ആന്‍ഡ്രോയ്ഡ് വെയര്‍ – സ്മാര്‍ട്ട് വാച്ചുകള്‍ ഉള്‍പ്പടെയുള്ള വെയറബിള്‍ ഡിവൈസുക്കായി ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പ്

ആന്‍ഡ്രോയ്ഡ് വെയര്‍ എന്ന പേരില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉള്‍പ്പടെയുള്ള വെയറബിള്‍ ഡിവൈസുകള്‍ക്കായി മാത്രം ആന്‍ഡ്രോയ്ഡിന്റെ ഒരു പുതിയ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നു. ഇതിന്റെ ഡെവലപ്പര്‍ പ്രിവ്യൂ വേര്‍ഷന്‍ ആണ് ഗൂഗിള്‍ ഇറക്കിയിരിക്കുന്നത്. ഗൂഗിള്‍ അവരുടെ ഔദ്യോഗിക ബ്ലോഗ്‌ വഴിയാണ് ഈ കാര്യം പുറത്തുവിട്ടത്.

Google Android Wear

Motorola moto360 smartwatch

നേരത്തെ ഗൂഗിള്‍ ഇത്തരം ഒരു പതിപ്പ് ഇറക്കുന്ന സൂചന evleaksപുറത്തുവിട്ടിരുന്നു. ഹെല്‍ത്ത്‌ അപ്ലിക്കേഷന്‍ വിപണിയില്‍ ആയിരിക്കും ആന്‍ഡ്രോയ്ഡ് വെയര്‍ ഹിറ്റാകാന്‍ പോകുന്നത് എന്ന് ഗൂഗിള്‍ പറയുന്നു. ആന്‍ഡ്രോയ്ഡ് വെയര്‍ വോയിസ്‌ ഇനേബിള്‍ഡാണ് അതായത് നിങ്ങള്‍ “OK Google” എന്ന് പറഞ്ഞ് എന്ത് ചോദ്യം ചോദിച്ചാലും അതിന് നേരിട്ട് മറുപടി തരാന്‍ ഈ ഒഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിവൈസുകള്‍ക്ക് കഴിയും.

സുശക്തമായ ആപ്പ് സ്റ്റോര്‍ ഇല്ലാതെ ഒരു വെയറബിള്‍ പ്ലാറ്റ്ഫോമിന് വിജയം നേടാന്‍ കഴിയില്ല. പെബ്ബിള്‍ (Pebble) സ്മാര്‍ട്ട്‌വാച്ചിന് വിപണിയില്‍ വേണ്ടത്രേ ചലനം ഉണ്ടാക്കാന്‍ കഴിയാതെ പോയത് ഈ ഒരു പോരായ്മ കൊണ്ടാണ്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ആന്‍ഡ്രോയ്ഡ് വെയറിന് ഒരു മുതല്‍കൂട്ട് തന്നെയാണ്. ലക്ഷകണക്കിന് ആന്‍ഡ്രോയ്ഡ് ആപ്പ് ഡെവലപ്പര്‍മാര്‍ ഉള്ളത് കൊണ്ട് ആന്‍ഡ്രോയ്ഡ് വെയര്‍ ഡിവൈസുക്കായി മാറ്റം വരുത്തിയ പുതിയ ആപ്പുകള്‍ ചുരുങ്ങിയ സമയം കൊണ്ട് പ്ലേ സ്റ്റോറിലെത്തും.

ആന്‍ഡ്രോയ്ഡ് വെയര്‍ അടിസ്ഥാനമായുള്ള സ്മാര്‍ട്ട്‌വാച്ചുകള്‍ വിപണിയില്‍ എത്തിക്കുന്നതിന് വേണ്ടി അസുസ്, എല്‍ജി, എച്.ടി.സി, മോട്ടോറോള, സാംസങ്ങ് തുടങ്ങിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ബ്രാന്‍ഡുകളായും ഇന്റെല്‍, ബ്രോഡ്കോം, ക്വാല്‍കോം തുടങ്ങിയ ചിപ്പ് നിര്‍മ്മാതാക്കളായും, ഫാഷന്‍ ബ്രാന്‍ഡായ ഫോസ്സില്‍ ഗ്രൂപ്പ് എന്നിവയുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണ് ഗൂഗിള്‍.

മോട്ടോറോളയുടെ മോട്ടോ 360, എല്‍ജിയുടെ എല്‍ജി ജി വാച്ച് ഇവയാണ് ഉടന്‍ വിപണിയില്‍ എത്താന്‍ പോകുന്ന ആന്‍ഡ്രോയ്ഡ് വെയര്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌വാച്ചുകള്‍. മോട്ടോ 360 ആയിരിക്കും ആദ്യം വിപണിയില്‍ എത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Leave a Reply