ഗൂഗിളിന്റെ ക്രോം ബുക്ക് സ്കൂളില്‍ പദ്ധതി ഇന്ത്യയിലേക്കും വരുന്നു

ക്രോം ബുക്ക് സ്കൂളില്‍ പദ്ധതി ഇന്ത്യയിലും നടപ്പിലാക്കാന്‍ സെര്‍ച്ച്‌ ഭീമന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നു. ആദ്യപടിയായി ആന്ദ്രപ്രദേശിലെ 4 സ്കൂളുകള്‍ക്കായിരിക്കും ഗൂഗിള്‍ ക്രോം ബുക്ക് ലഭിക്കുക. തുടര്‍ന്ന് ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. ആന്ദ്രപ്രദേശിലെ ഓരോ സ്കൂളുകള്‍ക്കും 25 ലാപ്ടോപ്പ് വീതമാകും ഗൂഗിള്‍ നല്‍കുക. മാത്രമല്ല ഈ ലാപ്ടോപ്പിലെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലന ചെലവും ഗൂഗിള്‍ തന്നെയായിരിക്കും വഹിക്കുക.

Google Crhome Book at School

ഗൂഗിള്‍ ക്രോം ബുക്ക് എന്ന ഉപകരണം ഗൂഗിളിന്റെ തന്നെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയ ക്രോം ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലാപ്ടോപ്പ് ആണ്. സാംസങ്ങ്, എച്ച്പി തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ ആണ് ഈ ലാപ്ടോപ്പ് നിര്‍മ്മിക്കുന്നത്. ഈ ലാപ്ടോപ്പ് പ്രവര്‍ത്തിപ്പികണമെങ്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേണം. ഡാറ്റ എല്ലാം സ്റ്റോര്‍ ചെയ്യുന്നത് ഗൂഗിള്‍ ക്ലൗഡ് സെര്‍വറില്‍ ആണ്. ഈ ലാപ്പിലെ അപ്ലിക്കേഷനുകള്‍ എല്ലാം വെബ്ബ് അപ്ലിക്കേഷനുകള്‍ ആണ്.

പാശ്ചാത്യ രാജ്യങ്ങളിലെ സ്കൂളുകളില്‍ ഗൂഗിളിന്റെ ക്രോം ബുക്ക് ലാപ്പ്‌ടോപ്പിന് വന്‍ സ്വീകാര്യതയാണ്. മലേഷ്യ, സിങ്കപ്പൂര്‍, അമേരിക്ക എന്നിവടങ്ങളിലെ 300ല്‍ അധികം സ്കൂളുകളില്‍ ക്രോം ബുക്ക് ഉപയോഗിക്കുന്നുണ്ട്. പരീക്ഷണ അടിസ്ഥാനത്തില്‍ ആന്ദ്രപ്രദേശില്‍ ഈ പദ്ധതി തുടങ്ങുന 4 സ്കൂളുകളില്‍ മൂന്നെണ്ണം സര്‍ക്കാര്‍ സ്കൂളുകളും ഒരെണ്ണം സ്വകാര്യ സ്കൂളും ആണ്. ഈ പദ്ധതിക്ക് വേണ്ടി ആന്ദ്രപ്രദേശിലെ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വകുപ്പുമായി ഗൂഗിള്‍ ധാരണയായിട്ടുണ്ട്.

Leave a Reply