ഗൂഗിള്‍ ക്രോം ബുക്കിനെ കളിയാക്കി മൈക്രോസോഫ്റ്റ് സ്ക്രൂഗിള്‍ഡ് വീഡിയോ

ഗൂഗിള്‍ ക്രോം ബുക്ക് ലാപ്ടോപ്പുകളെ ലക്ഷ്യംവെച്ച് മൈക്രോസോഫ്റ്റ് പുതിയ സ്ക്രൂഗിള്‍ഡ് പരസ്യ വീഡിയോ ഇറക്കിയിരിക്കുന്നു. ക്രോം ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ക്ലൗഡ് സെര്‍വര്‍ അടിസ്ഥാനമായുള്ള ലാപ്ടോപ്പ് ആണ് ക്രോം ബുക്ക്. ഡാറ്റ എല്ലാം സ്റ്റോര്‍ ചെയ്യുന്നത് ഗൂഗിള്‍ ക്ലൗഡ് സെര്‍വറില്‍ ആണ്. ഈ ലാപ്പിലെ അപ്ലിക്കേഷനുകള്‍ എല്ലാം വെബ്ബ് അപ്ലിക്കേഷനുകള്‍ ആണ്.

ഈ വീഡിയോയില്‍ ഒരു സ്ത്രീ അവര്‍ക്ക് അമ്മയില്‍ നിന്നും സമ്മാനമായി ലഭിച്ച ക്രോം ബുക്ക് പണയം വെക്കാന്‍ വേണ്ടി ഒരു കടയിലേക്ക് ചെല്ലുന്നു. ഹോളിവുഡിലേക്ക് പോകാനുള്ള ടിക്കറ്റ്‌ വാങ്ങാനുള്ള കാശിന് വേണ്ടിയാണ് ക്രോം ബുക്ക് പണയം വെക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ഇതിന് എത്രയും കാശ് വേണമെന്ന് നീ പറയുന്നത് എന്ന് കടക്കാരന്‍ ചോദിച്ചു. ഇതൊരു ലാപ്ടോപ്പ് ആണെന്നായിരുന്നു ആ സ്ത്രീയുടെ മറുപടി. ഇതുകേട്ട് കടക്കാരന്‍ പൊട്ടിച്ചിരിക്കുന്നു. തുടര്‍ന്ന്‍ അയാള്‍ ക്രോം ബുക്കിനെ രൂക്ഷമായി കളിയാക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തിട്ടില്ലെങ്കില്‍ ഇത് വെറും ഒരു ഇഷ്ടികയാണ്. ഒരു സാധാരണ വിന്‍ഡോസ് ലാപ്പില്‍ ഓഫീസ്, ഐട്യൂണ്‍സ് പോലുള്ള അപ്ലിക്കേഷന്‍ ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തിട്ടില്ലെങ്കിലും പ്രവര്‍ത്തിക്കും. ഇതൊരു ലാപ്ടോപ്പ് അല്ലെന്നും, ഇത് വഴി ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഗൂഗിള്‍ ചോര്‍ത്തുന്നു എന്നും ഈ വീഡിയോയില്‍ പറയുന്നു. ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ വഴി കാശ് ഉണ്ടാക്കാനുള്ള കൂടുതല്‍ വഴികള്‍ കണ്ടെത്താനാണ് ഗൂഗിള്‍ എപ്പോളും ശ്രമിക്കുന്നത്. ക്രോം ബുക്ക് ഹാര്‍ഡ്‌വെയര്‍ ഇത് കൂടുതല്‍ എളുപ്പം ആക്കി കൊടുക്കുന്നു.

ക്രോം ബുക്ക് സ്ക്രൂഗിള്‍ഡ് വീഡിയോക്ക് വേണ്ടി മൈക്രോസോഫ്റ്റ് www.scroogled.com/chromebook എന്ന വെബ്ബ് പേജും ഉണ്ടാക്കിയിട്ടുണ്ട്. ക്രോം ബുക്ക്‌ വാങ്ങാന്‍ ചിന്തിക്കുന്ന ആള്‍ ഈ വീഡിയോ കണ്ടാല്‍ ക്രോം ബുക്ക് വാങ്ങാനുള്ള സാധ്യത കുറവാണു. അതുതന്നെയാണ് മൈക്രോസോഫ്റ്റ് ആഗ്രഹിക്കുന്നതും.

കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഗൂഗിളിനെ വെട്ടിലാക്കുന്ന ഈ സ്ക്രൂഗിള്‍ഡ് വീഡിയോ പരമ്പരക്ക് മൈക്രോസോഫ്റ്റ് തുടക്കം കുറിച്ചത്. മൈക്രോസോഫ്റ്റിന്റെ മുന്‍കാല സ്ക്രൂഗിള്‍ഡ് വീഡിയോകള്‍ കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക

Leave a Reply