Monthly Archives: January 2014

പേപ്പര്‍ – വാര്‍ത്തകള്‍ വായിക്കാന്‍ ഫെയ്സ്ബുക്ക് ന്യൂസ് റീഡര്‍ ആപ്പ്

Posted on Jan, 31 2014,ByArun

ഫെയ്സ്ബുക്ക് ഒരു പുതിയ ആപ്പ് അവതരിപ്പിച്ചു, വാര്‍ത്തകള്‍ വായിക്കാനുള്ള ഒരു ന്യൂസ് റീഡര്‍ ആപ്പ് ആണിത്. പേപ്പര്‍ എന്നാണ് ഈ ആപ്പിന്റെ പേര്. ഫെബ്രുവരി 3 മുതല്‍ ന്യൂസ് റീഡര്‍ ആപ്പ് ഉപയോഗിക്കാം. തുടക്കത്തില്‍ ഐഒഎസ് പ്ലാറ്റ്ഫോമിന് മാത്രമേ പേപ്പര്‍ ആപ്പ് ലഭിക്കൂ. ഫെയ്‌സ്ബുക്കിന്റെ 10മത് വാര്‍ഷികത്തില്‍ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് പുതിയ ഉല്‍പ്പന്നത്തെ കുറിച്ച് അറിയിച്ചത്. സ്‌പോര്‍ട്‌സ്, ടെക്‌നോളജി, വിനോദം എന്നിങ്ങനെ പത്തൊമ്പതോളം വിഭാഗത്തിലെ നിങ്ങളുടെ കൂട്ടുകാര്‍ ഷെയര്‍ ചെയ്യുന്നതും, അല്ലാത്തതുമായ പ്രധാന വാര്‍ത്തകള്‍ ഈ […]

ആംഗ്രി ബേഡ്സ് ഗെയിംമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കിങ്ങിനിരയായി

Posted on Jan, 30 2014,ByArun

ആംഗ്രി ബേഡ്സ് ഗെയിംമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കിങ്ങിനിരയായി. ആംഗ്രി ബേഡ്സ് നിര്‍മ്മാതാക്കളായ റോവിയോ ഈ കാര്യം സ്ഥിതീകരിച്ചു. “spying birds” എന്ന തലവാചകത്തോട് കൂടിയ ഒരു ചിത്രം ആണ് ഹാക്കിങ്ങിന് ശേഷം സൈറ്റില്‍ കാണാന്‍ കഴിഞ്ഞത്. ഗെയിമിലെ കഥാപാത്രമായ ഒരു പക്ഷിയുടെ നെറ്റിയില്‍ എന്‍എസ്എ ലോഗോയും ഉള്ളതായിരുന്നു ആ ചിത്രം. എന്നാല്‍ ഉപഭോക്താക്കളുടെ രേഖകള്‍ ചോര്‍ന്നിട്ടില്ലെന്നും ആശങ്കവേണ്ടെന്നും റോവിയോ വക്താവ് അറിയിച്ചു. ആംഗ്രി ബേഡ്സ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ചാര സംഘടനയായ എന്‍.എസ്.എ, യുകെ സര്‍ക്കാര്‍ […]

ആംഗ്രി ബേഡ്സ് ഉള്‍പ്പെടെയുള്ള ജനപ്രിയ മൊബൈല്‍ ഗെയിമുകള്‍ നിങ്ങളുടെ വിവരങ്ങള്‍ എന്‍എസ്എ’ക്ക് ചോര്‍ത്താന്‍ അവസരം നല്‍കുന്നു

Posted on Jan, 30 2014,ByArun

ആംഗ്രി ബേഡ്സ് ഉള്‍പ്പെടെയുള്ള ജനപ്രിയ മൊബൈല്‍ ഗെയിം അപ്ലിക്കേഷനുകള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ചാര സംഘടനയായ എന്‍.എസ്.എ, യുകെ സര്‍ക്കാര്‍ ചാര സംഘടനയായ ജി.സി.എച്.ക്യു (GCHQ) എന്നിവയ്ക്ക് ചോര്‍ത്താന്‍ അവസരം നല്‍കുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയില്‍ (എന്‍എസ്എ) മുന്‍പ് ജോലി ചെയ്തിരുന്ന എഡ്വേര്‍ഡ് സ്‌നോഡെന്‍ ആണ് ഈ വിവരം പുറത്തുവിട്ടത്. സുരക്ഷിതമല്ലാത്ത രീതിയില്‍ ഇന്റര്‍നെറ്റ് വഴി വിവരങ്ങള്‍ കൈമാറുന്ന മൊബൈല്‍ അപ്ലിക്കേഷനുകളില്‍ നിന്ന് നിങ്ങളുടെ വയസ്, ലോക്കേഷന്‍, ലിംഗം തുടങ്ങിയ വിവരങ്ങള്‍ എന്‍എസ്എ […]

