ബ്ലൂ വെയില്‍ ഗെയിം – സത്യമോ അതോ മിഥ്യയോ ? ഒരു അവലോകനം !

ബ്ലൂ വെയിൽ ചലഞ്ചിന്റെ കുരുക്കിൽ കുടുങ്ങി കൗമാരം പൊലിഞ്ഞതായി പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മണിപ്പുരിൽ, മുംബൈയിൽ, എന്തിനേറെ ഇതൊന്നും ഒരു പ്രശ്നമല്ല എന്ന് ട്രോൾ മഴ പെയ്ത ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും. സംഭവത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് മുഖ്യ മന്ത്രി പ്രധാന മന്ത്രിക്ക് കത്തയക്കുന്നു, കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടുന്നു, ബ്ലൂ വെയിലുമായി ബന്ധപ്പെട്ട ലിങ്കുകളും മറ്റും നിരോധിക്കാൻ ഫേസ്ബുക്, ട്വിറ്റെർ, ഗൂഗിൾ പോലുള്ള ടെക് ഭീമന്മാർക്ക് നിർദ്ദേശം കൊടുക്കുന്നു.

വിക്കിപീഡിയ പേജ് അതെ പടി മൊഴിമാറ്റി ചെയ്ത് വാർത്തയായി പ്രസിദ്ധികരിക്കുന്നു. ഒരു സാധാരണ, കൗമാരക്കാരുടെ മാതാപിതാക്കൾക്ക് ഭീതിയിലാഴ്ത്താൻ വേറെന്ത് വേണം? ചുരുക്കം ലേഖനങ്ങളെ മാറ്റി നിർത്തിയാൽ, കൃത്യത തീർത്തുമില്ലാത്ത ലേഖനങ്ങൾ കുഴപ്പിക്കുന്നു എന്നതിലുപരി ഒന്നുമില്ല എന്നാണ് ലേഖനങ്ങളിലെ സാധാരണക്കാരുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇതിൽ എന്താണ് സത്യം എന്താണ് മിഥ്യ എന്ന് ഇഴ കിറി പരിശോധിച്ച് നോക്കാം. ആദ്യം ലഭ്യമായ വിവരങ്ങളും തുടർന്ന് വസ്തുത വിശകലനവും.

ലഭ്യമായ വിവരങ്ങൾ

പേരിന്റെ വഴി

ബ്ലൂ വെയിൽ ചലഞ്ചിന് ആ പേര് വന്നതായി പറയപ്പെടുന്നത്, വിവിധങ്ങളായ കാരണങ്ങളാൽ നിലത്തിമിംഗലങ്ങൾ കരയിലടിഞ്ഞു കൂട്ടത്തോടെ ചത്ത് വീഴുന്ന പ്രതിഭാസത്തിൽ നിന്നാണ്. ബ്ലൂ വെയിൽ എന്ന പേരിനു പുറമെ എ സൈലന്റ് ഹൗസ്, വെയ്ക് മീ അപ് അറ്റ് 4.30 എ എം, ഇ സീ ഓഫ് വെയ്ൽസ് തുടങ്ങിയ പേരുകളിലും ഇന്റർനെറ്റിലും ഡീപ് നെറ്റിലും ഇത് പ്രചരിക്കുന്നുണ്ട് എന്നാണ് നിലവിൽ ഇന്റർനെറ്റ് നൽകുന്ന വിവരം.

ഗെയിമിന്റെ ചരിത്രം

യൂറോപ്പിൽ വളരെ, ഫേസ്ബുക്കിനെക്കാളേറെ പ്രചാരം നേടിയ സോഷ്യൽ നെറ്വർക്കാണ് വികോണ്ടാക്ടെ അഥവാ വികെ. 2013-ൽ, ചലഞ്ചിന്റെ പ്രാഥമിക രൂപം അവതരിപ്പിക്കപ്പെട്ടു. 2016 നവംബറിൽ 120 പേരുടെ മരണത്തിനു ഉത്തരവാദിത്വം ആരോപിച്ച് ഫിലിപ് ബൂട്ടയേകണേ അറസ്റ് ചെയ്യുന്നു. വിവിധ രാജ്യങ്ങളിൽ സമാന കാരണത്തൽ കൗമാരക്കാർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് ചെയ്യുന്നു.

ചലഞ്ചിന്റെ വിധം

ഗെയിം മുന്നോട്ട് പോകുന്നത് കളിക്കാരായ ചാലെഞ്ചറും, അഡ്മിനും തമ്മിലൂടെയാണ്. കളിക്കാരൻ തീർച്ചയായും പൂർത്തിയാക്കേണ്ട കുറച്ച് കർത്തവ്യങ്ങൾ നൽകുന്നു. സ്വയം പീഡനമാണ് ആദ്യ ഘട്ടങ്ങളിൽ. പിന്നീട് ഘട്ടങ്ങൾ കൂടുതൽ സങ്കീർണ്ണമാകുകയും അന്ത്യത്തിൽ അത് ആത്മഹത്യലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

അമ്പത് ദിവസങ്ങളാണ് കർത്തവ്യങ്ങൾക്ക് നൽകുന്ന കാലാവധി. ഇത് അതിരാവിലെ 4.20ന് തുടങ്ങുന്നു. ക്രെയിനിന്റെ മുകളിലേക്ക് കയറുക, ചിലകാര്യങ്ങൾ കൈകളിൽ കുത്തിവരക്കുക, സൂചി കൊണ്ട് കൈയ്യിലോ കാലിലോ മുറിവേൽപ്പിക്കുക, മേൽക്കൂരകളിലും, പാലങ്ങളുടെ പിടികളിലും നിൽക്കുക, അഡ്മിൻ അയക്കുന്ന വീഡിയോകൾ, പാട്ടുകൾ കാണുക, കേൾക്കുക എന്നിവയാണ് മിക്കവാറും ചെയ്യാൻ നിർബന്ധിക്കുന്ന കർത്തവ്യങ്ങൾ.

എങ്ങനെ തുടങ്ങി എന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നിരുന്നാലും, ആഗോളമായി, പറയപ്പെടുന്ന ബ്ലൂ വെയിൽ ചലഞ്ച് ചരിത്രത്തിന്റെ ഏകദേശ രൂപം താഴെ പറയും വിധമാണ്.

  • വേട്ടക്കാരൻ കൃത്യമായ മാനസിക അപഗ്രഥനങ്ങളുടെ വെളിച്ചത്തിൽ ഇരയെ കണ്ടെത്തുന്നു. അല്ലെങ്കിൽ ഇര വേട്ടക്കാരനെ തേടി ചെല്ലുന്നു. വേട്ടക്കാരന്റെ പേര് വെയിൽ ട്യൂട്ടർ എന്നാണ്.
  • ചാറ്റ് ബോക്സിൽ എത്തുന്നു.
  • ഇരയെ ചലഞ്ചു ചെയ്യുന്നു.
  • ഓരോ ദിവസവും ഓരോ ചലഞ്ച് വീതം. പുലർച്ചെ നാലേ മുപ്പതിന് ചലഞ്ച് നൽകുന്നു. വൈകീട്ട് ഇര വേട്ടക്കാരന് ചലഞ്ച് പൂർത്തിയാക്കിയതിന് തെളിവ് നൽകുന്നു.
  • ഇത് ദിവസവും തുടരുന്നു. ഓരോ ദിവസവും സ്വ-പീഡനം ചെയ്യുന്നു. കൈകാലുകളിലും മറ്റും മുറിവുകൾ ഉണ്ടാക്കുന്നു.
    ക്രമേണ അൻപതാം ദിവസം മുറിവുകൾ ഒരു നീലത്തിമിംഗത്തിന്റെ ആകൃതി പ്രാപിക്കുന്നു, ചലഞ്ചർ ആത്മഹത്യ ചെയ്യുന്നു.
  • റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രാജ്യങ്ങൾ

    അർജന്റീന, ബ്രസീൽ, ബൾഗേറിയ, ചിലി, ചൈന, കൊളംബിയ, ജോർജിയ, ഇന്ത്യ, ഇറ്റലി, കെനിയ, പരാഗമായ്, പോർട്ടുഗൽ, റഷ്യ, സൗദി അറേബ്യാ, സെർബിയ, സ്പെയിൻ, അമേരിക്ക, ഉറുഗ്വായ്, വെനുസ്വാല

    മുൻ മാതൃക

    നെകോമിനേറ്റ് – നെക്ക് ഉം നോമിനേറ്റും കൂടി ചേർന്നാണ് പേരുണ്ടായത്. ചലഞ്ച് രീതി തന്നെയാണ് അവലംബിക്കുന്നത്. ഐസ് ബക്കറ്റ് ചലഞ്ച് പോലെ ഒരൊറ്റ വീർപ്പിൽ ഒരു കുപ്പി മദ്യം അകത്താക്കുകയും സുഹൃത്തിനെ ചലഞ്ച് ചെയ്യുകയുമാണ് രീതി. ഇംഗ്ലണ്ടിലും അയർലണ്ടിലുമായി കുറച്ചാളുകൾ മരണപ്പെട്ടതോടെ പ്രചാരം ഇല്ലാതായി.

    ആരെയെല്ലാമാണ് ബാധിക്കുന്നത്

    അടിസ്ഥാന പരമായി, ചലഞ്ച് മുൻപോട്ട് വെക്കുന്നത്, ലക്ഷ്യമായി കാണുന്നത് അതിവൈകാരിക യുവത്വത്തെ ഇല്ലായ്മ ചെയ്യുക എന്നാണ് ഇന്റർനെറ്റിന്റെ വാദം. ഏത് തരക്കാരെ ആണ് ബാധിക്കുക എന്ന് യു കെ ആസ്ഥാനമായ എൻ എസ് പി സി സി വ്യക്തമാക്കിയിട്ട്ടുള്ളതായി വയേർഡ് മാസിക റിപ്പോർട്ട് ചെയ്യുന്നു. അത് ഈവിധമാണ്.

    • സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും പുറന്തള്ളപ്പെട്ടവർ.
    • പതിഞ്ഞ മാനസികാവസ്ഥയും അസന്തുഷ്ടിയും പുലർത്തുന്നവർ.
    • ദിവസംതോറും ചുമതലകൾ നിർത്തുന്നതിൽ വിഷമമനുഭവിക്കുന്നവർ.
    • പെട്ടെന്ന് ഉഗ്രകോപങ്ങൾ തങ്ങളുടേതോ മറ്റുള്ളവരേയോ നേർക്ക് തുറന്നുകൊടുക്കുന്നവർ.
    • ആസ്വദിച്ച ചെയ്തു പോന്നിരുന്ന പ്രവർത്തനങ്ങളിൽ താൽപര്യമില്ലാതെ വരുന്നവർ.
    • ഭക്ഷണം കഴിക്കാനും ഉറങ്ങാനും ബുധ്ധിമുട്ടുന്നവർ.

    വസ്തുതാ പരിശോധന

    ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് റഷ്യയിൽ ആണ് – സത്യം

    ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് റഷ്യയിൽ ആയിരുന്നു. 2016 മെയ് മാസത്തിൽ നോവായ ഗസറ്റ എന്ന റഷ്യൻ പത്രത്തിൽ വന്ന വാർത്തയാണ് ബ്ലൂ വെയിൽ എന്ന വാക്ക് പുറം ലോകത്തെ അറിയിച്ചത്. നോവായ ഗസറ്റ റഷ്യൻ സർക്കാരിന്റെ ആജ്ഞാനുവർത്തിയാണ്.

    റഷ്യയിൽ കൊല്ലപ്പെട്ട 120 കൗമാരക്കാരുടെ ആത്മഹത്യക്ക് ഹേതു ബ്ലൂ വെയിൽ ആണ് – സ്ഥിരീകരിച്ചിട്ടില്ല

    റഷ്യയും സമീപ രാഷ്ട്രങ്ങളും യുവ ജനങ്ങളുടെ ആത്മഹത്യക്ക് പേര് കേട്ടതാണ്. അതിനാൽ തന്നെ അത്തരത്തിൽ ഒരു ചലഞ്ച് ആണ് ഇതിന്റെ പിന്നിൽ എന്ന് പൂർണ്ണമായി കരുതാനാകില്ല.

    മറ്റൊരു റഷ്യൻ ഗൂഡാലോചനായോ? – സ്ഥിരീകരിച്ചിട്ടില്ല

    • റഷ്യൻ പ്രസിഡണ്ട് പുടിൻ, രാജ്യത്തെ ഉയർന്ന യുവജന ആത്മഹത്യക്കെതിരെ ഒന്നും ചെയ്യുന്നില്ല എന്ന് പ്രചരിക്കുന്ന കാലത്താണ് ചലഞ്ച് വാർത്തകൾ പ്രചാരം നേടുന്നത്.
    • ഫിലിപ്പ് ബുഡയ്ക്കിന് എന്ന യൂണിവേഴ്സിറ്റി ഡ്രോപ്പ് ഔട്ടിന്റെ അറസ്റ് ചെയ്യുന്നു.
    • റഷ്യയിൽ പ്രശ്നങ്ങൾ കെട്ടടങ്ങുന്നു.

    നവംബർ 2015 മുതൽ ഏപ്രിൽ 2016 വരെയുള്ള 120 ൽ 80 ആത്മഹത്യകൾക്ക് ഹേതു ബ്ലൂ വെയിൽ ആണ് – തെറ്റ്

    റേഡിയോ ഫ്രീ യൂറോപ്പിന്റെ അന്വേഷണത്തിൽ ഇത് തെറ്റെന്നു കണ്ടെത്തിയിട്ടുണ്ട്.

    ഫിലിപ്പ് കുറ്റം സമ്മതിച്ചു – തെറ്റ്

    എട്ടോളം മരണ ഗ്രൂപ്പുകളുടെ അഡ്മിൻ ആയിരുന്നു എന്നും, പതിനാറോളം കൗമാരക്കാരുടെ മരണത്തിനു ഉത്തരവാദിയുമാണെന്ന കാരണത്താൽ ജയിലിലടച്ച ഫിലിപ് ബൂട്ടയ്ക്കിന് ഇത് വരെയും കുറ്റം സമ്മതിച്ചിട്ടില്ല.ബൂട്ടയ്ക്കിന് തന്റെ ലക്‌ഷ്യം സമൂഹ സൂചികരണമാണെന്നു പറഞ്ഞതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് നോവായ ഗസറ്റ ആണ്.

    അവർ തന്നെ ആണ് ബ്ലൂ വെയിൽ എന്നത് പുറം ലോകത്ത് കൊണ്ടുവരുന്നത്. മാത്രമല്ല, മറ്റൊരു പ്രമുഖ റഷ്യൻ പത്രവും ഇ കാര്യം റിപ്പോർട്ട് ചെയ്യുന്നില്ല. എന്നത് കൂടാതെ, മറ്റെല്ലാ മാധ്യമങ്ങളും സൈറ്റ് ചെയ്യുന്നത് ഈ ലേഖനം മാത്രമാണ്. ഇതും ഒരു റഷ്യൻ ഗൂഡലോചനായോ എന്ന സംശയം ജനിപ്പിക്കുന്നു.

