സാംസങ്ങ് ഗാലക്‌സി എസ് 5 ഇന്ത്യയില്‍ എത്തി; വില 51,000 രൂപ മുതല്‍

Posted on Mar, 28 2014,ByTechLokam Editor

സാംസങ്ങിന്റെ ഏറ്റവും പുതിയ മുന്‍നിര ഫോണായ സാംസങ്ങ് ഗാലക്‌സി എസ് 5 ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വെച്ച് സാംസങ്ങ് അവതരിപ്പിച്ചു. 51,000 മുതല്‍ 53,000 രൂപ വരെയാണ് ഇന്ത്യയില്‍ വില. മാര്‍ച്ച് 29 മുതല്‍ ഗാലക്‌സി എസ് 5 ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ബുക്കുചെയ്യാം.

Samsung galaxy S5 launched in India

ഇന്ത്യയുള്‍പ്പടെ 150 ഓളം രാജ്യങ്ങളില്‍ ഏപ്രില്‍ 11 ന് ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. കറുപ്പ്, വെളുപ്പ്, നീല, സ്വര്‍ണ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. കഴിഞ്ഞ ഫെബ്രുവരി അവസാനമാണ് ബാഴ്‌സലോണയില്‍ വെച്ച് നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ സാംസങ്ങ് സിഇഒ ജെ.കെ. ഷിന്‍ ആണ് ഗാലക്‌സി എസ് 5 ലോകത്തിന് മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത്. തുടര്‍ന്ന് ഒരു മാസത്തിനകം ഈ ഫോണ്‍ ഇന്ത്യയിലെത്തിക്കാന്‍ സാംസങ്ങിനായി.

മെച്ചപ്പെട്ട ക്യാമറ, വേഗതയേറിയ കണക്ടിവിറ്റി സൗകര്യങ്ങള്‍, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള സവിശേഷ ഫിറ്റ്‌നെസ്സ് സങ്കേതങ്ങള്‍ , വിരലടയാള സ്കാനര്‍, പൊടിയെയും വെള്ളത്തെയും ചെറുക്കാനുള്ള ശേഷി തുടങ്ങിയവയാണ് ഗാലക്‌സി എസ് 5ന്റെ പ്രധാന സവിശേഷതകള്‍. സാംസങ്ങ് ഗാലക്സി S5നെ കുറിച്ച് കൂടുതലറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക