സാംസങ്ങ് ഗാലക്സി S5 മാര്‍ച്ച്‌ 27ന് ഇന്ത്യയിലെത്തും

Posted on Mar, 24 2014,ByArun

സാംസങ്ങ് ഗാലക്സി S5 മാര്‍ച്ച്‌ 27ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് സാംസങ്ങ് സ്ഥിതീകരിച്ചു. മാര്‍ച്ച്‌ 27ന് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങിലായിരിക്കും ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക. ഇന്ത്യയില്‍ S5ന്റെ പ്രീബുക്കിങ്ങ് ഈ ആഴ്ച ആരംഭിക്കും.

Samsung Galaxy S5 In India

ഇന്ത്യയിലെ ഉപഭോക്താകള്‍ക്ക് ലോഞ്ചിംങ്ങ് ഓഫര്‍ ആയി ഫോണിന്റെ വിലയില്‍ ഡിസ്കൗന്‍റ്റ് ഉണ്ടായിരിക്കും. കൂടാതെ ഏകദേശം 575 ഡോളറിന്റെ (ഏകദേശം 35,500 രൂപ) മൂല്യമുള്ള ആപ്പുകള്‍ സൗജന്യമായി സാംസങ്ങ് ഗാലക്സി S5ന്റെ കൂടെ ലഭിക്കും. ഇതില്‍ എല്ലാം ഇന്ത്യയില്‍ ലഭിക്കില്ല. ഏതൊക്കെ ആപ്പുകളും സേവനങ്ങളും ആണ് സൗജന്യമായി ലഭിക്കുക എന്നറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ http://www.samsung.com/global/microsite/galaxys5/galaxygifts.html മതി.

ഗാലക്‌സി എസ് 5ന്റെ എടുത്ത് പറയേണ്ട സവിശേഷതകള്‍ ഇവയാണ് – മെച്ചപ്പെട്ട ക്യാമറ, വേഗതയേറിയ കണക്ടിവിറ്റി സൗകര്യങ്ങള്‍, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള സവിശേഷ ഫിറ്റ്‌നെസ്സ് സങ്കേതങ്ങള്‍ , വിരലടയാള സ്കാനര്‍, പൊടിയെയും വെള്ളത്തെയും ചെറുക്കാനുള്ള ശേഷി. സാംസങ്ങ് ഗാലക്സി S5നെ കുറിച്ച് കൂടുതലറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക. രൂപകല്‍പ്പനയില്‍ ഗാലക്സി S4ല്‍ നിന്നും S5ന് കാര്യമായ മാറ്റങ്ങളൊന്നും ഇല്ല.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക