ (ഹൈദരാബാദ്), വിശാഖപട്ടണം എന്നീ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സേവനം ഇന്നുമുതല്‍ ലഭിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ ടെലികോം വിഭാഗമായ റെയില്‍ടെല്ലുമായി സഹകരിച്ചാണ് ഗൂഗിള്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നത്.

പരിചയമില്ലാത്ത യുവതികളുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കരുത്; സൈനികര്‍ക്ക് ഐടിബിപിയുടെ മുന്നറിയിപ്പ്

Posted on Apr, 17 2016,ByArun

സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ പരിചയമില്ലാത്ത യുവതികളുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കരുതെന്ന് സൈനികര്‍ക്ക് ഐടിബിപിയുടെ നിര്‍ദ്ദേശം. ഇത്തരം റിക്വസ്റ്റുകളുടെ ലക്ഷ്യം രാജ്യ സുരക്ഷയിലെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തയെടുക്കലാകം എന്ന കണ്ടെത്തലാണ് ഈ നിര്‍ദ്ദേശത്തിനു പിന്നില്‍. ഇന്‍ഡോ-തിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഡയറക്ടര്‍ ജനറല്‍ കൃഷ്ണ ചൗധരിയാണ് സൈനികര്‍ക്കുള്ള പുതിയ നിര്‍ദേശങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഐഎസ്, പാക്കിസ്ഥാന്‍, ചൈനീസ് ചാരന്മാര്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. ഇവര്‍ പെണ്‍കുട്ടികളുടെ വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച് ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ ഒറിജിനല്‍ […]

YU യൂറേക്ക നോട്ട് ഇന്ത്യന്‍ വിപണിയിലെത്തി

Posted on Apr, 16 2016,ByArun

മൈക്രോമാക്സ് പിന്തുണയോട്കൂടി പ്രവര്‍ത്തിക്കുന്ന YU ടെലിവെന്‍ച്വര്‍സ് അവരുടെ യൂറേക്ക നിരയില്‍പെട്ട പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ യൂറേക്ക നോട്ട് ഇന്ത്യന്‍ വിപണിയിലിറക്കി. 13,499 രൂപയാണ് ഫോണിന്റെ വില. ഏപ്രില്‍ 16 മുതല്‍ ഈ ഫോണ്‍ ഇന്ത്യയിലെ ഔട്ട് ലെറ്റുകളില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്. 6 ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേ, വിരലടയാള സെന്‍സര്‍, 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകള്‍. വൈ.യു ശ്രേണിയിലെ ആദ്യ ഫാബ്ലെറ്റ് ഫോണാണിത്. 367ppi പിക്സല്‍ ഡെന്‍സിറ്റിയും, 1920×1280 റെസല്യൂഷനും ഉള്ള 6 […]

ഐഫോണ്‍ SEയെ കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം

Posted on Mar, 27 2016,ByArun

ഐഫോണ്‍ എസ്ഇ അഥവാ ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ ആപ്പിള്‍ അവതരിപ്പിച്ചു. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് വൈസ് പ്രസിഡന്‍റ് ഗ്രെഗ് ജൊസ്വെയ്ക് ആണ് ഫോണിന്‍റെ പ്രഖ്യാപനം നടത്തിയത്. ഐഫോണ്‍ 5 എസിന് സമാനമായ രൂപകല്‍പ്പനയോടെ എത്തിയിരിക്കുന്ന ഫോണിന് 5 എസിനേക്കാള്‍ മികച്ച ഹാര്‍ഡ്‌വെയറാണുള്ളത്. 1136 x 640 പിക്സല്‍ റെസലൂഷന്‍ നല്‍കുന്ന 4 ഇഞ്ച് സ്ക്രീനുള്ള ഐഫോണ്‍ എസ്ഇയുടെ വരവോടെ ഐഫോണ്‍ 5 എസിന്റെ നിര്‍മ്മാണവും ആപ്പിള്‍ അവസാനിപ്പിക്കുമെന്നാണ് ശ്രുതി. ഐഫോണുകളുടെ ഡിസ്‌പ്ലേ മിഴിവിന് കാരണമായ റെറ്റിന ഡിസ്‌പ്ലേ […]

വാട്ട്‌സ്ആപ്പില്‍ ഇനി അക്ഷരങ്ങള്‍ ബോള്‍ഡും ഇറ്റാലികും ആക്കാം

Posted on Mar, 25 2016,ByArun

ആന്‍ഡ്രേയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായാണ് വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് 2.12.535 എത്തിയിരിക്കുന്നത്. അക്ഷരങ്ങള്‍ ബോള്‍ഡായും ഇറ്റാലികായും ടൈപ്പ് ചെയ്യാം എന്നതാണ് പുതിയ മാറ്റം. പുതിയ ഫീച്ചര്‍ വഴി സംഭാഷണത്തിലെ വളരെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ എളുപ്പത്തില്‍ മെസ്സേജ് വായിക്കുന്ന ആളുടെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിയും. അക്ഷരങ്ങള്‍ അല്ലെങ്കില്‍ വാക്കുകള്‍ ബോള്‍ഡ് ആക്കാന്‍ വേണ്ടി തുടക്കവും അവസാനവും ആസ്ട്രിസ്‌ക് മാര്‍ക്കും (*) ഇറ്റാലിക്കാക്കാന്‍ വേണ്ടി തുടക്കവും അവസാനവും അണ്ടര്‍സ്‌കോര്‍(_) ചേര്‍ത്താല്‍ മതി. മെസ്സേജ് വായിക്കുന്ന ആളുടെ ഫോണിലും […]

മികച്ച ടെക് സംവിധാനങ്ങളുമായി ബഡി കാബ് ടാക്സി സേവനം കൊച്ചിയില്‍

Posted on Jan, 15 2016,ByArun

ചിലവ് കുറഞ്ഞ ഒരു ടാക്സി സേവനവുമായി കൊച്ചിയില്‍ എത്തിയിരുക്കുകയാണ് ബഡി കാബ് (BuddyCab.in). ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബഡി ക്യാബിന്റെ സേവനം ഇന്ത്യയില്‍ എവിടെയും ലഭ്യമാണ്. കേരളത്തില്‍ കൊച്ചി ആസ്ഥാനമായി കമ്പനി പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. കൊച്ചി നഗരവാസികള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്‌, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പോലെയുള്ള സ്ഥലങ്ങിലേക്ക് പോകുവാനും, അതു പോലെ ഈ സ്ഥലങ്ങളില്‍ നിന്നും വീട്ടില്‍ എത്തുന്നതിനും വളരെ സൗകര്യ പ്രദമായ ഒരു സേവനം ആണ് ബഡി കാബ് ഒരുക്കിയിരിക്കുന്നത്. ഫോണ്‍ വഴിയും കമ്പനി […]

മോട്ടോ ജി ടര്‍ബോ ഇന്ത്യയില്‍ എത്തി; വില 14,499 രൂപ

Posted on Dec, 13 2015,ByArun

മോട്ടോറോളയുടെ മോട്ടോ ജി ടര്‍ബോ സ്‍മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി. പേര് സൂചിപ്പിക്കും പോലെ ടര്‍ബോ പവര്‍ ചാര്‍ജറാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ആറു മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ തക്ക ഊര്‍ജം സംഭരിക്കാന്‍ ടര്‍ബോ പവര്‍ ചാര്‍ജര്‍ സംവിധാനത്തിന് കഴിയും. 14,499 രൂപയ്ക്ക് ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭിക്കും. ഇതോടൊപ്പം ഫ്ലിപ്പ്കാര്‍ട്ടുവഴി തിരഞ്ഞെടുക്കപ്പെടുന്ന 100 ഉപഭോക്താക്കള്‍ക്ക് 100 ശതമാനം കാഷ്ബാക്കും മോട്ടറോള വാഗ്ദാനം ചെയ്യുന്നു. 6000 രൂപവരെ എക്‌സേഞ്ച് ഓഫറും കമ്പനി നല്‍കുന്നുണ്ട്. […]

15 ദിവസം ചാര്‍ജ് നില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുമായി ചൈനീസ്‌ കമ്പനി

Posted on Dec, 13 2015,ByArun

ഒരു തവണ മുഴുവന്‍ ചാര്‍ജ് ചെതാല്‍ 15 ദിവസം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാമെന്ന അവകാശവാദവുമായി ചൈനീസ്‌ കമ്പനി. ഔകിടെല്‍ എന്ന ചൈനീസ് കമ്പനിയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിക്കുന്നത്. ഔകിടെല്‍ കെ 10000 എന്നാണ് ഫോണിന്റെ പേര്. ഏകദേശം 16000 രൂപയായിരിക്കും ഫോണിന്‍റെ വില. 10000 mAh ശേഷിയുള്ള ബാറ്ററിയാണ് ഫോണിന് 15 ദിവസത്തെ ബാറ്ററി ബാക്ക്അപ്പ് നല്‍കുന്നത്. ആന്‍ഡ്രോയ്ഡ് 5.1 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണില്‍ 4ജി സപ്പോര്‍ട്ടുമുണ്ട്. 720 x […]

വിന്‍ഡോസ്‌ 10 ല്‍ നിങ്ങള്‍ക്ക് സഹായകമാകുന്ന 18 കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍

Posted on Aug, 05 2015,ByArun

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഒഎസ് ആയ വിന്‍ഡോസ്‌ 10 ന്റെ ഉപയോഗം എളുപ്പമാക്കാന്‍ സഹായിക്കുന്ന 18 കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. 1) Windows key + A ആക്ഷന്‍ സെന്റര്‍ തുറക്കുന്നു. 2) Windows key + C പേര്‍സണല്‍ അസിസ്റ്റന്റ് കോര്‍ട്ടാനയെ listening മോഡില്‍ തുറക്കുന്നു. 3) Windows key + I സെറ്റിങ്ങ്സ് വിന്‍ഡോ തുറക്കുന്നു. 4) Windows key + L പിസി ലോക്ക് ചെയ്യുന്നു / യൂസര്‍ അക്കൗണ്ട്‌ പെട്ടന്ന് […]