    ബ്ലൂ വെയിലോ സമാന മരണ ഗ്രൂപ്പുകളോ നിലനിൽക്കുന്നുണ്ട് – ശരി

    റേഡിയോ ഫ്രീ യൂറോപ്പിന്റെ അന്വേഷണത്തിൽ അവർ ഇത്തരമൊരു ഗ്രൂപ്പുമായി സന്ദേശം കൈമാറുകയും ആദ്യ ഉണ്ടായി. ചലഞ്ചിന് മറുപടിയായി പ്രൂഫ് ചിത്രം അയക്കാത്തതിനാൽ കൂടുതൽ സംഭാഷണങ്ങൾ നടക്കാതെ പോയി.

    50 ചലഞ്ചുകളാണ് ഉള്ളത് – സ്ഥിതീകരിച്ചിട്ടില്ല

    വാമൊഴിയായി 50 ദിവസം, 50 ചലഞ്ചുകൾ എന്നിങ്ങനെ പറയുന്നു എന്നല്ലാതെ തെളിവുകൾ ലഭ്യമല്ല.

    ഈ ചലഞ്ച് ചെയ്യുന്നത് ഒരു ആൻഡ്രോയിഡ് അപ്ലിക്കേഷൻ ഉപയോഗിച്ചാണ് – തെറ്റ്

    ചാറ്റുകളിലൂടെ പുരോഗമിക്കുന്നതായി പറയപ്പെടുന്ന ചലഞ്ചിന് ആൻഡ്രോയ്ഡ് ആപ്പ് ഒന്നും തന്നെ ഇല്ല എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. അത്തരത്തിൽ ഒന്ന് കണ്ടെത്തിയാൽ മനസിലാക്കിക്കൊള്ളൂ, അത് ഒരു കൌണ്ടർ അപ്ലിക്കേഷൻ ആണെന്ന്. ( ഒറിജിനൽ ആണെന്ന് തെറ്റിധരിപ്പിക്കൽ.) അല്ലെങ്കിൽ വ്യക്തിവിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തിലാണ് ആപ്പ് പ്രവർത്തിക്കുന്നതെന്ന്.

    ബ്ലൂ വെയിൽ ചലഞ്ചിനെ കുറിച്ചുള്ള വാർത്തകൾ എല്ലാം ശരിയാണ് – തെറ്റ്

    80 ശതമാനത്തോളം വാർത്തകളും വസ്തുതകൾ പരിശോധിച്ചല്ല അല്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ പ്രശസ്ത മാധ്യമ സ്ഥാപനങ്ങളായ aol, ഹഫിങ്ടൺ പോസ്റ്റ് എന്നിവയും ഉൾപ്പെടും. ബൾഗേറിയൻ സേഫാർ ഇന്റർനെറ്റ് സെന്ററിൻലെ അപോസ്റ്റോലോവിന്റെ അഭിപ്രായ പ്രകാരം ഭൂരിഭാഗം വാർത്തകളും തെറ്റാണു.

    ബ്ലൂ വെയിൽ ചലഞ്ചുമായി ബന്ധപ്പെട്ട അറസ്റ്റിലായിരിക്കുന്നത് ഒരാൾ – ഫിലിപ് ബൂട്ടയ്ക്കാൻ മാത്രം – ശരി

    2015 നവംബർ മുതൽ 2016 മെയ് വരെയുള്ള കാലയളവിലെ ആത്മഹത്യക്ക് കാരണം കൊലയാളി ചലഞ്ച് ആണെന്ന നിഗമനത്താൽ റഷ്യൻ പോലിസും രഹസ്യ അന്യോഷണ വിഭാഗവും അറസ്റ്റു ചെയ്തിരിക്കുന്നത് 21 വയസുകാരനായ ഒരാളെ മാത്രമാണ്. കാര്യക്ഷമതക്ക് പേര് കേട്ട റഷ്യൻ പോലീസും രഹസ്യ അന്യോഷണ വിഭാഗവും ഇന്നേ വരെ മറ്റൊരാളെ അറസ്റ് ചെയ്തിട്ടില്ല എന്ന് മാത്രമല്ല തെളിവുകളുടെ അഭാവത്താൽ ബൂട്ടയ്ക്കാനെ വിചാരണ ചെയ്തിട്ട് കൂടിയില്ല.

