Monthly Archives: February 2014

അഭ്യൂഹങ്ങള്‍ക്ക് വിട സാംസങ്ങ് ഗാലക്‌സി എസ് 5 എത്തി

Posted on Feb, 25 2014,ByTechLokam Editor

സാംസങ്ങിന്റെ ഏറ്റവും പുതിയ മുന്‍നിര ഫോണായ ഗാലക്‌സി എസ് 5 പുറത്തിറങ്ങി. ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ സാംസങ്ങ് സിഇഒ ജെ.കെ. ഷിന്‍ ആണ് ഗാലക്‌സി എസ് 5 സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ മിക്കവരും ആകാംക്ഷയോടെ കാത്തിരുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. 5.1 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് (1920 x 1080) ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. അതിനാല്‍ ഈ ഫോണിനെ നമുക്ക് ഫാബ്‌ലറ്റ് വിഭാഗത്തില്‍ ഉള്‍പെടുത്താം. ഗാലക്‌സി എസ് 5ന്റെ […]

നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ യാഥാര്‍ത്ഥ്യമായി

Posted on Feb, 25 2014,ByTechLokam Editor

എല്ലാവരും ആഗ്രഹിച്ചപോലെ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍വെച്ച് അത് സംഭവിച്ചു. നോക്കിയ അവരുടെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ അവതാരിപ്പിച്ചു. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസിന്റെ ഒരു പരിഷ്കരിച്ച പതിപ്പാണ്‌ നോക്കിയ അവരുടെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. നോക്കിയ എക്‌സ് ( Nokia X ), നോക്കിയ എക്‌സ് പ്ലസ് ( Nokia X+ ), നോക്കിയ എക്‌സ് എല്‍ ( Nokia XL ) എന്നിവയാണ് നോക്കിയ അവതരിപ്പിച്ച ആന്‍ഡ്രോയ്ഡ് ഫോണുകള്‍. ആശ ഫോണിന്റെ വിന്‍ഡോസ് ഇന്റര്‍ഫേസിനോട് സാമ്യമുള്ള […]

ഫെയ്സ്ബുക്ക് 19 ബില്യണ്‍ ഡോളറിന് വാട്ട്സാപ്പ് സ്വന്തമാക്കുന്നു

Posted on Feb, 20 2014,ByTechLokam Editor

വാട്ട്സാപ്പ് അവസാനം ഫെയ്സ്ബുക്ക് വിരിച്ച വലയില്‍ വീണിരിക്കുന്നു. മെസ്സേജിങ്ങ് ഭീമന്‍ വാട്ട്സാപ്പിനെ 19 ബില്യണ്‍ ഡോളറിന് ഫെയ്സ്ബുക്ക് വാങ്ങാന്‍ കരാറായി. 12 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളും, 4 ബില്യണ്‍ ഡോളര്‍ കാശായിട്ടും, 3 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഓഹരികള്‍ വാട്ട്സാപ്പ് സ്ഥാപകര്‍ക്കും, ജോലിക്കാര്‍ക്കും നല്‍കാനാണ് കരാറായിരിക്കുന്നത്. ഫെയ്സ്ബുക്ക് ഇതുവരെ നടത്തിയതില്‍ വെച്ച് ഏറ്റവും വലിയ ഏറ്റെടുക്കല്‍ ആണിത്. വാട്ട്സാപ്പ് ഏറ്റെടുക്കാന്‍ ഉണ്ടായ കാരണങ്ങള്‍ ഫെയ്സ്ബുക്ക് അവരുടെ ബ്ലോഗ്‌ വഴി വിശദീകരിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് ഏറ്റെടുത്തു കഴിഞ്ഞാലും […]

സാംസങ്ങ് ഗാലക്സി ഗിയര്‍ 2 സ്മാര്‍ട്ട്‌വാച്ചില്‍ ആന്‍ഡ്രോയ്ഡിനു പകരം ടിസന്‍ ഒഎസ്?

Posted on Feb, 19 2014,ByTechLokam Editor

സാംസങ്ങ് അവരുടെ സ്മാര്‍ട്ട്‌വാച്ചിന്റെ പുതിയ പതിപ്പ് ഗാലക്സി ഗിയര്‍ 2ല്‍ ആന്‍ഡ്രോയ്ഡ് ഒഎസിന് പകരം അവരുടെ സ്വന്തം ടിസന്‍ ഒസ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നു. ഈ മാസം നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍വെച്ച് ഗാലക്സി ഗിയര്‍ 2 അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്‌. ടിസന്‍ ഒസ് അടിസ്ഥാനമായുള്ള സ്മാര്‍ട്ട്‌ഫോണ്‍ സാംസങ്ങ് 2013ല്‍ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. പക്ഷേ അത് 2014ലേക്ക് മാറ്റിവെക്കുകയുണ്ടായി എന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും ഈ മാസം നടക്കുന്ന മൊബൈല്‍ […]

മികച്ച 10 ടോറെന്റ് വെബ്സൈറ്റുകള്‍ – 2014

Posted on Feb, 16 2014,ByTechLokam Editor

ലോകത്തെ മികച്ച പത്ത് ടോറെന്റ് വെബ്സൈറ്റുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. 1) The Pirate Bay ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ടോറെന്റ് വെബ്സൈറ്റാണിത്. 2001ലാണ് വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. ഏകദേശം 100 കോടി പേജ് വ്യൂ ഒരു മാസം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. പലര്‍ക്കും ടോറെന്റ് എന്നുപറഞ്ഞാല്‍ ആദ്യം മനസില്‍ ഓടിയെത്തുക The Pirate Bay എന്നായിരിക്കും. ഈ വെബ്സൈറ്റിനും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പല രീതിയിലുള്ള നിയമകുരുക്കുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതിനെയെല്ലാം മറികടന്ന് ഇപ്പോഴും […]

എയര്‍ടെല്‍ മൊബൈല്‍ 4ജി സേവനം ബാംഗ്ലൂരില്‍ ആരംഭിച്ചു

Posted on Feb, 14 2014,ByTechLokam Editor

ഭാരതി എയര്‍ടെല്‍ ആപ്പിളുമായി ചേര്‍ന്ന് മൊബൈല്‍ 4ജി സേവനം ബാംഗ്ലൂരില്‍ ആരംഭിച്ചു. ഐഫോന്‍ 5എസ് അല്ലെങ്കില്‍ ഐഫോണ്‍ 5സി ഉള്ളവര്‍ക്ക് മാത്രമേ തുടക്കത്തില്‍ ബാംഗ്ലൂരില്‍ ഈ സേവനം ലഭിക്കൂ. നിലവിലുള്ള 3ജി നിരക്കില്‍ തന്നെയാണ് 4ജി സേവനവും ലഭിക്കുക. എയര്‍ടെല്‍ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് രണ്ടിലും 4ജി സേവനം ലഭിക്കും. ആകെ വേണ്ടത് ഒരു എയര്‍ടെല്‍ 4ജി സിമ്മും ഐഫോണ്‍ 5എസ്/5സി ഫോണും ആണ്. 4ജിയില്‍ എച്ഡി വീഡിയോകള്‍ സീറോ ബഫറിങ്ങോട് കൂടി കാണാന്‍ കഴിയുംമെന്നും, പത്ത് സിനിമ […]

നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ടെസ്റ്റിങ്ങ് കഴിഞ്ഞ നവംബര്‍ മുതല്‍ ഇന്ത്യയിലും നടക്കുന്നു

Posted on Feb, 14 2014,ByTechLokam Editor

കഴിഞ്ഞ കുറച്ച് മാസങ്ങളായി നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഇറങ്ങാന്‍ തുടങ്ങിയിട്ട്. നോക്കിയയെ ഏറ്റെടുത്ത മൈക്രോസോഫ്റ്റ് ഈ ഫോണിനെ വെളിച്ചം കാണിക്കുമോ എന്നത് ഒരു വലിയ ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു. അതെന്തായാലും ഈ ആന്‍ഡ്രോയ്ഡ് ഫോണിന്റെ ടെസ്റ്റിങ്ങ് കഴിഞ്ഞ നവംബര്‍ മുതല്‍ ഇന്ത്യയിലും നടക്കുന്നുണ്ട്. ഇന്ത്യയില്‍ ഈ ഫോണിന്റെ ടെസ്റ്റിങ്ങ് നടക്കുന്നു എന്നുള്ളതിന്റെ തെളിവ് ലഭിച്ചത് zauba എന്ന വെബ്സൈറ്റില്‍ നിന്നാണ്. ഇന്ത്യയിലേക്ക് ഇറക്കുമതി/എക്സ്പോര്‍ട്ട് ചെയ്യുന്ന സാധനങ്ങളുടെ വിവരങ്ങള്‍ നല്‍കുന്ന വെബ്സൈറ്റ് ആണ് zauba. ഏതു […]

ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ ഗൂഗിള്‍ വക സുരക്ഷ ടൂളുകള്‍

Posted on Feb, 13 2014,ByTechLokam Editor

ഇന്റര്‍നെറ്റ് സുരക്ഷ വീക്കിന്റെ ഭാഗമായി ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ ഗൂഗിള്‍ ചില സൂത്രവിദ്യകള്‍ അവരുടെ ഒഫീഷ്യല്‍ ബ്ലോഗ്‌ വഴി പുറത്ത് വിട്ടിരിക്കുന്നു. വെബ്ബ് ബ്രൗസ് ചെയ്യുമ്പോള്‍ കുടുംബങ്ങളെ സുരക്ഷിതമായിരിക്കാന്‍ സഹായിക്കുന്നതിന് തങ്ങള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നു എന്ന് ഗൂഗിള്‍ ബ്ലോഗില്‍ പറയുന്നു. ഇതിന് വേണ്ടിയാണ് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സുരക്ഷ ടൂളുകളും സവിശേഷതകളും ഗൂഗിള്‍ അവരുടെ സേവനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ചില വിദ്യകള്‍ താഴെ പറയുന്നു. ഫില്‍റ്റര്‍ […]

ആപ്പിള്‍ ഐഫോണ്‍ 5സിയുടെ വില 5000 രൂപ കുറച്ചു

Posted on Feb, 12 2014,ByTechLokam Editor

ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത‍, ലോ ബഡ്ജറ്റ് ഫോണ്‍ എന്ന ലേബലില്‍ എത്തിയ ആപ്പിള്‍ ഐഫോണ്‍ 5സിയുടെ വില 5000 രൂപ കുറച്ചു. 41,900 രൂപ വിലയുണ്ടായിരുന്ന 16 ജിബി ഐഫോണ്‍ 5സിയുടെ ഇപ്പോഴത്തെ വില 36,899 രൂപയാണ്. ഇകോമ്മേഴ്സ് പോര്‍ട്ടലായ ആമസോണ്‍ വഴി ഈ കുറഞ്ഞ വിലക്ക് ഐഫോണ്‍ 5സി ലഭിക്കും. മറ്റ് ലോകവിപണികളെ പോലെ ഇന്ത്യയിലും ഐഫോണ്‍ 5സി വന്‍ പരാജയമായിരുന്നു. ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഫോണിന്റെ വില വളരെ […]

നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഈ മാസം എത്തും

Posted on Feb, 11 2014,ByTechLokam Editor

നോക്കിയ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കാര്യം ഈ മാസം നടക്കാന്‍ സാധ്യതയുണ്ട്. നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഫെബ്രുവരി 24ന് ബാഴ്സിലോണയില്‍ ആരംഭിക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ (Mobile World Congress) അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാള്‍ സ്ട്രീറ്റ് ജേണല്‍ ആണ് ഈ വാര്‍ത്ത‍ പുറത്തുവിട്ടത്. നോക്കിയയും, മൈക്രോസോഫ്റ്റും ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. evleaks എന്ന ട്വിറ്റര്‍ അംഗം ഈ ഫോണിന്റെ എന്ന് അവകാശപെടുന്ന ചിത്രങ്ങള്‍ മുന്‍പ് പുറത്തുവിട്ടിരുന്നു. ഗൂഗിള്‍ രൂപപ്പെടുത്തുന്ന ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമല്ല നോക്കിയ ഉപയോഗിക്കുക. […]