ഇന്ത്യയുടെ ഓൺലൈൻ മെറ്റാ-ഡാറ്റ സ്കാനിങ് പ്രൊജക്റ്റ് പ്രവർത്തന സജ്ജം

ഇന്റർനെറ്റ് ഉപഭോഗ്താക്കളുടെ വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യാനുള്ള സൈബർ സെക്യൂരിറ്റി പ്രോജക്ട് പ്രവർത്തന സജ്ജമാണെന്നു കേന്ദ്ര വാർത്താവിനിമയ വകുപ്പ് സഹ മന്ത്രി പി പി ചൗധരി പാർലമെന്റിനെ അറിയിച്ചു. നാഷണൽ സൈബർ കോർഡിനേഷൻ സെന്റർ (എൻസിസിസി) ആണ് ഈ 500 കോടി ചെലവ് വരുന്ന വലിയ പദ്ധതിക്ക് പിന്നിൽ.

ഹിന്ദുസ്ഥാൻ ടൈംസ് 2013 ൽ എൻസിസിസി ഇതിനു വേണ്ടുന്ന അനുമതി നേടിയതായി റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ ഇന്റലിജൻസ് ഏജൻസികൾ തമ്മിലുള്ള നല്ല ഏകോപനം ഉറപ്പാക്കുകയും രഹസ്യാന്വേഷണ വിദഗ്ധരെ സഹായിക്കുകയും ചെയ്യുന്നത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുന്ന പ്രൊജക്റ്റ് നടപ്പിലാക്കുന്നത് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടിം (സി.ആർ.ടി-ഇൻ) ആണ്.

മറ്റ് സൈബർ ഇന്റലിജൻസ് ഏജൻസികൾ നിരീക്ഷണത്തിനായി ഡാറ്റ ശേഖരിക്കാനും പങ്കിടാനും എൻസിസിസിക്ക് കഴിയും. 2015 ൽ പ്രസ്തുത പദ്ധതി നിർദ്ദേശിക്കപ്പെടുമ്പോൾ ദേശീയ ഇൻഫർമേഷൻ ബോർഡിന് കിഴിലായിരുന്നു എങ്കിൽ സഹ മന്ത്രിയുടെ പ്രതികരണത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് എന്സിസിസി ഇപ്പോൾ ഇലക്ട്രോണിക്സ് , ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കിഴിലാണെന്നാണ്.

പദ്ധതിയുമായി സഹകരിക്കുന്ന ഏജൻസികൾ

  1. നാറ്റ്ഗ്രിഡ് – ഐ ബി, റോ തുടങ്ങിയ രഹസ്യഅന്യോഷണ ഏജൻസികൾക്ക് വേണ്ടി ലഭ്യമാക്കിയ ഒരു വലിയ വ്യക്തി വിവര ശേഖരമാണ്. ഇതിൽ ബാങ്ക് അക്കൗണ്ട്, പാൻ കാർഡ് വിവരങ്ങൾ, വാഹന, ലൈസൻസ്, ടെലിഫോൺ വിവരങ്ങൾ തുടങ്ങി 21 തരം വിവരങ്ങൾ ലഭ്യമാണ്.
  2. നാഷണൽ ക്രൈം റക്കോർഡ്സ് ബ്യൂറോ (എൻസിആർബി), ഇന്റലിജൻസ് ബ്യൂറോ (ഐബി), നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) – എന്സിസിസിക്ക് മേൽപ്പറഞ്ഞ ഏജൻസികളിൽ നിന്നുള്ള വിവരങ്ങൾ നേരിട്ട് വിശകലന വിധേയമാക്കാം.
  3. ന്യൂ മീഡിയ വിംഗ് (NMW), ഇലക്ട്രോണിക് മീഡിയ മോണിറ്ററിംഗ് സെന്റർ (EMMC) – നവമാധ്യമങ്ങളെ നിരീക്ഷിക്കുന്നതിന് വേണ്ടി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കിഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്.
  4. ദേശീയ സുരക്ഷാ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം, എൻസിസിസി പോലുളള രഹസ്യാന്വേഷണ വകുപ്പുകളുമായി വിവരം ശേഖരിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്യുന്നു. ഭാവിയിൽ എന്സിസിസി, യുഐഡിഎഐ പോലെ ഒരു സേവന ദാതാവാകാനുള്ള സാധ്യതയും വിദഗ്ദ്ധർ തള്ളിക്കളയുന്നില്ല.

സമാന സ്വഭാവമുള്ള ഗവൺമെന്റ് പദ്ധതികൾ

  1. സൈബർ സ്വച്ഛത കേന്ദ്രം : ലാപ്ടോപ്പുകളിലും കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ഡാറ്റ സംരക്ഷിക്കാൻ ടൂളുകൾ ലഭ്യമാക്കാൻ ഐഎസ്പി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ബാങ്കുകൾ, ആന്റി വൈറസ് കമ്പനികൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതാണ് ഈ വര്ഷം ഫെബ്രുവരിയിൽ സൈബർ സ്വാച്ചതാ കേന്ദ്രം ആരംഭിച്ചത്.
  2. ഇന്ത്യൻ സൈബർ കോ-ഓർഡിനേഷൻ സെന്റർ (ഐ 4 സി): 2015 ൽ സൈബർ കുറ്റ കൃത്യങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സ്ഥാപിതമായതാണ്. ബുള്ളിയിങ്, കുട്ടികളുടെ അശ്ളീല ദൃശ്യങ്ങളുടെ പ്രചാരം തുടങ്ങിയ കുറ്റകൃത്യങ്ങളെ നിയന്തിക്കുന്നതിനും തടയുന്നതിനും വിവിധ അജൻസികളെ സഹായിക്കുന്നു.

Leave a Reply