    #BlueWhale തുടങ്ങിയ ഹാഷ് റ്റാഗുകൾ വഴി ചലഞ്ചിലേക്ക് എത്തിച്ചെരാം – സ്ഥിരീകരിച്ചിട്ടില്ല

    ബ്ലൂ വെയിലുമായി ബന്ധപ്പെട്ട വികെയുടെ സ്ഥിരീകരമനുസരിച്ച് അത്തരം ഗ്രൂപുകൾ ഇല്ലാതാക്കി എന്നും ഉപയോഗ്‌താക്കളെ ബ്ലോക്ക് ചെയ്തു എന്നുമാണ് ലഭിക്കുന്ന വിവരം. ബോട്ടുകളെ പിന്തുണക്കുന്ന വികെയിൽ നിലവിലെ കണക്കനുസരിച്ച് 1000 ത്തോളം ബ്ലൂ വെയിൽ ബോട്ടുകൾ ( യഥാർത്ത ഉപയോഗ്താക്കലല്ല) ഉണ്ട്. എന്നാൽ ഇവയെയൊന്നും ആ പേരൊഴിച്ച് ബ്ലൂ വെയിലുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിയുന്നില്ല.

    മറ്റ് ചില സംശയങ്ങൾ

    സന്ദേശം കൈമാറാൻ ഉപയോഗിച്ച മാധ്യമം ഏതാണ് ?

    എഡ്‌വേഡ്‌ സ്നോഡന്റെ വെളിപ്പെടുത്തലുകളും ജൂലിയൻ അസാന്ജിന്റെ വികിലീക്സും സസൂക്ഷ്മം നിരീക്ഷിച്ചാൽ മനസിലാക്കാൻ കഴിയുന്ന ഒരു കാര്യം ഉണ്ട്. അമേരിക്ക ലോകത്തെ തന്നെ ഏകദേശം എല്ലാ ആശയ വിനിമയങ്ങളും നിയന്ത്രിക്കുന്നുണ്ട് അല്ലെങ്കിൽ നിരീക്ഷിക്കുന്നുണ്ട്. അതും വർഷങ്ങളിലായി. കൃത്യമായി പറഞ്ഞാൽ 9 / 11 നു ശേഷം. മറ്റു രാജ്യങ്ങളിലും സ്ഥിതി ഗതികൾ വ്യത്യസ്തമല്ല.

    ഇന്ത്യ പോലും നിയമപരമായി ആശയ വിനിമയ നിരീക്ഷണം ആരംഭിച്ചു. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാൽ, ഫേസ്ബുക്കിൽ പോസ്റ്റിട്ടത്തിന്റെ പേരിൽ മുംബൈ മലയാളി യുവതിയുടെ അറസ്റ്റിനെ ഉദാഹരിച്ച് നോക്കൂ, എത്ര ശക്തമാണ് നിരീക്ഷണ സംവിധാനങ്ങൾ. തൽസ്ഥിതിക്ക് ഗവൺമെന്റ് തലത്തിൽ വിവര അപഗ്രഥനം നടത്തിയാൽ വ്യക്തമായി മനസിലാക്കാവുന്നതേ ഉള്ളു. അതിൽ മെസേജുകൾ ഡിലീറ്റ് ചെയ്തു എന്നെല്ലാം പറയുന്നത് ശുദ്ധ അസംബന്ധം എന്നെ പറയാനാകൂ.

    മാനസികാരോഗ്യ വിദഗ്ദ്ധർ ഇതിന്റെ കുറിച്ച് എന്തെങ്കിലും പഠനങ്ങൾ നടത്തിയോ ?

    ഇത്രയേറെ രാജ്യങ്ങളിലെ യുവാക്കൾ ഒരു പോലെ വിശ്വസിക്കുന്നു, പങ്കെടുക്കുന്നു, എം എൻ ശ്യാമളന്റെ ദി ഹാപ്പനിംഗിലെ പോലെ ബയോ-ടെററിസ്റ് അറ്റാക്ക് പോലെ എല്ലാവരും ആത്മഹത്യ ചെയ്യുന്നു. ഇത്രയധികം മരണങ്ങൾ അതും വിവിധ രാജ്യങ്ങളിൽ.