മോട്ടറോള മൊബിലിറ്റിയെ ലെനോവ ഗൂഗിളില്‍ നിന്നും വാങ്ങുന്നു

Posted on Jan, 30 2014,ByArun

അമേരിക്കന്‍ കമ്പനിയായ ‘മോട്ടറോള മൊബിലിറ്റി’യെ, ചൈനീസ് കമ്പനിയായ ലെനോവ 291 കോടി ഡോളറിന് ഗൂഗിളില്‍ നിന്നും വാങ്ങുന്നു. 1250 കോടി ഡോളര്‍ നല്‍കി 2011ലാണ് ഗൂഗിള്‍ മോട്ടറോളയെ ഏറ്റെടുത്തത്, താരതമ്യേന ചെറിയ തുകയ്ക്ക് ലെനോവയ്ക്ക് കൈമാറുന്നത് ഏവരും അതിശയത്തോടെയാണ് കാണുന്നത്. ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു മോട്ടറോളയുടേത്. മോട്ടറോളയെ കൈമാറുമെങ്കിലും, കമ്പനിയുടെ പക്കലുണ്ടായിരുന്ന ഡസണ്‍ കണക്കിന് പ്രധാനപ്പെട്ട പേറ്റന്റുകള്‍ ഗൂഗിള്‍ തന്നെ സൂക്ഷിക്കും. മോട്ടറോള മൊബിലിറ്റി ബ്രാന്റും, ട്രേഡ്മാര്‍ക്കും കുറച്ച് പേറ്റന്റുകളും മാത്രമാണ് ലെനോവക്ക് ലഭിക്കുക. […]

ഫേക്ക്ഓഫ് – ഫെയ്സ്ബുക്ക് വ്യാജന്മാരെ കണ്ടെത്താന്‍ ഒരു ആപ്പ്

Posted on Jan, 28 2014,ByArun

ഫെയ്സ്ബുക്കിലെ വ്യാജന്മാരെ തുരത്താന്‍ ഇതാ ഒരു ആപ്പ് തയ്യാറായിരിക്കുന്നു. ഫേക്ക്ഓഫ് (FakeOff) എന്നാണ് ഈ ഫെയ്സ്ബുക്ക് ആപ്പിന്റെ പേര്. ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് പുതിയ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ഫേക്ക്ഓഫ് ആപ്പ് വഴി നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലെ ഫേക്ക് ഐഡികളെ തിരിച്ചറിയാം. നിങ്ങള്‍ക്ക് വരുന്ന ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ ശരിക്കും ഉള്ള ആളുകള്‍ തന്നെയാണോ അതോ വ്യാജന്‍മാരണോ എന്ന് തിരിച്ചറിയാന്‍ ഫേക്ക് ഓഫ് നിങ്ങളെ സഹായിക്കും. https://apps.facebook.com/fakeoff എന്നതാണ് ഫേക്ക്ഓഫ് ആപ്പ് യുആര്‍എല്‍. അടുത്തിടെ വന്ന […]

ഗൂഗിള്‍ ക്രോം ഒഎസ് ഹാക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ 27 ലക്ഷം ഡോളര്‍ നേടാം

Posted on Jan, 28 2014,ByArun

ഗൂഗിളിന്റെ ക്രോം ഒഎസ് ഹാക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും നേടാം 27 ലക്ഷം ഡോളര്‍. നിയോം 4 എന്ന പേരിലാണ് ഗൂഗിള്‍ ഹാക്കിങ്ങ് മത്സരം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 12 ന് കനേഡിയന്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിലാണ് ഹാക്കിങ്ങ് മത്സരം നടക്കുക. ഇന്റെല്‍ അല്ലെങ്കില്‍ എആര്‍എം പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ക്രോം ലാപ്ടോപ്പുകളില്‍ ആയിരിക്കും ഹാക്കിങ്ങ് നടത്തേണ്ടിവരിക. കഴിഞ്ഞ തവണ ഇന്റല്‍ പ്രോസസ്സര്‍ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രോ ഒഎസ് ഹാക്ക് ചെയ്യാനായിരുന്നു ഗൂഗിള്‍ മത്സരം. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് pwnium4@chromium.org എന്ന ഇമെയില്‍ […]

ആകാശത്തും ഇനി ഇന്റര്‍നെറ്റ്; എയര്‍ ഇന്ത്യ അവരുടെ വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും

Posted on Jan, 27 2014,ByArun

വിമാനയാത്രയിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയുമായി എയര്‍ ഇന്ത്യ. ഇത് നടപ്പിലാവുകയണേല്‍ ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന വിമാന സര്‍വീസാകും എയര്‍ ഇന്ത്യ. ആഭ്യന്തര- രാജ്യാന്തര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വലുതും ചെറുതും ബോഡിയുള്ള വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്താനാണ് എയര്‍ ഇന്ത്യ ആലോചിക്കുന്നത്. ഈ സേവനം ഉപയോഗിക്കുന്നതിന് ഒരു ചെറിയ ഫീസ്‌ ഈടാക്കുന്നതാണ്. വൈഫൈ വഴിയാകും വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ലഭിക്കുക. ഇതിന്റെ സാങ്കേതിക വശങ്ങള്‍ നിരീക്ഷിക്കുന്നതിനും, ലാഭകരമായ രീതിയില്‍ വിമാനത്തില്‍ വൈഫൈ കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും വേണ്ടി എയര്‍ […]

സാംസങ്ങ് ഗൂഗിളുമായി 10 വര്‍ഷത്തേക്ക് പേറ്റന്റ് പങ്ക് വെക്കാന്‍ കരാറായി

Posted on Jan, 27 2014,ByArun

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ മുടിചൂടാമന്നന്‍ സാംസങ്ങും, ലോകത്തെ ഏറ്റവും ജനപ്രീതി നേടിയ മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം നിര്‍മ്മാതാക്കളായ ഗൂഗിളും തമ്മില്‍ ആഗോള പേറ്റന്റ് കരാറില്‍ ഒപ്പിട്ടു. നിലവില്‍ ഇരുകമ്പനികളുടെയും പക്കലുള്ള പേറ്റന്റുകളും, അടുത്ത പത്തുവര്‍ഷത്തിനിടെ ഇരുവരും ഫയല്‍ ചെയ്യുന്ന പേറ്റന്റും കരാറിന്റെ പരിധിയില്‍ വരും. ഞയറാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തകുറിപ്പിലാണ് പുതിയ കരാറിന്‍റെ കാര്യം ഇരു കമ്പനികളും വ്യക്തമാക്കിയത്. ഈ പുതിയ കരാര്‍ വഴി ഇരു കബനികള്‍ക്കും ആപ്പിളിനെതിരെയുള്ള പേറ്റന്റ് നിയമയുദ്ധങ്ങളില്‍ മേല്‍ക്കോയ്മ നേടാനാകും എന്നാണ് ടെക്നോളജി വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. […]

ബംഗളൂരു ഇനിമുതല്‍ സൗജന്യ വൈഫൈ നഗരം

Posted on Jan, 25 2014,ByArun

സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കിയ ആദ്യ ഇന്ത്യന്‍ നഗരമെന്ന ഖ്യാതി ഇന്ത്യയുടെ പൂന്തോട്ട നഗരമായ ബംഗളൂരിന്. ബംഗളൂരിലെ പ്രശസ്തമായ എംജി റോഡിലാണ് ആദ്യ വൈഫൈ ഹോട്ട് സ്പോട്ട് സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്. എംജി റോഡ് ഉള്‍പ്പെടെ നഗരത്തിലെ അഞ്ച് പ്രധാന ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകും. അടുത്ത മാസത്തോടെ ഈ ഹോട്ട് സ്പോട്ടുകള്‍ നഗരത്തിലെ പത്ത് ഇടങ്ങളിലേക്ക് കൂടി വ്യാപിക്കാനാണ് കര്‍ണാടക ഐടി വകുപ്പിന്റെ ലക്ഷ്യം. സൗജന്യ വൈഫൈ പദ്ധതിയിലൂടെ ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ വരെ ബ്രൗസ് […]

വിന്‍ഡോസ് എക്സ്പിയുടെ അവസാനം ലോകത്തെ 95 ശതമാനം എടിഎമ്മുകളെയും ബാധിക്കും

Posted on Jan, 21 2014,ByArun

ലോകത്തെ 95 ശതമാനം എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നത് മൈക്രോസോഫ്റ്റിന്റെ 12 വര്‍ഷം പഴക്കമുള്ള വിന്‍ഡോസ് എക്സ്പി ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ്. ഈ വരുന്ന ഏപ്രില്‍ 8ന് വിന്‍ഡോസ് എക്സ്പിക്ക് നല്‍കുന്ന സപ്പോര്‍ട്ട് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കും. അതായത് സുരക്ഷ അപ്ഡേറ്റുകള്‍ ഒന്നും ഏപ്രില്‍ 8ന് ശേഷം മൈക്രോസോഫ്റ്റില്‍ നിന്നും ലഭിക്കുകയില്ല. അതിനാല്‍ വിന്‍ഡോസ് 7 അല്ലെങ്കില്‍ വിന്‍ഡോസ് 8 ലേക്ക് മാറുകയല്ലാതെ വേറെ വഴിയില്ല. എക്സിപിയുടെ ചില എംബഡഡ് പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സപ്പോര്‍ട്ട് 2016 വരെ ലഭിക്കും. എക്സ്പിയുടെ സപ്പോര്‍ട്ട് അവസാനിപ്പിക്കുന്നതായി […]