ഐഫോണ്‍, ആന്‍ഡ്രോയ്ഡ് എന്നിവക്കായുള്ള മൈക്രോസോഫ്റ്റ് ഓഫീസ്‌ ഇപ്പോള്‍‌ സൗജന്യമായി ഉപയോഗിക്കാം

ഐഫോണ്‍, ആന്‍ഡ്രോയ്ഡ് എന്നിവക്കായുള്ള മൈക്രോസോഫ്റ്റ് ഓഫീസ്‌ മൊബൈല്‍ ആപ്പ് മൈക്രോസോഫ്റ്റ് സൗജന്യമാക്കിയിരിക്കുന്നു. ഹോം യൂസിന് മാത്രമേ ഇവ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയൂ. ബിസിനസ്‌ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ ഓഫീസ് 365 സബ്‌സ്‌ക്രിബ്ഷന്‍ എടുക്കണം. മൈക്രോസോഫ്റ്റ് ഓഫീസ്‌ ഐഫോണ്‍ പതിപ്പ് ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ഈ ലിങ്കും, ആന്‍ഡ്രോയ്ഡ് പതിപ്പ് ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ഈ ലിങ്കും സന്ദര്‍ശിക്കുക.

Microsoft Office Mobile Android Version

ഹോം യൂസ് ആണെങ്കില്‍ ഡോക്യുമെന്റ് വായിക്കല്‍, എഡിറ്റിങ്ങ് എന്നിവ ഈ ആപ്പ് വഴി കഴിയും. പക്ഷേ ഐപാഡ് ഉപഭോക്താക്കള്‍ക്ക്‌ മാത്രം എഡിറ്റിങ്ങ് സാധ്യമാകണമെങ്കില്‍ ഓഫീസ് 365 സബ്‌സ്‌ക്രിബ്ഷന്‍ എടുക്കണം. മൈക്രോസോഫ്റ്റ് വണ്‍ ഡ്രൈവ് അടിസ്ഥാനമാക്കിയാണ് ഓഫീസ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. നിങ്ങള്‍ക്ക് സൗജന്യ മൈക്രോസോഫ്റ്റ് അക്കൗണ്ട്‌ ഉണ്ടെങ്കില്‍ മാത്രമേ ഡോക്യുമെന്റ് ഉണ്ടാക്കല്‍, എഡിറ്റിങ്ങ്, സേവിങ്ങ് എന്നിവ നടക്കൂ. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഈ സൗജന്യ ആപ്പ് ഉപയോഗിക്കണമെങ്കില്‍ അതിലെ ഒഎസ് ആന്‍ഡ്രോയ്ഡ് 4 അല്ലെങ്കില്‍ അതിന് മുകളിലോ ആയിരിക്കണം.

ഓഫീസ് ആപ്പ് ഹോം യൂസിന് സൗജന്യമായി നല്‍കുക വഴി മൈക്രോസോഫ്റ്റ് അവരുടെ ക്ലൌഡ് സ്റ്റോറേജ് സേവനമായ വണ്‍ ഡ്രൈവിന്റെ ഉപയോഗം കൂട്ടാനാണ് ശ്രമിക്കുന്നത്. മാത്രമല്ല ബിസിനസ്‌ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ ഓഫീസ് 365 വരിക്കാര്‍ ആവുകയും വേണം ഇതു വഴി കാശും ഉണ്ടാക്കാം. ഇന്ത്യന്‍ വംശജനായ പുതിയ സിഇഒ സത്യ നാദെല്ലയുടെ കീഴില്‍ മൈക്രോസോഫ്റ്റ് ഭാവി കണ്ടുള്ള നീക്കങ്ങള്‍ നടത്തുന്നതായിട്ടാണ് ടെക്നോളജി ലോകം ഇതിനെ വിലയിരുത്തുന്നത്.

Leave a Reply