    ഭാഷ, ദേശം, വംശം, വർഗ്ഗം എന്നിങ്ങനെ എല്ലാം തികച്ചും വ്യത്യസ്തം. ഇവരെയെല്ലാം 50 ദിവസം കൊണ്ട് ആത്മഹത്യക്ക് പ്രേരിപ്പിക്കാൻ തക്ക ബന്ധം ഉണ്ടാക്കി. എന്നിട്ടും ആഗോള തലത്തിൽ ഒരു മനഃശാസ്ത്രജ്ഞനും ഒരു പഠനം പോലും. നടത്തിയിട്ടില്ല എന്ന് പറയുമ്പോൾ അതിൽ എന്തോ ഒരു അസ്വാഭാവികതയില്ലേ ?

    “ഫലത്തിൽ ബ്ലൂ വെയിൽ ആണ് മരണ കാരണം എന്നത് തെളിയിക്കപ്പെടാത്ത ഒന്നാണ്. ആയതിനാൽ തന്നെ മറ്റൊരു വ്യാജ വാർത്ത മാത്രമാണ് എന്ന നിഗമനത്തിൽ എത്തിച്ചേരാം.”

    മാതാപിതാക്കൾക്ക് എന്തെല്ലാം ചെയ്യാനാകും?

    മേൽപ്പറഞ്ഞ വിധമുള്ള കൗമാരക്കാരാണ് ചലഞ്ചിന്റെ ഇര എന്ന് സൂചിപ്പിച്ചിരുന്നല്ലോ, മാതാപിതാക്കൾക്ക് എന്തെല്ലാം ചെയ്യാനാകുമെന്ന് നോക്കാം.

    1. ഇന്ന് ബ്രൗസറുകൾ, മൊബൈൽ അപ്പ്ലിക്കേഷനുകൾ എന്നിവയെല്ലാം തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഹാനികരമാകുന്ന ഉള്ളടക്കം നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് അവസരം നൽകുന്നുണ്ട്. അത്തരം രക്ഷകര്ത നിയന്ത്രണ സംവിധാനങ്ങൾ ഓൺ ആക്കുക.
    2. ഗൂഗിളും1 ആപ്പിളും2 രക്ഷകര്ത നിയന്ത്രണ സംവിധാനങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞു .തരുന്നുണ്ട്. അവ പിന്തുടരുക.
    3. മാനസിക അസ്വാസ്ഥ്യം കാണിക്കുന്നെങ്കിൽ ഡോക്ടറുടെ വിദഗ്‌ധോപദേശം തേടുക.
    4. കുട്ടിയുടെ അധ്യാപകരെ നേരിൽ കണ്ട് തൽസ്ഥിതി ചർച്ച ചെയ്യുക.

    ഗവൺമെന്റ് പിന്തുണ എവിടെയാണ് വേണ്ടത്?

    • സോഷ്യൽ മീഡിയയിലെ നിയന്ത്രണം ഒരു പരിധി വരെ സഹായകരമാണ്. അത് നേരിട്ട് ചലഞ്ചിൽ എത്തിച്ചെരുന്നത് തടയും.
    • രക്ഷകര്ത നിയന്ത്രണ സംവിധാനങ്ങൾ സജീവമാക്കാൻ സെല്ലുലാർ പ്രൊവൈഡർമാർക്ക് നിർദ്ദേശം നൽകുക.
    • വ്യാപകമായി കൗമാരക്കാർക്ക് വേണ്ടിയുള്ള കൗൺസിലിംഗ് സ്ഥാപനങ്ങൾ ആരംഭിക്കുക.

Comments (2)

    1. Tech Lokam says:

      Thank You!

Leave a Reply