ക്രോംബോക്സ് ഫോര്‍ മീറ്റിംങ്ങ്സ്; ഗൂഗിളിന്റെ വീഡിയോ കോണ്‍ഫെറന്‍സിങ്ങ് ഉപകരണം

കാലിഫോര്‍ണിയയിലെ മൗണ്ടിന്‍ വ്യൂവില്‍ നടന്ന ഒരു ചെറിയ ചടങ്ങില്‍വെച്ച് ക്രോംബോക്സ് ഫോര്‍ മീറ്റിംങ്ങ്സ് എന്ന വീഡിയോ കോണ്‍ഫെറന്‍സിങ്ങ് സിസ്റ്റം അവതരിപ്പിച്ചു. ഇന്റെല്‍ കോര്‍ ഐ7 പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന അസുസ് ക്രോംബോക്സ്, ഒരു എച്.ഡി. ക്യാമറ, മൈക്രോഫോണും സ്പീക്കറും, റിമോട്ട് കണ്ട്രോളും കൂടിച്ചേര്‍ന്ന ഒരു സിസ്റ്റം ആണിത്.

Google Chromebox fo Meetings

ക്രോംബോക്സ് ഫോര്‍ മീറ്റിംങ്ങ്സ് ഉപയോഗിച്ച് ഒരു മീറ്റിങ്ങ് റൂം മിനിട്ടുകള്‍ക്കകം സജ്ജീകരിക്കാം. വെബ്ബ് അടിസ്ഥാനമായുള ഒരു കണ്‍സോള്‍ വഴി എല്ലാ മീറ്റിങ്ങ് റൂമുകളും നിയന്ത്രിക്കാം. ആകെ ഒരു ഡിസ്പ്ലേ സ്ക്രീന്‍ മാത്രം അധികമായി ഉണ്ടായാല്‍ മതി റൂമില്‍. ഗൂഗിള്‍ ഹാങ്ങ്‌ഔട്ട്‌ വഴിയാണ് ക്രോംബോക്സില്‍ വീഡിയോ കോണ്‍ഫെറന്‍സിങ്ങ് സാധ്യമാക്കുന്നത്. ഹാങ്ങ്‌ഔട്ട്‌ സാധ്യമായ ഏതു ഉപകരണം വഴിയും ക്രോംബോക്സ്‌ വഴി നടക്കുന്ന വീഡിയോ കോണ്‍ഫെറന്‍സിങ്ങില്‍ പങ്കെടുക്കാം. ക്രോംബോക്സ് ഫോര്‍ മീറ്റിംങ്ങ്സ് 15 വീഡിയോ സ്ട്രീമുകളെ സപ്പോര്‍ട്ട് ചെയ്യും.

Google Chromebox fo Meetings System

ഗൂഗിളിന്റെ ക്രോം ഒഎസില്‍ അടിസ്ഥാനമാകിയാണ് ക്രോംബോക്സ് പ്രവര്‍ത്തിക്കുന്നത്. ഈ സിസ്റ്റത്തിന്റെ വില 999 അമേരിക്കന്‍ ഡോളറാണ്. ആദ്യവര്‍ഷം ഇതിന് വേറെ ചാര്‍ജുകള്‍ ഒന്നുമില്ല. രണ്ടാം വര്‍ഷം മുതല്‍ 250 ഡോളര്‍ ഒരു വര്‍ഷം നല്‍കണം. അമേരിക്കയില്‍ മാത്രമേ ഈ സേവനം നിലവില്‍ ലഭിക്കൂ. ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍, ഫ്രാന്‍സ്, ന്യൂസിലാന്റ്, സ്പെയിന്‍, യുകെ എന്നിവിടങ്ങളില്‍ ഈ സേവനം ഉടന്‍ വരും. നിലവില്‍ അസുസ് മാത്രമേ ഇത് നിര്‍മ്മിക്കുന്നുള്ളൂ. ഡെല്‍, എച്ച്പി എന്നിവരുടെ ക്രോംബോക്സ് ഫോര്‍ മീറ്റിംങ്ങ്സ് വരും മാസങ്ങളില്‍ എത്തും.

ക്രോംബോക്സിനെ കുറിച്ച് കൂടുതലറിയാന്‍ ഈ ലിങ്ക് https://www.google.com/intl/en/chrome/business/solutions/for-meetings.html സന്ദര്‍ശിക്കുക

Leave a Reply