ഫെയ്സ്ബുക്ക് ട്വിറ്ററിനെ വീണ്ടും കോപ്പിയടിച്ചിരിക്കുന്നു; ട്രെന്റിങ്ങ് ടോപ്പിക്ക്‌ ഇനി ഫെയ്സ്ബുക്കിലും

Posted on Jan, 17 2014,ByArun

ട്വിറ്റര്‍ സവിശേഷതകള്‍ കോപ്പിയടിക്കുന്നത് ഫെയ്സ്ബുക്ക് യാതൊരു നാണവും ഇല്ലാതെ തുടരുന്നു. ഇത്തവണ അടിച്ച് മാറ്റിയത് ‘ട്രെന്റിങ്ങ് ടോപ്പിക്ക്‌’ സവിശേഷതയാണ്. ഇത് വഴി ഫേസ്ബുക്കില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ മനസ്സിലാക്കുവാന്‍ ഉപയോക്താവിന് സാധിക്കും.

facebok trending topics

facebook - trending topics

തുടക്കത്തില്‍ യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ ഉപയോക്തക്കള്‍ക്കാണ് ഇത് ലഭിക്കുക. എന്നാല്‍ താമസിക്കാതെ മറ്റു മേഖലകളിലും ഫേസ്ബുക്ക് ട്രെന്‍റിങ്ങ് എത്തുമെന്നാണ് ഫേസ്ബുക്ക് വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ മൊബൈല്‍ പതിപ്പുകളില്‍ ട്രെന്‍റിങ്ങ് തല്‍കാലം ലഭ്യമാകില്ല.

വ്യാഴാഴ്ച ഉച്ചക്കാണ് ആദ്യമായി ട്രെന്റിങ്ങ് ടോപ്പിക്ക്‌ ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപെട്ടത്. ഓസ്കാര്‍ അവാര്‍ഡ്‌, അമേരിക്കന്‍ ഐഡള്‍ എന്നിവയാണ് ആ സമയത്ത് ട്രെന്റിങ്ങ് ടോപ്പിക്കായി കാണാന്‍ കഴിഞ്ഞത്. ട്വിറ്ററില്‍ ട്രെന്റിങ്ങ് ടോപ്പിക്ക്‌ എന്നാല്‍ ഏറ്റവും കൂടുതല്‍ പങ്കുവെക്കപെട്ട വിഷയം ലിസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഫെയ്സ്ബുക്കില്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു പ്രത്യേക വിഷയം എന്തുകൊണ്ട് ട്രെന്റിങ്ങ് ആയി എന്ന് വിശദമാക്കുകയും ചെയ്യും.

ഫെയ്സ്ബുക്കിനെ നിങ്ങളുടെ സ്വകാര്യ ന്യൂസ്‌പേപ്പര്‍ ആക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഈ പുതിയ സേവനം എന്നാണ് ഫെയ്സ്ബുക്ക് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ Chris Stuhar പറയുന്നത്. പ്രൊഫൈല്‍ വെരിഫിക്കേഷന്‍, ഹാഷ്ടാഗ് തുടങ്ങിയവയാണ്‌ ഫെയ്സ്ബുക്ക് ഇതിന് മുന്‍പ് ട്വിറ്ററില്‍ നിന്നും കോപ്പിയടിച്ചത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക