സാംസങ്ങ് ഗൂഗിളുമായി 10 വര്‍ഷത്തേക്ക് പേറ്റന്റ് പങ്ക് വെക്കാന്‍ കരാറായി

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ മുടിചൂടാമന്നന്‍ സാംസങ്ങും, ലോകത്തെ ഏറ്റവും ജനപ്രീതി നേടിയ മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം നിര്‍മ്മാതാക്കളായ ഗൂഗിളും തമ്മില്‍ ആഗോള പേറ്റന്റ് കരാറില്‍ ഒപ്പിട്ടു. നിലവില്‍ ഇരുകമ്പനികളുടെയും പക്കലുള്ള പേറ്റന്റുകളും, അടുത്ത പത്തുവര്‍ഷത്തിനിടെ ഇരുവരും ഫയല്‍ ചെയ്യുന്ന പേറ്റന്റും കരാറിന്റെ പരിധിയില്‍ വരും. ഞയറാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തകുറിപ്പിലാണ് പുതിയ കരാറിന്‍റെ കാര്യം ഇരു കമ്പനികളും വ്യക്തമാക്കിയത്.

Samsung Google Patent Agreement

ഈ പുതിയ കരാര്‍ വഴി ഇരു കബനികള്‍ക്കും ആപ്പിളിനെതിരെയുള്ള പേറ്റന്റ് നിയമയുദ്ധങ്ങളില്‍ മേല്‍ക്കോയ്മ നേടാനാകും എന്നാണ് ടെക്നോളജി വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. മാത്രമല്ല ഈ കരാര്‍ ഗൂഗിളും സാംസങ്ങും തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം, മറ്റു കമ്പനികളുമായുള്ള നിയമനടപടികളുടെ ആക്കംകുറയ്ക്കുകയും, പുതിയ കണ്ടുപിടിത്തങ്ങള്‍ പ്രോത്സാഹനമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ബില്ല്യന്‍ ഡോളര്‍ കൊടുത്ത് മോട്ടോറോളയെ ഏറ്റെടുത്തത് വഴി ഗൂഗിളിന് ലഭിച്ച പേറ്റന്റുകള്‍ ഈ കരാര്‍ വഴി ആപ്പിളിനെതിരെയുള്ള നിയമയുദ്ധത്തില്‍ സാംസങ്ങിന് വളരെ സഹായകമാവും. അതിനാല്‍ തന്നെ സാംസങ്ങ് ഗൂഗിള്‍ ബന്ധം ശക്തമാകുന്നത് ശുഭസൂചനയായണ് ആന്‍ഡ്രോയ്ഡ് സ്നേഹികള്‍ കാണുന്നത്.

Leave a Reply